TopTop

വ്യാജ പ്രചാരകരും ട്രോള്‍ ആര്‍മിയും; മോദിയുടെ വിജയത്തിന് പിന്നിലെ ഫേസ്ബുക്ക് പ്രൊജക്റ്റ്

വ്യാജ പ്രചാരകരും ട്രോള്‍ ആര്‍മിയും; മോദിയുടെ വിജയത്തിന് പിന്നിലെ ഫേസ്ബുക്ക് പ്രൊജക്റ്റ്
മോദിയുടെ വിജയത്തില്‍ ഫേസ്ബുക്കിനുള്ള പങ്കെന്താണ്?. “How Facebook’s political unit enables the dark art of digital propaganda“ എന്ന ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷിക്കുന്നത് അതാണ്. ഫേസ്ബുക്കിന്റെ പൊളിറ്റിക്കല്‍ യൂണിറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായും നേതാക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാറുണ്ട്. എതിരാളികളെ നേരിടാന്‍. വ്യാജ പ്രചാരണങ്ങളും തീവ്രവാദ ആശയങ്ങളുമായി ട്രോള്‍ ആര്‍മികള്‍ സജീവമാകുന്നു. ഫേസ്ബുക്കിന്റെ അധികം അറിയപ്പെടാത്ത ഈ പൊളിറ്റിക്കല്‍ യൂണിറ്റ് ആവശ്യക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.

വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ചാണ് ഈ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ സ്ട്രാറ്റജിസ്റ്റായ കാറ്റി ഹാര്‍ബത്താണ് ഇതിന് നേതൃത്വം നല്‍കുന്നത്. 2008ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗിലിയാനിക്ക് വേണ്ടി കാറ്റി ഹാര്‍ബത്ത് പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം കാറ്റി ഹാര്‍ബത്ത് ഫേസ്ബുക്കിന്റെ ഭാഗമായി.

കാറ്റി ഹാര്‍ബത്തും സംഘവും വിവിധ ലോകരാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും സഹായമെത്തിച്ചു. ഇന്ത്യയിലും ബ്രസീലിലും ജര്‍മനിയിലും യുകെയിലുമെല്ലാം ഇവര്‍ പ്രവര്‍ത്തി്ച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളില്‍ നൂറോളം പേര്‍ പൊളിറ്റിക്കല്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കും. ഫേസ്ബുക്കിന്റെ ലീഗല്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, പോളിസി ടീമുകളില്‍ നിന്നുള്ളവരും ഈ സമയങ്ങളില്‍ പൊളിറ്റിക്കല്‍ യൂണിറ്റിന്റെ ഭാഗമാകും.

കാംപെയിന്‍ പേജ് എങ്ങനെ തയ്യാറാക്കാം എന്നത് സംബന്ധിച്ച് രാഷ്ട്രീയ നേതാക്കള്‍ക്ക് പരിശീലനം നല്‍കും. എങ്ങനെ പേജ് വെരിഫൈ ചെയ്യിക്കാം, നീലനിറമുള്ള ചെക് മാര്‍ക് എങ്ങനെ നേടാം, കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വിധം എങ്ങനെ മികച്ച രീതിയില്‍ വീഡിയോ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സഹായിക്കും.

http://www.azhimukham.com/facebook-extraterritorial-state-run-by-algorithms-zuckerberg-technology/

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ തോതിലുള്ള സോഷ്യല്‍ മീഡിയ പ്രചാരത്തിന് പിന്നില്‍ ഫേസ്ബുക്കിന് കാര്യമായ പങ്കുണ്ട്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്ക് നിരവധി കാംപെയിനുകള്‍ നടത്തിയിരുന്നു. വളണ്ടിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ മോദി ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ജയിച്ചതോടെ മോദിയുടെ ഫേസ്ബുക്ക് ഫോളോവര്‍മാരുടെ എണ്ണം 4.3 കോടിയായി ഉയര്‍ന്നു.

മോദിയുടെ ജയത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗും ഫ്രീ ഇന്റര്‍നെറ്റ് പരിപാടിയുമായി ഇന്ത്യ സന്ദര്‍ശിച്ചു. കാറ്റി ഹാര്‍ബത്തും ഇന്ത്യയിലെത്തിയിരുന്നു. അവര്‍ വര്‍ക് ഷോപ്പുകളും ക്ലാസുകളും സംഘടിപ്പിച്ചു. ആറായിരത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി.

മോദിയുടെ സോഷ്യല്‍ മീഡിയ കാംപെയിന്‍ വിജയം കണ്ടതോടുകൂടി. അനുയായികള്‍ എതിരാളികളെ ആക്രമിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി. അധിക്ഷേപങ്ങളും വ്യാജ പ്രചാരണങ്ങളും കൂടുതല്‍ ശക്തമായി. വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. വാട്‌സ് ആപ്പിലെ വ്യാജ പ്രചാരണം മൂലം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് പേര്‍ മരിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ വലിയ ഭീഷണികള്‍ വന്നു. ഭരണകക്ഷിയെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് സര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കും മുസ്ലീങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും നേരെ വധഭീഷണികള്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിയതില്‍ ഫേസ്ബുക്കിന്റെ പങ്ക് നിര്‍ണായകമാണ്.

http://www.azhimukham.com/india-do-faceclock-block-who-criticise-modigovt-sanghparivar-bjp/


Next Story

Related Stories