വിദേശം

ബലാകോട്ട് ആക്രമണം: ഇന്ത്യയുടെ അവകാശവാദം തെറ്റെന്ന് വീണ്ടും പാകിസ്താന്‍, വിദേശമാധ്യമങ്ങളെ വിളിച്ച് സ്ഥലം കാണിച്ചു

നിരവധി ഭീകരരെ വധിച്ചുവെന്നും ഭീകര ക്യാമ്പുകൾ തകർത്തുവെന്നുമുള്ള ഇന്ത്യയുടെ ആരോപണത്തെ ഈ മാധ്യമങ്ങൾക്കുമുപിൽ പാക്കിസ്ഥാൻ സൈന്യം പൂർണ്ണമായും തള്ളിക്കളയുന്നു.

ഇന്ത്യ വ്യോമാക്രമണം നടത്തിയതായി പറയുന്ന ബലാകോട്ട് പ്രദേശങ്ങൾ സന്ദർശിക്കാൻ പാകിസ്താന്‍ വിദേശ മാധ്യമ പ്രതിനിധികളെ ക്ഷണിച്ച് വരുത്തി. ബലാകോട്ടിലെ ആക്രമണം നടന്നതായി പറയുന്ന സ്ഥലങ്ങളും ജെയ്ഷ് ഇ മുഹമ്മദിന്റെ അധീനതയിലുള്ളതെന്ന് പറയപ്പെടുന്ന മതപഠന കേന്ദ്രവും സന്ദർശിക്കാൻ ബിബിസിയും അൾജസീറയും ഉൾപ്പടെയുള്ള മാധ്യമങ്ങൾക്ക് പാകിസ്താന്‍ അനുവാദം നൽകിയിട്ടുണ്ട്. ബലാകോട്ടിലെ ആളൊഴിഞ്ഞ പ്രദേശത്തെ ഒരു വലിയ കുഴി ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവിടെയാണ് ഇന്ത്യ ബോംബ് വർഷിച്ചത് എന്ന് പാകിസ്താന്‍ സൈന്യം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പ്രവർത്തനരഹിതമായ മദ്രസ കേടുപാടുകളൊന്നും കൂടാതെ അവിടെ തന്നെ നിൽക്കുന്നുണ്ടെന്നും മദ്രസ്സയിലെ ചില അധ്യാപകരെയും വിദ്യാർത്ഥികളെയും നേരിൽ കണ്ട് സംസാരിച്ചതായും ബിബിസി റിപ്പോർട്ടർ ഉസ്മാൻ സാഹിദ് സാക്ഷ്യപ്പെടുത്തുന്നു. ആഗോളമാധ്യമങ്ങളുടെ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ജെയ്ഷ് ഇ മുഹമ്മദിന്റെ നിയന്ത്രണത്തിലുള്ളതെന്ന് പറയപ്പെടുന്ന ആ കെട്ടിടം യഥാർത്ഥത്തിൽ ഒരു മതപഠനസ്ഥാപനം മാത്രമാണ് ഭീകരകേന്ദ്രമൊന്നുമല്ല എന്ന് ഏതാണ്ട് ഉറപ്പായെന്നാണ് ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ അവിടെ ചെല്ലുമ്പോൾ നൂറോളം  കുട്ടികൾ ഖുർആൻ വചനങ്ങൾ ഉറക്കെ ചൊല്ലുന്നതായി കണ്ടുവെന്നാണ് ബിബിസിയുടെ റിപ്പോർട്ടറുമാരുടെ സംഘം പറയുന്നത്. എന്നാൽ അവർ മദ്രസയ്ക്കടുത്ത് താമസിക്കുന്ന കുട്ടികളാണെന്നും ഇന്ത്യയുടെ ആക്രമണം നടന്ന ദിവസം മുതൽ മദ്രസ്സ പ്രവർത്തിച്ചിട്ടില്ലെന്നുമാണ് മദ്രസ്സ അധ്യാപകർ പ്രതികരിച്ചത്.

പ്രദേശത്തെ ഒരു വീടിന്റെ ഒരു വശം ഇന്ത്യയുടെ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുണ്ട്. ചില മരണങ്ങളും കടപുഴകി വീണിട്ടുണ്ട്. നിരവധി ഭീകരരെ വധിച്ചുവെന്നും ഭീകര ക്യാമ്പുകൾ തകർത്തുവെന്നുമുള്ള ഇന്ത്യയുടെ ആരോപണത്തെ ഈ മാധ്യമങ്ങൾക്ക് മുമ്പ് പാകിസ്താന്‍ സൈന്യം പൂർണ്ണമായും തള്ളിക്കളയുന്നു.

പാകിസ്താന്‍ സന്ദർശനത്തെ സംബന്ധിച്ച ബിബിസിയുടെ പൂർണ്ണ റിപ്പോർട്ട് വായിക്കാൻ: https://www.bbc.com/news/world-asia-47882354

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍