UPDATES

വായിച്ചോ‌

‘സ്ത്രീയ്ക്ക് പൂര്‍ണ്ണത നല്‍കുന്നത് വെളുത്ത നിറം, ചെറിയ മൂക്ക്, ഒതുങ്ങിയ ശരീരം; മുടി ചീകി മിനുക്കുകയോ മെയ്ക് അപ്പ് ചെയ്യുകയോ ആണ് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം’

ബാര്‍ബി പാവകളുടെ ഡിസൈന് പിന്നിലുള്ളത് സ്ത്രീയെ ഒരു ലൈംഗിക വസ്തു എന്ന നിലയില്‍ കാണുന്ന പുരുഷ നോട്ടം തന്നെയാണ്‌

പ്ലാസ്റ്റിക്കിലെ ഈ ജീവിതം ഫെന്റാസ്റ്റിക്ക് ആണെന്നാണ് ഒരു പ്രശസ്തമായ ഇംഗ്ലീഷ് ആൽബം ബാർബി ഡോളുകളെ കുറിച്ച് പാടുന്നത്( ലൈഫ് ഇൻ പ്ലാസ്റ്റിക്, ഇട്സ് ഫെന്റാസ്റ്റിക്). ബാർബി പാവകളെ വാങ്ങി ശേഖരിക്കുക പലരുടെയും ഹോബിയാണ്. ലോകത്തിൽ ഏറ്റവും അധികം ആരാധകരുള്ള കളിപ്പാട്ടങ്ങളിൽ ഒന്നായ ബാർബി പാവകളെ പോലെ ആകാനായി ലക്ഷങ്ങൾ മുടക്കി പ്ലാസ്റ്റിക് സർജറി നടത്തുന്നവരെ കുറിച്ചും നമ്മൾ കേൾക്കുന്നതാണ്. ബാർബിക്ക്  വയസ്സ് 60 ആയി. അറുപത് വർഷങ്ങൾക്ക് അപ്പുറവും ഇപ്പുറവും ബാർബി പാവകൾക്ക് സ്വാഗതാർഹമായ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ലിംഗപരമായ കർത്തവ്യങ്ങളെയും വാർപ്പുമാതൃകകളെയും ഊട്ടിഉറപ്പിക്കുന്നതിൽ ബാർബി പാവകൾ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് അന്വേഷിക്കുകയാണ് സൈക്കോളജി അധ്യാപക ഗെമ്മ വെറ്റ്കോംബ്.

പിങ്കാണ്‌ പെൺകുട്ടികളുടെ ഏറ്റവുംപ്രിയപ്പെട്ട നിറം എന്ന ധാരണ ബാർബി പാവകൾ പോപ്പുലർ ആയത്തോടു കൂടിയാണ് ദൃഢമാകുന്നത്.വെറുതെ ഇരുന്ന് നീളൻ മുടി ചീകി മിനുക്കുകയോ മെയ്ക് അപ്പ് ചെയ്യുകയോ പുത്തൻ ഉടുപ്പുകൾ മാറിമാറി ഇടുകയോ ഒക്കെ ചെയ്യുന്നതാണ് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യമെന്നതാണ് ബാർബി പാവകൾ നൽകിയിരുന്ന സന്ദേശം. മുല്ലമൊട്ടുപോലുള്ള പല്ലുകൾ, ഒതുങ്ങിയ ശരീരം, ചെറിയ മൂക്ക്, വെളുത്ത നിറം, കുരുവോ പാടുകളോ ഇല്ലാത്ത ത്വക്ക് ഇതൊക്കെയാണ് ഒരു സ്ത്രീയ്ക്ക് പൂർണ്ണത നൽകുന്നത് എന്ന വിശ്വാസം ദൃഢപ്പെടുത്താൻ ബാർബി പാവകളെ പോലെ  പോലെ പങ്കുവഹിച്ച മറ്റൊന്നും ഇല്ലെന്നാണ് ഗെമ്മ നിരീക്ഷിക്കുന്നത്. ബാർബിയെ മാതൃകയാക്കിയാണ് ഇവിടെ സൗന്ദര്യവർദ്ധക വ്യവസായം തന്നെ വരുന്നത്.  സ്ത്രീയെ ഒരു ലൈംഗിക വസ്തു എന്ന നിലയിൽ കാണുന്ന പുരുഷ നോട്ടം തന്നെയാണ് ബാർബി പാവകളുടെ ഡിസൈന് പിന്നിലുള്ളത്.

ബാർബികൾ കഥാപാത്രങ്ങളാകുന്ന ചിത്രകഥകൾ വായിക്കുന്ന ഭൂരിഭാഗം പെൺകുട്ടികൾക്കും സ്വന്തം ശരീരത്തെക്കുറിച്ചുള്ള മതിപ്പ് കുറയുന്നുവെന്നാണ് 2006 ൽ ബാർബി പാവകളെ കുറിച്ച് നടത്തപ്പെട്ട ഒരു പഠനത്തിൽ തെളിയുന്നത്. ബാർബിയെ പോലെ ആകാനായി അപകടകരമായ പല പരീക്ഷണങ്ങളും പല പെൺകുട്ടികളും സ്വന്തം ശരീരത്തിൽ പരീക്ഷിച്ച് നോക്കാറുമുണ്ട് എന്നും ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ലോകത്തെമ്പാടുനിന്നും ബാർബി ഡിസൈനുകൾക്കെതിരെ  എതിർപ്പുകൾ ശക്തമായപ്പോൾ പാവകളുടെ നിർമ്മാതാക്കളായ മറ്റൽ എന്ന അമേരിക്കൻ കമ്പനി നിർണ്ണായകമായ പല മാറ്റങ്ങളും വരുത്താൻ തുടങ്ങി. ഒരു പോലെ ഇരുന്ന ബാർബിയ്ക്കിപ്പോൾ പല പല നിറങ്ങളാണ്. കറുത്ത ത്വക്കുള്ള ബാർബിയും  തവിട്ട് ത്വക്കുള്ള ബാർബികളും അല്പം തടിച്ച പാവകളും ഇടുങ്ങിയതല്ലാത്ത അരകെട്ടുള്ള പാവകളും ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. മാത്രവുമല്ല പൈലറ്റിന്റെ വേഷം ധരിച്ച് നിക്കുന്ന വനിതാ പൈലറ്റിന്റെ ബാർബി പാവകളും  ഉപരിപ്ലവമെങ്കിലും ചെറിയ മാറ്റങ്ങളൊക്കെ കൊണ്ട് വന്നിട്ടുണ്ടെന്ന് തന്നെയാണ് കരുതാനാകുന്നതെന്നും ഗെമ്മ വെറ്റ്കോംബ് ലേഖനത്തിൽ സൂചിപ്പിക്കുന്നു.

കൂടുതൽ വായനയ്ക്ക്: https://thewire.in/culture/barbie-at-60-instrument-of-female-oppression-or-positive-influence

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍