TopTop
Begin typing your search above and press return to search.

പതിനൊന്ന് വയസ്സുകാരനായ ഹൈദരാബാദുകാരന്‍ പന്ത്രണ്ടാം ക്ലാസ് പാസ് ആയി

പതിനൊന്ന് വയസ്സുകാരനായ ഹൈദരാബാദുകാരന്‍ പന്ത്രണ്ടാം ക്ലാസ് പാസ് ആയി
വയസ് പതിനൊന്നേ ആയിട്ടുള്ളൂ, പക്ഷെ ഈ പയ്യന്‍ പന്ത്രണ്ടാം ക്ലാസ് ഫസ്റ്റ് ക്ലാസില്‍ പാസ് ആയി കോളേജില്‍ പഠിക്കാന്‍ ഒരുങ്ങുകയാണ്. ഹൈദരാബാദ് സ്വദേശിയായ ആഗസ്ത്യ ജയ്‌വാളാണ്‌ 12-ാം ക്ലാസ് എസ് എസ് സി പരീക്ഷ പാസ് ആയത്. 63 ശതമാനം മാര്‍ക്കോടെയാണ് ആഗസ്ത്യ പരീക്ഷ പാസ് ആയിരിക്കുന്നത്.

ഈ മാര്‍ച്ചില്‍ യൂസഫഗുഡ, സെന്റ് മേരീസ് ജൂനീയര്‍ കോളേജിലെ വിദ്യാര്‍ഥിയാണ് ആഗസ്ത്യാ. 2015-ല്‍ ഒന്‍പതാം വയസിലായിരുന്നു ആഗസ്ത്യ പത്താം ക്ലാസ് പരീക്ഷ പാസ് ആയത്. അന്ന് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എഡ്യൂക്കേഷന്റെ പ്രത്യേക അനുമതി നേടിയിരുന്നു ആഗസ്ത്യ പരീക്ഷ എഴുതിയത്.

'12-ാം ക്ലാസ് പരീക്ഷ എളുപ്പമായിരുന്നു. അച്ഛനോടും അമ്മയോടുമൊപ്പം വളരെ ഉല്ലാസകാരമായിട്ടായിരുന്നു പഠിച്ചത്. അച്ഛനാണ് സിവിക്‌സിനും എക്കണോമിക്‌സിനും കോമേഴ്‌സിനും നോട്ടുകള്‍ തയ്യാറാക്കി തന്നത്. അത് പഠിക്കുക മാത്രമെ ഞാന്‍ ചെയ്തുള്ളൂ'എന്നാണ് ആഗസ്ത്യ പറയുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/TnjLny

Next Story

Related Stories