വായിച്ചോ‌

ടിവി അവതാരകര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ട്വീറ്റ് ചെയ്തു; ഇന്‍ഡ്യ ടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി

Print Friendly, PDF & Email

ഇന്‍ഡ്യ ടുഡേ ഗ്രൂപ്പിന്റെ വെബ്സൈറ്റായ ഡെയിലിഒയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ അംഗ്ഷുകാന്ത ചക്രബര്‍ത്തിയെ ആണ് പുറത്താക്കിയത്

A A A

Print Friendly, PDF & Email

‘വിദ്വേഷ പ്രചരണം നടത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും’ ചെയ്യുന്ന ടെലിവിഷന്‍ അവതാരകര്‍ക്കും എഡിറ്റര്‍മാര്‍ക്കും നേരെ കണ്ണടയ്ക്കുന്ന മാധ്യമ കമ്പനികളെ വിമര്‍ശിച്ചു ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ഇന്‍ഡ്യ ടുഡേ ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി. ഇന്‍ഡ്യ ടുഡേ ഗ്രൂപ്പിന്റെ വെബ്സൈറ്റായ ഡെയിലിഒയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ അംഗ്ഷുകാന്ത ചക്രബര്‍ത്തിയെ ആണ് പുറത്താക്കിയത്. മേല്‍ പറഞ്ഞ ട്വീറ്റ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് ഇന്നലെ (തിങ്കള്‍) തന്നെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കി എന്നു അംഗ്ഷുകാന്ത അറിയിച്ചു.

എന്നാല്‍ തന്റെ ട്വീറ്റ് ഏതെങ്കിലും ഒരു സ്ഥാപനത്തെ പ്രത്യേകമായി ലക്ഷ്യം വെച്ചു പോസ്റ്റ് ചെയ്തതല്ല എന്നു ചക്രബര്‍ത്തി പറഞ്ഞു. “ഇതാണ് മാധ്യമങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ എഴുതിയത്” ചക്രബര്‍ത്തി പ്രതികരിച്ചു.

താന്‍ തെറ്റ് ചെയ്തതായി തോന്നുന്നില്ല എന്നതുകൊണ്ടാണ് ട്വീറ്റ് പിന്‍വലിക്കാനുള്ള മാനേജ്മെന്റിന്റെ ആവശ്യം നിരസിക്കാന്‍ കാരണം. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാനേജ്മെന്‍റ് വിളിച്ചുചേര്‍ത്ത രണ്ടു മീറ്റിംഗുകളില്‍ എങ്കിലും ചക്രബര്‍ത്തി പങ്കെടുക്കുകയുണ്ടായി. തിങ്കളാഴ്ച കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് വിംഗ് വിളിക്കുകയും ട്വീറ്റ് പിന്‍വലിക്കുക, രാജിവെക്കുക, അല്ലെങ്കില്‍ പിരിച്ചുവിടലിന് വിധേയയാവുക എന്നീ മൂന്നു നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയുമായിരുന്നു.

“ഞാന്‍ രാജിവെക്കില്ല എന്നു തീരുമാനിച്ചു. കാരണം അതിനു മാത്രമുള്ള തെറ്റ് ഞാന്‍ ചെയ്തിട്ടില്ല.” ചക്രബര്‍ത്തി പറഞ്ഞു.

കൂടുതല്‍ വായിക്കൂ: https://goo.gl/HGnMgT

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍