വായിച്ചോ‌

യോസെമിറ്റിയില്‍ പൊലിഞ്ഞ ഈ മലയാളി ദമ്പതികളുടെ ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളോ?

‘ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളോ?’ ഈ ചോദ്യം ഇപ്പോള്‍ ഉയര്‍ത്തിയതിന് കാരണം കാലിഫോര്‍ണിയയിലെ യോസെമിറ്റി മലഞ്ചെരുവില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയില്‍ വീണ് മരിച്ച് മലയാളി ദമ്പതികളാണ്. കണ്ണുര്‍ സ്വദേശികളായ വിഷ്ണു വിശ്വനാഥും (29), ഭാര്യ മീനാക്ഷിയും (29) മരിച്ച സംഭവം അമേരിക്കയിലെ യാത്ര പ്രേമികളെ ഒന്ന് മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കണമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ഇരുവരുടെയും മരണം ഗാര്‍ഡിയന്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ മാധ്യമങ്ങളില്‍ വളരെ പ്രധാന്യത്തോടെയാണ് എത്തിയിരിക്കുന്നത്.

യോസെമിറ്റി മലഞ്ചെരുവിലെ അറ്റത്ത് നിന്ന് സെല്‍ഫി ഫോട്ടോ എടുക്കുവാനുള്ള ശ്രമത്തില്‍ 1000 അടിയോളം താഴ്ച്ചയുള്ള താഴ്‌വാരത്തിലേക്ക് ദമ്പതികള്‍ ഒരുമിച്ച് പതിക്കുകയായിരുന്നു. യാത്ര പ്രേമികളായ ഇരുവരുടെയും ജീവിതം യാത്രകള്‍ തന്നെയായിരുന്നു. ഇവരുടെ യാത്ര ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സ് മാത്രം പതിനായിരത്തിലധികമാണ്. മീനാക്ഷി പലപ്പോഴും തങ്ങളുടെ ചിത്രത്തിനൊപ്പം പറയുന്നത് രണ്ടുകല്‍പ്പിച്ചുള്ള ഒരു സാഹസിക ശ്രമം എന്നൊക്കെയാണ്.

 

View this post on Instagram

 

CHASING SUNSETS or CHASING LIKES ??? 😛 … Sooo today on #socialmediabadasstribe we are talking about limits of #doitforthegram.😶Yeah sure it can be limitless but guys, we reaaaallly need to have boundaries(this is handy as life lessons too but we will revisit that later😉) A lot of us including yours truly is a fan of daredevilry attempts of standing at the edge of cliffs ⛰and skyscrapers🌆, but did you know that wind gusts can be FATAL??? ☠️ Is our life just worth one photo? … When we squirm at another selfie attempt gone south 😱 from a skyscraper, let’s remember to save that in our core memory 🧠 and not the memory dump 🛢(I am still on the Inside Out 🎬 train y’all 😬) Same applies when we get our knickers in a twist and hog a spot till we get the perfect shot🙄 I know I know, I am guilty as charged for all of this 🤦‍♀️ and if I didn’t have Mr. Two Goody Shoes, Vishnu 🤭 with me, I am not even sure if I would have written this post. … Let us all try to be responsible digital citizens and use our “numbers” to be transparent and honest, shall we?🤗 None of us is perfect and the more we accept it and share our flaws as much as our wins, we are one step closer to creating a sane social media without the scary brouhahas.💕✨ … Still there?👀 Woohoo, a backflip is in order, or wait maybe a pizza? 🍕 What about a unicorn ice-cream 🦄 🍦 with some Disney-approved cotton candy 🍭🍬 and pixie dust infused sprinkles 🧚‍♀️ if…..IF you could tell me the one time you were effin’ proud of being candid and real AF in social media? 😎 … PS – Not sponsored but sweatshirt is from @radearthsupply • • • #grandcanyonnps #northrim #instagramaz #visitarizona #travelarizona #shotzdelight #discovertheroad #usaroadtrip #visittheusa #outdoorsusa #exploretheusa #womenwhoexplore #iamtb #radparks #thediscoverer #gtgi #sheisnotlost #wearetravelgirls #hikemore #radgirlslife #travelreality #dreamscape @womenwhoexplore @visit_arizona @visittheusa @shotzdelight

A post shared by TravelCreatives❤️Minaxi+Vishnu (@holidaysandhappilyeverafters) on

അരിസോണയിലെ ഗ്രാന്‍ഡ് കാന്യനില്‍ നിന്നുള്ള സാഹസിക ചിത്രങ്ങള്‍ പങ്ക വെച്ചപ്പോള്‍ മീനാക്ഷി കുറിച്ചത്, ‘ഞങ്ങളുടെ ജീവിതത്തിന് ഒരു ചിത്രത്തിന്റെ മൂല്യമെയുള്ളൂ?’ എന്നാണ്. യാത്രകള്‍ നടത്തുന്ന ദമ്പതികള്‍ ലോകത്ത് ഒട്ടേറെയുണ്ട്. എന്നാല്‍ വിഷ്ണുവും മീനാക്ഷിയും നടത്തുന്ന സാഹസിക യാത്രകള്‍ പോലെയുള്ളത് കുറവാണ്. ഈ ദമ്പതികളെ പിന്തുടരുന്ന ധാരാളം പേര്‍ ഇത്തരം യാത്രകളിലേക്ക് പോകുന്നുണ്ട്.

വിഷ്ണുവിന്റെയും മീനാക്ഷിയുടെയും യാത്ര ജീവിതത്തെക്കുറിച്ച് ഗാര്‍ഡിയനില്‍ വന്ന ലേഖനം കൂടുതല്‍ വായിക്കാന്‍ – https://goo.gl/FXht2a

അത്ഭുതങ്ങളുടെ താഴ്‌വര ‘യോസെമിറ്റി’!

ഗ്രാന്‍ഡ് കാന്യന്‍: പ്രകൃതിയുടെ അത്ഭുതം

സെല്‍ഫിയെടുക്കുന്നതിനിടെ അമേരിക്കയില്‍ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികളുടെ അവസാന ചിത്രം പുറത്ത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍