TopTop
Begin typing your search above and press return to search.

"ചരിത്രം തിരുത്തുന്നതില്‍ മോദിയും ബിജെപിയും മിടുക്കരാണ്": മോദിയുടെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ്

"ചരിത്രം തിരുത്തുന്നതില്‍ മോദിയും ബിജെപിയും മിടുക്കരാണ്": മോദിയുടെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തികനയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ അന്താരാഷ്ട്ര ബിസിനസ് - എക്കണോമിക്‌സ് പത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ്. ഇന്ത്യ ഭരിക്കുന്ന ബിജെപി ചരിത്രം തിരുത്തുന്നതില്‍ ഒട്ടും മോശക്കാരല്ലെന്നും 2016ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് നീക്കം ചെയ്ത് അവര്‍ ചരിത്രം തിരുത്തിയിരുന്നു എന്നും പറഞ്ഞുള്ള പരിഹാസത്തോടെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ തുടങ്ങുന്നത്. മോദി ഭരണത്തില്‍ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞതും ഫിനാന്‍ഷ്യല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണക്കാരെ പിടികൂടുമെന്ന് കരുതി പല ഇന്ത്യക്കാരും നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ കള്ളപ്പണം പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ഇന്ത്യ പോവുകയാണ് ചെയ്തത്.

കടുപ്പമേറിയതും എന്നാല്‍ അനിവാര്യമായതുമായ മരുന്ന് എന്നാണ് ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് അതിന്റെ കടുപ്പം വളരെയധികം കൂടിപ്പോയി. മോദിയുടെ മറ്റ് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ - അടിസ്ഥാന സൗകര്യവികസനവും നിര്‍മ്മാണ മേഖലയുടെ വിപുലീകരണവുമൊന്നും നടപ്പാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പല വലിയ പദ്ധതികളും സഹായകമായില്ല. മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കൊണ്ടുവരുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രായോഗികമെന്നതിനേക്കാള്‍ ഒരു കെട്ടുകാഴ്ചയായോ അനിവാര്യമല്ലാത്ത ആഡംബരമായോ ആണ് പ്രതിഫലിക്കുന്നത്. പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള ഈ പദ്ധതി അവരെ സംബന്ധിച്ച് വളരെയധികം ചിലവേറിയതാണ്. മൂവായിരം കോടി രൂപയ്ക്കടുത്ത് ചിലവാക്കി ഗുജറാത്തില്‍, ലോകത്തെ ഏറ്റവും വലിയ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നു. ഇന്ത്യയെ ലോകത്തെ ഒരു പ്രമുഖ മാനുഫാക്ച്വറിംഗ് ഹബ് ആക്കി മാറ്റുക എന്ന ഉദ്ദേശ്യവുമായി അവതരിപ്പിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ഇതുവരെ കാര്യമായി ഒന്നും ഉണ്ടാക്കിയില്ല.

ബിജെപിയുടെ ഈ പരാജയങ്ങളൊന്നും തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കും എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന കാരണങ്ങളല്ല. എന്നാല്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത് വീണ്ടും അധികാരത്തിലെത്താന്‍ കഴിഞ്ഞാല്‍ പോലും അത് മോദിയുടെ സാമ്പത്തികനയങ്ങള്‍ക്കുള്ള അംഗീകാരമാകില്ല. ബിജെപി ഭരണത്തില്‍ പോസിറ്റീവ് ആയ ചിലത് നന്നിട്ടുണ്ട്. പാപ്പരത്ത നിയമങ്ങളുമായി ബന്ധപ്പെട്ട പുനപരിശോധന അടക്കം ചിലത്. എന്നാല്‍ ഇന്ത്യെ മെച്ചപ്പെട്ട തലത്തിലേയ്ക്ക് വികസിപ്പിക്കാനുള്ള പഖ്യാപിത ലക്ഷ്യങ്ങളില്‍ ബിജെപി പരാജയപ്പെട്ടിരിക്കുന്നു. പകരം പൊള്ളയായ വാക്കുകളും അസംബന്ധമായ കള്ളക്കണക്കുകളും കൊണ്ടുമുന്നോട്ടുപോവുകയും പ്രതിപക്ഷത്തെ ആക്രമിക്കുകയുമാണ് അവര്‍. ബിജെപിക്ക് ഒന്നുകില്‍ തെറ്റുകള്‍ തിരുത്തി, വാഗ്ദാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ മുന്‍ സര്‍ക്കാരുകളുടെ പരാജയങ്ങള്‍ക്ക് അവര്‍ക്ക് ആവര്‍ത്തിക്കാം.

വായനയ്ക്ക്: https://goo.gl/o23NdR

Next Story

Related Stories