Top

26 ദിവസം 23 പരിപാടികള്‍; പുല്‍വാമ ആക്രണത്തിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ഇങ്ങനെ

26 ദിവസം 23 പരിപാടികള്‍; പുല്‍വാമ ആക്രണത്തിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണം ഇങ്ങനെ
“മൂവായിരം സ്ത്രീകൾക്ക് നടുവിൽ നിന്ന് ഇതുപോലെ അവരുടെ ചോദ്യങ്ങളെ നേരിടാൻ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കാകുമോ” എന്നാണ് ഇന്നലെ ചെന്നൈയിൽ വെച്ച് രാഹുൽ ഗാന്ധി ചോദിച്ചത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം രാഹുൽ സംബന്ധിച്ച ഔദ്യോഗിക ചടങ്ങുകളിലൊക്കെയും ഈ ആത്മവിശ്വാസവും പക്വതയും ദൃശ്യമായിരുന്നു. 26 ദിവസം കൊണ്ട് 23 പൊതുപരിപാടികളിൽ പങ്കെടുത്ത രാഹുൽ പൊതുതിരഞ്ഞെടുപ്പിനെ മുൻനിർത്തി എന്തൊക്കെയാണ് സംസാരിക്കുന്നത്? അദ്ദേഹം സംസാരിക്കുന്ന രാഷ്രീയത്തിനു വ്യക്തതയുണ്ടോ?

Read: ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സപ്പ് സേവനങ്ങള്‍ 12 മണിക്കൂറിലേറെയായി പ്രവര്‍ത്തന രഹിതം; പരിഹരിക്കാന്‍ സാധിക്കാതെ കമ്പനി അധികൃതര്‍

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പങ്കെടുത്ത 46 പൊതു പരിപാടികളിലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത് ദേശീയതയെക്കുറിച്ച് മാത്രമാണ്.  എന്നാൽ തൻ പങ്കെടുത്ത 11 റാലികളിലും രാഹുൽ പറയുന്നത് പുൽവാമയെ തന്ത്രപൂർവം രാഷ്ട്രീയവൽക്കരിച്ച് കൊണ്ട് ബിജെപി കൊയ്തുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കുറിച്ചാണ്.  മിക്ക പരിപാടികളിലും റാഫേൽ ഉടമ്പടിയെ കുറിച്ച് എടുത്ത് സൂചിപ്പിച്ചുകൊണ്ട് രാഹുൽ നരേന്ദ്രമോദി സർക്കാരിനെ കണക്കിന് പരിഹസിക്കുന്നുണ്ട്.

"കള്ളപ്പണത്തിനെതിരെയുള്ള യുദ്ധം, ഹാ! കൊള്ളാം നന്നായിരിക്കുന്നു. പക്ഷെ നിങ്ങൾ ആ പറച്ചിലിനിടയ്ക്കെപ്പോഴെങ്കിലും അനിൽ അംബാനി എന്ന പേര് കേട്ടോ? നീരവ് മോഡി മാരെക്കുറിച്ചോ, ലളിത് മോദിയെ കുറിച്ചോ അറിവുണ്ടോ? " ഛത്തീസ്ഗഡിലെ റാലിയ്ക്കിടയിലാണ് രാഹുൽ നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങളെ പരിഹസിക്കുന്നത്. അസാമിൽ നടന്ന ഒരു റാലിയിൽ രാഷ്ട്രീയ സ്വയം സേവക് സംഘ് എങ്ങനെയാണ് അസം സംസ്കാരത്തെ അടിച്ചമർത്തിയതെന്ന് ചരിത്രപരമായി വിശദീകരിച്ചു കൊണ്ടാണ് രാഹുൽ കയ്യടി നേടിയത്.

കൂടുതൽ വായനയ്ക്ക്: https://scroll.in/article/916284/23-events-in-26-days-how-has-rahul-gandhi-campaigned-after-the-pulwama-attack

Next Story

Related Stories