UPDATES

വായന/സംസ്കാരം

തോപ്പില്‍ മുഹമ്മദ് മീരാന്‍ എന്ന മനുഷ്യന്‍: ടി ഡി രാമകൃഷ്ണന്‍ സംസാരിക്കുന്നു

തമിഴിനൊപ്പം മലയാളത്തോടും അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. രണ്ട് ഭാഷകളും അനായാസം കൈകാര്യം ചെയ്യുകയും ചെയ്തു

എനിക്ക് വളരെ അടുപ്പമുള്ളയാളായിരുന്നു ഇന്ന് അന്തരിച്ച പ്രശസ്ത തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. എന്റെ ആദ്യത്തെ നോവല്‍ ആല്‍ഫ മുതല്‍ വളരെ കാര്യമായി തന്നെ വായിച്ച് അതിനെക്കുറിച്ച് സ്വാഭാവികമായ പ്രതികരണങ്ങള്‍ തന്നിരുന്ന വ്യക്തിയാണ് അദ്ദേഹം. വളരെയധികം അടുപ്പം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. തമിഴിനൊപ്പം മലയാളത്തോടും അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. രണ്ട് ഭാഷകളും അനായാസം കൈകാര്യം ചെയ്യുകയും ചെയ്തു. മലയാളത്തിലെ എഴുത്തുകാരുമായും സൗഹൃദം സൂക്ഷിക്കുകയും ചെയ്തു.

നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. എഴുത്തുകാരന്‍ എന്ന ഭാവമൊന്നും ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ഒരു ജാടയോ ബൗദ്ധികമായ വലുപ്പം പ്രകടിപ്പിക്കലോ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. രണ്ട് വര്‍ഷത്തിലേറെയായി ഞാനദ്ദേഹത്തെ കണ്ടിട്ട്. അതുകൊണ്ട് അസുഖമെന്തായിരുന്നുവെന്ന് പോലും അറിയില്ല. വ്യക്തിപരമായി ആ നഷ്ടം എന്റെയും നഷ്ടമാണ്. അത്രയേറെ വേദനയുണ്ടാക്കിയ വാര്‍ത്തയാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത.

അദ്ദേഹം ഒരു കച്ചവടക്കാരന്‍ കൂടിയായിരുന്നു. മുളക് വ്യാപാരമായിരുന്നു. തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ പതിവായി വരികയും ഇവിടെയും പല തലത്തിലുമുള്ള സൗഹൃദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍