വായിച്ചോ‌

ഡല്‍ഹിയിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ഹിന്ദു-മുസ്ലിം മതഭേദപ്രകാരം തരംതിരിച്ച് ഹെഡ്മാസ്റ്റര്‍

ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വസീറാബാദിലെ നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബോയ്‌സ് സ്‌കൂളിലെ (എംസിഡി സ്‌ക്കൂള്‍)വിദ്യാര്‍ത്ഥികളെയാണ് മതഭേദപ്രകാരം തരംതിരിച്ച് ക്ലാസുകളിലാക്കിയത്

ഡല്‍ഹിയിലെ പ്രൈമറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ ഹിന്ദു-മുസ്ലിം മതാടിസ്ഥാനത്തില്‍ തരംതിരിച്ച് വെറേ വെറേ ക്ലാസുകളിലാക്കി. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന വസീറാബാദിലെ നോര്‍ത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബോയ്‌സ് സ്‌കൂളിലെ (എംസിഡി സ്‌ക്കൂള്‍)വിദ്യാര്‍ത്ഥികളെയാണ് മതഭേദപ്രകാരം തരംതിരിച്ച് ക്ലാസുകളിലാക്കിയത്. എംസിഡി സ്‌ക്കൂളിനെ ഒരു വിഭാഗം അധ്യാപകരാണ് സംഭവം പുറത്തുവിട്ടത്. ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട് റിപ്പോര്‍ട്ട് പ്രകാരമുള്ള മതഭേദപ്രകാരം തരംതിരിച്ച് ക്ലാസുകളിലാക്കിയ കുട്ടികളുടെ വിവരങ്ങള്‍

1-ാം ക്ലാസ്

എ ക്ലാസ്: 36 ഹിന്ദുക്കള്‍
ബി ക്ലാസ്: 36 മുസ്ലിങ്ങള്‍

2-ാം ക്ലാസ്

എ ക്ലാസ്: 47 ഹിന്ദുക്കള്‍
ബി ക്ലാസ്: 26 മുസ്ലിങ്ങള്‍, 15 ഹിന്ദുക്കള്‍,
സി ക്ലാസ്: 40 മുസ്ലിങ്ങള്‍

3-ാം ക്ലാസ്

എ ക്ലാസ്: 40 ഹിന്ദുക്കള്‍,
ബി ക്ലാസ്: 23 ഹിന്ദുക്കള്‍, 11 മുസ്ലിങ്ങള്‍
സി ക്ലാസ്: 40 മുസ്ലിങ്ങള്‍
ഡി ക്ലാസ്: 14 ഹിന്ദുക്കള്‍, 23 മുസ്ലിങ്ങള്‍

4-ാം ക്ലാസ്

എ ക്ലാസ്: 40 ഹിന്ദുക്കള്‍
ബി ക്ലാസ്: 19 ഹിന്ദുക്കള്‍, 13 മുസ്ലിങ്ങള്‍
സി ക്ലാസ്: 35 മുസ്ലിങ്ങള്‍
ഡി ക്ലാസ്: 11 ഹിന്ദുക്കള്‍, 24 മുസ്ലിങ്ങള്‍

5-ാം ക്ലാസ്

എ ക്ലാസ്: 45 ഹിന്ദുക്കള്‍
ബി ക്ലാസ്: 49 ഹിന്ദുക്കള്‍
സി ക്ലാസ്: 39 മുസ്ലിങ്ങള്‍, 2 ഹിന്ദുക്കള്‍
ഡി ക്ലാസ്: 47 മുസ്ലിങ്ങള്‍

അഞ്ചാം ക്ലാസ് വരെ മാത്രമുള്ള എംസിഡി സ്‌കൂളില്‍ കുട്ടികളെ മതപ്രകാരം തരംതിരിച്ചത് മനഃപൂര്‍വ്വമല്ലെന്നാണ് താല്‍ക്കാലിക ഹെഡ്മാസ്റ്ററായ സിബി സിങ് ഷെറാവത് പ്രതികരിച്ചത്. കുട്ടികള്‍ പലകാര്യത്തിലും തമ്മില്‍ തല്ലാണ് അതിനാല്‍ സ്‌കൂളിലെ അച്ചടക്കത്തിന് വേണ്ടിയാണ് ഇങ്ങനെ തരംതിരിച്ചതെന്നുമാണ് ഷെറാവത് പറയുന്നത്.

ജൂലൈയില്‍ ഷെറാവത് ചുമതലയേറ്റതിന് ശേഷമാണ് കുട്ടികളെ തരംതിരിച്ച് തുടങ്ങിയതെന്നാണ് എംസിഡി സോണല്‍ ഓഫീസില്‍ പരാതി നല്‍കിയ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വായിക്കാം – https://goo.gl/WyBxwW

 

*  represent image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍