TopTop

വെള്ളത്തിനായി ദിവസവും ഏഴരക്കിലോമീറ്റര്‍ ട്രെയിന്‍ യാത്ര, ഇത് ഇന്ത്യയിലെ ദാരുണ ജീവിതങ്ങളില്‍ ഒന്ന്

വെള്ളത്തിനായി ദിവസവും ഏഴരക്കിലോമീറ്റര്‍ ട്രെയിന്‍ യാത്ര, ഇത് ഇന്ത്യയിലെ ദാരുണ ജീവിതങ്ങളില്‍ ഒന്ന്
ലോകത്തിലെ ഏഴാമത്തെ സാമ്പത്തിക ശക്തിയായ, ഡിജിറ്റല്‍ ഇന്ത്യയിലെ കോടാനു കോടി ദാരുണ ജീവിതങ്ങളില്‍ ഒന്നാണ് റഹാന്‍ ഖുറേഷിയുടെത്. മഹാരാഷ്ട്ര യിലെ മുകുന്ദ്വാടി എന്ന ഗ്രാമീണ റയില്‍വേ സ്റ്റേഷനലില്‍ രാവിലെ 11 മണിക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ കുറെ കാലി കുടങ്ങളുമായി രഹന്‍ കയറുന്നതു കാണാം. ഏഴര കിലോമീറ്റര്‍ ദൂരെയുള്ള ഔരംഗബാദ് റെയില്‍വേ സ്റ്റേഷനിലേക്കാണ് ഈ 11 കാരന്റെ യാത്ര.

ഔരംഗബാദ് സ്റ്റേഷനില്‍ നിന്ന് പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുകയും, തിരിച്ച് മൂന്നുമണിക്ക് മറ്റൊരു വണ്ടിയില്‍ മുകുന്ദവാടിയില്‍ വന്നിറങ്ങുകയും ചെയ്യും. പലദിവസങ്ങളിലും ഔരംഗബാദ് സ്റ്റേഷന്‍ അധികൃതരുടെ ആട്ടും തുപ്പും കേട്ടാണ് അവന്‍ അവിടെ നിന്നും വെള്ളമെടുക്കുന്നത്. ചിലദിവസങ്ങില്‍ നിറച്ചു വെച്ച കുടങ്ങള്‍ അവര്‍ മറിച്ചു കളയുക വരെ ചെയ്തിട്ടുണ്ട് .എന്നാലും അവന് വെള്ളമില്ലാതെ തിരിച്ചു പോവാന്‍ പറ്റില്ല.

ഗ്രാമത്തില്‍ 5 ദിവസിത്തിലൊരിക്കലാണ് കുടിവെള്ള ടാങ്കര്‍ എത്തുക. അതില്‍ നിന്ന് ഒരു ബാരല്‍ വെള്ളത്തിന് 100 രുപ കൊടുക്കണം. അതിനുള്ള വകയൊന്നും അവന്റെ കുടുംബത്തിനില്ല അതുകൊണ്ടാണ് സ്‌കൂള്‍ പഠനം നിര്‍ത്തി അവന്‍ അവന്‍ ഈ നിരന്തര ജലയാത്ര നടത്തുന്നത്. ട്രെയിന്‍ ടിക്കറ്റിന് ഒരു ദിവസം 20 രൂപയാകും. ഈ പണം തന്നെ റഹാന്റെ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതല്ല. എന്നാല്‍ വെള്ളം പണം കൊടുത്തു വാങ്ങുന്നതിനെക്കാള്‍ ഭേദമാണ്.

കൂടുതല്‍ വായിക്കാം : Drought-hit Maharashtra: The waterboy



Next Story

Related Stories