വായിച്ചോ‌

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൌദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രഅയപ്പ്/ചിത്രങ്ങള്‍

Print Friendly, PDF & Email

ആസിര്‍ പ്രവിശ്യയിലെ ഡെപ്യട്ടി ഗവര്‍ണറായ ബിന്‍ മുക്രിന്‍ ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ സഞ്ചരിക്കുമ്പോളായിരുന്നു അപകടം.

A A A

Print Friendly, PDF & Email

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സൌദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രഅയപ്പ്. സൗദിയില്‍ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി 11 രാജകുമാരന്മാരെ അധികാര സ്ഥാനങ്ങളില്‍ നിന്ന് നീക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനിടയിലുണ്ടായ അപകടം ഏവരെയും ഞെട്ടിച്ചിരുന്നു.

ആസിര്‍ പ്രവിശ്യയിലെ ഡെപ്യട്ടി ഗവര്‍ണറായ ബിന്‍ മുക്രിന്‍ ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ സഞ്ചരിക്കുമ്പോളായിരുന്നു അപകടം. മകന്റെ മൃതശരീരവുമായി വരുന്ന പിതാവ് മുക്രീന്‍ ബിന്‍ അബ്ദുല്‍അസീസിന്റെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ഇതിനിടെ അഴിമതി വിരുദ്ധ വേട്ടക്കിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി ഇന്നലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് രാജകുമാരന്‍ ജീവനോടെ തന്നെയുണ്ടെന്നും സുഖമായിരിക്കുന്നതായും സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ശവസംസ്കാരത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം: https://goo.gl/SAqgBS.

ഇന്നലെ ‘കൊല്ലപ്പെട്ട’ രാജകുമാരന്‍ മരിച്ചിട്ടില്ല; സുഖമായിരിക്കുന്നതായി സൗദി

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍