TopTop
Begin typing your search above and press return to search.

ഒരു 'ഭീകരാക്രമണ'ത്തെ ഞാന്‍ അതിജീവിച്ചതെങ്ങനെ?: ഒരു ഡല്‍ഹി പാര്‍ക്ക് അനുഭവം

ഒരു ഭീകരാക്രമണത്തെ ഞാന്‍ അതിജീവിച്ചതെങ്ങനെ?: ഒരു ഡല്‍ഹി പാര്‍ക്ക് അനുഭവം

ഒരു പാര്‍ക്കില്‍ വൈകുന്നേരം പോയതായിരുന്നു ഞാന്‍. എന്നെ ഗ്രൗണ്ടിലേയ്ക്ക് വലിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ആ ശബ്ദങ്ങള്‍ ഓര്‍മ്മയുണ്ട്. ചോര, ഛര്‍ദ്ദി എല്ലാം ഓര്‍മ്മയുണ്ട്. അതിന്റെ മണം എന്റെ കൂടെ തന്നെയുണ്ട്. എന്റെ സഹോദരിയുടെ മൊബൈല്‍ നമ്പര്‍ വീണ്ടും വീണ്ടും ഞാന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. പൊലീസ് വാനിലാണ് പാര്‍ക്കില്‍ നിന്ന് എന്നെ ദീപ് ചന്ദ് ബന്ധു ആശുപത്രിയില്‍ എത്തിച്ചത്. എന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ന്യൂറോസര്‍ജറി സജ്ജീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഡോ.അമിതിന്റെ ആ ആശുപത്രിയില്‍ ഇല്ലായിരുന്നു.

ഷോക്കിലേയ്ക്കും തുടര്‍ന്ന് കോമയിലേയ്ക്കും ഞാന്‍ എത്താതിരിക്കാനാണ് ഡോ.അമിത് ശ്രദ്ധിച്ചത്. പൊലീസിനോട് ഒരു ആംബുലന്‍സ് പെട്ടെന്ന് ഏര്‍പ്പാട് ചെയ്യാന്‍ പറഞ്ഞു. എന്റെ കുടുംബാംഗങ്ങളുടെ തീരുമാനം എത്രയും പെട്ടെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലേയ്ക്ക് മാറ്റാനായിരുന്നു. പക്ഷെ ഒരു ആംബുലന്‍സ് പൊലും കണ്ടെത്താനായില്ല. പൊലീസ് കണ്‍ട്രോള്‍ റൂം വാനില്‍ തന്നെയാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. എന്റെ ചോര ഒഴുകി പൊയ്‌ക്കൊണ്ടിരുന്നു. പകുതി വഴിയില്‍ ഒരു ആംബുലന്‍സിലേയ്ക്ക് മാറ്റി. ന്യൂറോസര്‍ജനായ ഡോ.പികെ സച്‌ദേവയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ മണിക്കൂറുകളോളം നീണ്ടു. ഐസിയു വാസം പെട്ടെന്ന് കഴിഞ്ഞു. പരിചരണത്തിനായി മലയാളി നഴ്‌സുമാരാണ് ഉണ്ടായിരുന്നത്. എനിക്ക് സമീപം ഏകതാ കപൂര്‍ സീരിയലിലേത് പോലെ ഒരു അമ്മയും മകനും. ചില മാദ്ധ്യമ പ്രവര്‍ത്തകരൊക്കെ വന്നിരുന്നു. പലരും എന്റെ കുടുംബത്തോട് അനുകമ്പയോടെ പെരുമാറി. ഇന്‍ഫെക്ഷന്‍ ഒഴിവാക്കാനായി അധികം സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. പലരും എന്നെ കാണാന്‍ സമ്മതിക്കാത്തതില്‍ എന്റെ സഹോദരിയെ കുറിച്ച് പരാതി പറഞ്ഞു കൊണ്ടിരുന്നു. അവര്‍ക്ക് ആവശ്യമായത് പലതും കിട്ടാത്തതില്‍ നിരാശരായിരുന്നു.

ഇപ്പോള്‍ ഞാന്‍ വീട്ടിലാണ്. സാധാരണ നിലയിലേയ്ക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. എന്റെ സാധാരണ ജീവിതം തകരാറിലാക്കിയ, എന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട അതിക്രമം, അത് രാത്രികളില്‍ വല്ലാതെ ഭയപ്പെടുത്തുന്നു. ഇരുട്ടിന്‍ ഞാന്‍ അസ്വസ്ഥയാണ്. കാരണം ഇരുട്ടില്‍ അവന്‍ എന്നെ ആക്രമിക്കുന്നു. വീടിന് പുറത്ത് പോകാന്‍ ഭയപ്പെടുന്നു. എനിക്ക് ഇനിയും ശസ്ത്രക്രിയ വേണ്ടി വരും. തലയില്‍ ഒരു ടൈറ്റാനിയം പ്ലേറ്റും. കുളിക്കാന്‍ സഹോദരിയുടെ സഹായം വേണം. സോപ്പിനൊപ്പം ചോരയും ഒഴുകുന്നുണ്ട്. എന്ത് പറ്റി എന്ന ചോദ്യം ഒഴിവാക്കാന്‍ വീട്ടുകാര്‍ സന്ദര്‍ശകരെ പരമാവധി ഒഴിവാക്കി. എന്റെ മാനസികനില സാധാരണ നിലയിലാക്കാന്‍ സുഹൃത്തുക്കള്‍ സഹായിച്ചു. ഞാന്‍ എത്രയും പെട്ടെന്ന് ജോലിയിലേയ്ക്കും സാധാരണ ജീവിതത്തിലേയ്ക്കും മടങ്ങണമെന്ന്് ഡോക്ടര്‍മാര്‍ ആഗ്രഹിച്ചു. ഡല്‍ഹിയിലെ അടിയന്തര സര്‍വീസുകളാണ് എന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്. കോണ്‍സ്റ്റബിള്‍മാര്‍ മുതല്‍ ഡിസിപി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എല്ലാവരോടും നന്ദിയുണ്ട്. എന്നെ മുറിപ്പെടുത്തിയതും സുഖപ്പെടുത്തിയതും ഡല്‍ഹിയാണ്. സ്ത്രീകളെ ഉപഭോഗ വസ്തുക്കളായി കാണാത്ത പുരുഷന്മാരെ വളര്‍ത്തിയെടുക്കുകയാണ് നമുക്ക് ആവശ്യം.

വായനയ്ക്ക്: https://goo.gl/fqqujm


Next Story

Related Stories