UPDATES

വായിച്ചോ‌

മാധ്യമങ്ങള്‍ എന്തെഴുതിയാലും 150 സീറ്റുമായി ബിജെപി ഗുജറാത്ത് ഭരിക്കും; ജാതിക്കല്ല, വികസനത്തിനാണ് വോട്ടെന്നും അമിത് ഷാ

ഭരണവിരുദ്ധ വികാരം എന്നൊന്നുണ്ടെങ്കില്‍ ഭരണാനുകൂല വികാരവും ഉണ്ടാവുമെന്നും അതിനാല്‍ 22 വര്‍ഷത്തെ ഭരണനേട്ടങ്ങളാവും ജനങ്ങള്‍ വിലയിരുത്തുക എന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങള്‍ ജാതിക്ക് വോട്ടു ചെയ്യില്ലെന്നും വികസനത്തിന് മാത്രമേ വോട്ടു ചെയ്യുവെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മാധ്യമങ്ങള്‍ എന്തെഴുതിയാലും ഗുജറാത്ത് നിയമസഭയില്‍ 150 സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ എക്‌സ്പ്രസിന് (ദ ഇന്ത്യന്‍ എക്സ്പ്രസ്) അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ അവകാശവാദം. 2012ലെ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പെന്നും അമിത് ഷാ പറഞ്ഞു. അന്ന് ഗുജറാത്തില്‍ വികസനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഇന്ന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണവിരുദ്ധ വികാരം എന്നൊന്നുണ്ടെങ്കില്‍ ഭരണാനുകൂല വികാരവും ഉണ്ടാവുമെന്നും അതിനാല്‍ 22 വര്‍ഷത്തെ ഭരണനേട്ടങ്ങളാവും ജനങ്ങള്‍ വിലയിരുത്തുക എന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞു. ഭരണഘടന അനുവദിക്കാത്ത സംവരണ വാഗ്ദാനത്തെ പട്ടിദാര്‍ സമുദായം തിരിച്ചറിയുന്നുണ്ട്. സോമനാഥ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ പേര് അഹിന്ദുക്കളുടെ പട്ടികയില്‍ എഴുതിച്ചേര്‍ത്തത് ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിയെ വിറപ്പിച്ച ‘വികാസ് ഗാണ്ഡോ’ രാഹുല്‍ ഗാന്ധി പിന്‍വലിച്ചതെന്തിന്?

ഗുജറാത്തിലെ ജനങ്ങള്‍ നരേന്ദ്ര മോദിയുടെ പിന്നില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പങ്കെടുത്ത യോഗങ്ങളില്‍ നിന്നും തനിക്ക് മനസിലായെന്നും അമിത് ഷാ പറഞ്ഞു. അതുകൊണ്ടുതന്നെ വലിയ വ്യത്യാസത്തില്‍ ബിജെപി വിജയം നേടും. ഒരു തിരഞ്ഞെടുപ്പിനെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉത്സവമായാണ് കാണുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും സര്‍ക്കാര്‍ നടപടികളും ജനങ്ങളില്‍ എത്തിക്കാനും അവരുടെ പ്രതികരണങ്ങളും പ്രയാസങ്ങളും ആശങ്കകളും മനസിലാക്കുന്നതിനുമുള്ള അവസരമായാണ് ഓരോ തിരഞ്ഞെടുപ്പിനെയും ബിജെപി കാണുന്നത്. അതിനാലാണ് പ്രധാനമന്ത്രി ഗുജറാത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു.

പട്ടിദാര്‍ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് റാലികള്‍ സംഘടിപ്പിക്കാനാവുന്നില്ല എന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. സൂറത്തിലെ കാംറെജില്‍ നിന്നും നരേന്ദ്ര മോദിയുടെ യോഗം മാറ്റിയത് വേദി ചെറുതായതുകൊണ്ടാണെന്ന് ഷാ പറയുന്നു. നോട്ട് നിരോധനവും, ജിഎസ്ടിയും മുലം ഉണ്ടായ തിരിച്ചടികള്‍ താല്‍ക്കാലികമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജിയുടെ മറണത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം: https://goo.gl/MGqCT4

ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേല്‍ എന്തുകൊണ്ട് ആളെ കൂട്ടുന്നു?

ഗുജറാത്തില്‍ ബിജെപി തോറ്റാല്‍ “അവിശ്വസനീയമായത് വിശ്വസിക്കേണ്ടി വരു”മെന്ന് മാതൃഭൂമി; നല്ല പ്രവചനമെന്ന് എന്‍എസ് മാധവന്റെ പരിഹാസം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍