വായിച്ചോ‌

വെടിയേറ്റ് കൊല്ലപ്പെടാന്‍ താല്‍പര്യമില്ല, ഇനി സംഘപരിവാറിനെ കളിയാക്കില്ലെന്ന് ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ

Print Friendly, PDF & Email

ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ എന്ന പേരില്‍ പുസ്തകം ഇറക്കാന്‍ താല്‍പര്യപ്പെടുന്നതായും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അഡ്മിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

A A A

Print Friendly, PDF & Email

രാഷ്ട്രീയ ആക്ഷേപഹാസ്യവും രൂക്ഷമായ പരിഹാസങ്ങളും കൊണ്ട് ഫേസ്ബുക്കില്‍ ചിരിയും ചിന്തയും വിതച്ച ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ പേജ് നിര്‍ത്തി. ഈ പോര് മടുത്തെന്നും ഇനി തെറി കേള്‍ക്കാന്‍ വയ്യെന്നുമാണ് ഇന്ന് രാവിലെ അവസാനമായി ഇട്ട പോസ്റ്റില്‍ പേജ് അഡ്മിന്‍ പറയുന്നത്. നിങ്ങള്‍ എന്റെ തലയില്‍ വെടിവയ്ക്കാന്‍ അര്‍ഹതയുള്ളവരല്ലെന്ന് പോസ്റ്റില്‍ പറയുന്നു. കാലിന്മേല്‍ കാല്‍ കയറ്റി വച്ച് തുട കാട്ടി കസേരയിലിരിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ചിത്രമായിരുന്നു ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വയുടെ പ്രൊഫൈല്‍ ചിത്രം. റിലീജിയസ് ഓര്‍ഗനൈസേഷന്‍ എന്നാണ് സബ്‌ടൈറ്റില്‍. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രത്തില്‍ നിന്ന് മുഖം മാറ്റി ക്രോപ്പ് ചെയ്തതാണ് ഈ ചിത്രം. സംഘപരിവാര്‍ അനുകൂലികള്‍ക്ക് നേരെ രൂക്ഷമായ പരിഹാസങ്ങളാണ് ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ആളുകളോട് തര്‍ക്കിച്ച് മടുത്തു. ഞാന്‍ ഇക്കാലമത്രയും കഠിനാദ്ധ്വാനം ചെയ്തു. 80,000ത്തിലധികം വാക്കുകളെഴുതി – അഡ്മിന്‍ പറയുന്നു.

ഫേസ്ബുക്ക് പേജിലെ പോസ്റ്റിംഗ് നിര്‍ത്തുന്നു എന്നേയുള്ളൂ. പണി മുഴുവനായി നിര്‍ത്താനൊന്നും ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ തീരുമാനിച്ചിട്ടില്ല. പകരം കൂടുതല്‍ സജീവമാവുകയാണ്. ആക്ഷേപഹാസ്യ പേജിന് പകരം ഇതിനായി വെബ്‌സൈറ്റ് തുടങ്ങുന്നു. ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ എന്ന പേരില്‍ പുസ്തകം ഇറക്കാന്‍ താല്‍പര്യപ്പെടുന്നതായും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അഡ്മിന്‍ നേരത്തെ ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞിട്ടുണ്ട്. കുറച്ച് പേര്‍ക്ക് മാത്രമേ താനാണ് എച്ച്ഒഎച്ച് പേജിന്റെ അഡ്മിനെന്ന് അറിയൂ എന്നും ഇദ്ദേഹം പറയുന്നു. പല സുഹൃത്തുക്കളും എച്ച്ഒഎച്ച് പേജ് നോക്കാന്‍ എന്നോട് പറയാറുണ്ട്. നമുക്ക് ലഭിക്കുന്ന വധഭീഷണികള്‍ ചിരിച്ച് തള്ളാന്‍ കഴിയുമായിരിക്കാം. പക്ഷെ നമുക്ക് ചുറ്റുമുള്ളവരുടെ കാര്യം അങ്ങനെ കാണാനാവില്ല.

വായനയ്ക്ക്: https://goo.gl/vyQFS8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍