വായിച്ചോ‌

ആധാര്‍ പുറത്തുകൊണ്ടുവന്നത് 1,30,000 വ്യാജ അധ്യാപകരുടെ വിവരങ്ങള്‍

Print Friendly, PDF & Email

കോളേജുകളിലും സര്‍വകലാശാലകളിലുമായി 14 ലക്ഷത്തോളം അധ്യാപകര്‍ ഇന്ത്യയിലുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ കുറവ് കരുതിയിരുന്നതിലും വളരെയധികം കൂടുതലാണെന്നാണ് ഈ വിവരം വ്യക്തമാക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് പറയുന്നു.

A A A

Print Friendly, PDF & Email

ആധാര്‍ സംബന്ധിച്ച വിവാദങ്ങള്‍ പുകയുന്നതിനിടയില്‍ ആധാര്‍ കൊണ്ടുണ്ടായ ഒരു ഗുണത്തെപ്പറ്റിയാണ് ലൈവ് മിന്റ് പറയുന്നത്. രാജ്യത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1,30,000 അധ്യാപകര്‍ യോഗ്യതയില്ലാത്ത വ്യാജന്മാര്‍ ആണെന്നാണ് പറയുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കിക്കൊണ്ടുള്ള അധ്യാപക കണക്കെടുപ്പിലാണ് ഇത് വ്യക്തമായിരിക്കുന്നത്. കോളേജുകളിലും സര്‍വകലാശാലകളിലുമായി 14 ലക്ഷത്തോളം അധ്യാപകര്‍ ഇന്ത്യയിലുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ കുറവ് കരുതിയിരുന്നതിലും വളരെയധികം കൂടുതലാണെന്നാണ് ഈ വിവരം വ്യക്തമാക്കുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് പറയുന്നു.

അധ്യാപകരടക്കമുള്ള ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ആധാര്‍ നമ്പറും സമര്‍പ്പിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം 2017ല്‍ കോളേജുകളോടും യൂണിവേഴ്‌സിറ്റികളോടും ആവശ്യപ്പെട്ടിരുന്നു. വ്യാജ അധ്യാപകരെക്കുറിച്ചുള്ള നിരവധി പരാതികള്‍ വന്നിരുന്നു. കോഴ്‌സുകള്‍ക്ക് അനുമതി തേടുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ വികസിപ്പിക്കുന്ന ഘട്ടത്തിലുമെല്ലാം വ്യാജ വിവരങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട ഒരു വിവരം.

വായനയ്ക്ക്:  https://goo.gl/tzj7Ko

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍