വിദേശം

ബിന്‍ ലാദന്റെ മകന്റെ ഭാര്യ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച മുഹമ്മദ് ആറ്റയുടെ മകള്‍

ബിന്‍ ലാദന്‍ എഴുതിയത് എന്ന് കരുതുന്ന കത്തുകള്‍ വ്യക്തമാക്കുന്നത് സാദിന് പകരക്കാരനായി ഹംസയെ വളര്‍ത്തിക്കൊണ്ടുവരാനാണ് ലാദന്‍ താല്‍പര്യപ്പെട്ടിരുന്നത് എന്നാണ്.

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ വിവാഹം കഴിച്ചിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ വിമാനം ഇടിച്ചുകയറ്റി ആക്രമണം നടത്തിയ ഈജിപ്റ്റ് പൗരന്‍ മുഹമ്മദ് ആറ്റയുടെ മകളെ. ബിന്‍ ലാദന്റെ അര്‍ദ്ധ സഹോദരന്മാരായ അഹമ്മദും ഹസനുമാണ് ഇക്കാര്യം ഗാര്‍ഡിയനോട് പറഞ്ഞത്. ഹംസയ്ക്ക് അല്‍ ക്വെയ്ദയില്‍ ഉന്നത സ്ഥാനമുണ്ടായിരുന്നതായാണ് കരുതുന്നതെന്നും പിതാവിനെ കൊന്ന അമേരിക്കയോട് പകരം ചോദിക്കാന്‍ ഹംസയ്ക്ക് താല്‍പര്യമുണ്ടായിരുന്നതായും ഇരുവരും പറഞ്ഞു. ലാദന്റെ മൂന്ന് ഭാര്യമാരിലൊരാളായ ഖൈരിയ സബറിന്റെ മകനാണ് ഹംസ. പാകിസ്താനിലെ അബോട്ടാബാദില്‍ ലാദനൊപ്പം ഇവര്‍ താമസിച്ചിരുന്നു.

ലാദന്‍ വധത്തെ തുടര്‍ന്ന് വാഷിംഗ്ടണിലും ലണ്ടനിലും പാരീസിലും ടെല്‍ അവീവിലുമെല്ലാം ആക്രമണങ്ങള്‍ നടത്താന്‍ ഹംസ ബിന്‍ ലാദന്‍ ആഹ്വാനം ചെയ്തിരുന്നു. നിലവിലെ അല്‍ ക്വെയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ ഡെപ്യൂട്ടിയെ പോലെയാണ് ഹംസ പ്രവര്‍ത്തിച്ചിരുന്നതെന്നും ലാദന്റെ സഹോദരന്മാര്‍ പറയുന്നു. ഹംസ ഇപ്പോള്‍ എവിടെയാണ് എന്ന് അറിയില്ലെന്നും അഫ്ഗാനിസ്താനിലുണ്ടാകാം എന്നുമാണ് ഇരുവരും പറയുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്കയുടേതടക്കമുള്ള പാശ്ചാത്യ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഹംസ ബിന്‍ ലാദന് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.

ബിന്‍ ലാദന്റെ മറ്റൊരു മകന്‍ ഖാലിദ് അബോട്ടാബാദിലെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സാദ് എന്ന് മകന്‍ ലാദന്‍ ജീവിച്ചിരിക്കെ 2009ല്‍ അഫ്ഗാനിസ്്താനിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബിന്‍ ലാദന്‍ എഴുതിയത് എന്ന് കരുതുന്ന കത്തുകള്‍ വ്യക്തമാക്കുന്നത് സാദിന് പകരക്കാരനായി ഹംസയെ വളര്‍ത്തിക്കൊണ്ടുവരാനാണ് ലാദന്‍ താല്‍പര്യപ്പെട്ടിരുന്നത് എന്നാണ്. സാദിനെ വധിച്ചതിന് പക വീട്ടാന്‍ ലാദന് പദ്ധതിയുണ്ടായിരുന്നു. 2017ല്‍ ഹംസ ബിന്‍ ലാദനെ യുഎസ് ഗവണ്‍മെന്റ് ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി.

വായനയ്ക്ക് : https://goo.gl/kWatam

എന്റെ മകന്‍ ഒസാമ നല്ല കുട്ടിയായിരുന്നു, അവനൊരു ഭീകരനായത് ഇങ്ങനെയാണ്: ബിന്‍ ലാദന്റെ അമ്മ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍