വായിച്ചോ‌

സംഘപരിവാറിന്റെ കെണിയില്‍ പിണറായി കുടുങ്ങിയതെങ്ങനെ? ഇന്ത്യ ടുഡേ അന്വേഷിക്കുന്നു

സര്‍ക്കാരിനുണ്ടാക്കിയേക്കാവുന്ന പരിക്ക് വിലയിരുത്താന്‍ പിണറായിയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇന്ത്യ ടുഡേയുടെ വിലയിരുത്തല്‍.

നമ്മള്‍ വച്ച അജണ്ടയില്‍ എല്ലാവരും വന്ന് വീഴുകയായിരുന്നു എന്നാണ് വിവമാദമായി മാറിയ പ്രസംഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. അതേസമയം ശബരിമലയില്‍ പ്രായഭേദമന്യ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്ന ആചാരം തുടരണം എന്ന അഭിപ്രായമുള്ള ഭക്തര്‍ ശ്രീധരന്‍ പിള്ള പറയുന്നത് പോലെ ബിജെപിയുടെ അജണ്ടയില്‍ ചെന്ന് വീണിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് ഒരുക്കിയ കെണിയില്‍ പെട്ടിട്ടുണ്ട് എന്നാണ് ഇന്ത്യ ടുഡേ പറയുന്നത്. തങ്ങളുടെ വര്‍ഗീയ ധ്രുവീകരണ അജണ്ടയില്‍ വിശ്വാസികള്‍ അനുകൂലമായി വന്നിട്ടുണ്ടെന്നാണ് സംഘപരിവാറിന്റെ വിലയിരുത്തലെന്ന് ഇന്ത്യ ടുഡെ പറയുന്നു.

സാധാരണ രാഷ്ട്രീയ എതിരാളികളുടെ കെണികളില്‍ വീണുപോകുന്ന പതിവില്ലാത്തയാളും പ്രതിസന്ധി ഘട്ടങ്ങളെ സമര്‍ത്ഥമായി തരണം ചെയ്തിട്ടുള്ള നേതാവുമായ പിണറായി ശബരിമല വിഷയത്തില്‍ ശരിക്കും പ്രതിസന്ധിയിലായിട്ടുണ്ട്. ബിജെപിയും സംഘപരിവാറും വച്ച രാഷ്ട്രീയ കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഈ പ്രശ്‌നം സര്‍ക്കാരിനുണ്ടാക്കിയേക്കാവുന്ന പരിക്ക് വിലയിരുത്താന്‍ പിണറായിയ്ക്ക് കഴിഞ്ഞില്ലെന്നാണ് ഇന്ത്യ ടുഡേയുടെ വിലയിരുത്തല്‍. ഈ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില മോശമാകുന്നു.

വായനയ്ക്ക്: https://goo.gl/o4tfzh

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

അയ്യപ്പ സ്വാമിക്ക് ശരണം വിളിക്കാൻ പറഞ്ഞപ്പോൾ ഗുരുസ്വാമിക്ക് ശരണം വിളിച്ച് കണ്ണന്താനം; യുവതീപ്രവേശത്തിന് പരിഹാരക്രിയയുമായി സുരേഷ് ഗോപി

ശബരിമലയ്ക്കു വേണ്ടിയുള്ള സമരം ഭക്തര്‍ക്ക് എതിരാകുന്നുവോ! ബിജെപി കേരള ഘടകത്തിന് ചുവടു പിഴയ്ക്കുന്നുവെന്നാക്ഷേപം

സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍