TopTop
Begin typing your search above and press return to search.

ജേക്കബ് സുമയുടെ പണി കളഞ്ഞ ഗുപ്ത സഹോദരങ്ങളുടെ തട്ടിപ്പിന് ബാങ്ക് ഓഫ് ബറോഡയും പങ്കാളിയെന്ന് റിപ്പോര്‍ട്ട്

ജേക്കബ് സുമയുടെ പണി കളഞ്ഞ ഗുപ്ത സഹോദരങ്ങളുടെ തട്ടിപ്പിന് ബാങ്ക് ഓഫ് ബറോഡയും പങ്കാളിയെന്ന് റിപ്പോര്‍ട്ട്
ജേക്കബ് സുമയുടെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പണി വരെ തെറുപ്പിച്ച ഗുപ്ത കുടുംബത്തിന്റെ ഇടപാടുകളില്‍ ബാങ്ക് ഓഫ് ബറോഡയ്ക്കും വ്യക്തമായ പങ്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നീരവ് മോദിയുടെ 11,000 കോടി രുപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് മറ്റൊരു ബാങ്കും ഇത്തരത്തില്‍ വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കോടിക്കണക്കിന് ഡോളറുകള്‍ വിദേശത്തെ ടാക്‌സ് ഹെവനുകളിലേക്ക് മാറ്റാന്‍ ബാങ്ക് ഓഫ് ബറോഡയുടെ സഹായമുണ്ടായിരുന്നു എന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടും ഹിന്ദുവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

തങ്ങളുടെ ഭാഗത്തു നിന്ന് പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബാങ്കിന്റെ ഇന്ത്യന്‍ തലവന്‍ പറയുന്നുണ്ടെങ്കിലും അനുമതിയില്ലാത്ത ബാങ്ക് ഗ്യാരണ്ടി, ആഭ്യന്തര പരിശോധനകള്‍ ഒഴിവാക്കല്‍, ഗുപ്ത കുടുംബത്തിന് ഗുണകരമാകുന്ന രീതിയില്‍ ഉണ്ടായിട്ടുള്ള പണമിടപാടുകളെ കുറിച്ച് അന്വേഷിക്കുന്നതിന് അധികൃതരെ വിലക്കല്‍ തുടങ്ങിയവ ബാങ്കിന്റെ ദക്ഷിണാഫ്രിക്കന്‍ ബ്രാഞ്ചില്‍ നിന്നുണ്ടായിട്ടുണ്ടെന്നാണ് രേഖകളും ഇന്റര്‍വ്യൂകളും തെളിയിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ദക്ഷിണാഫ്രിക്കയെ പിടിച്ചു കുലുക്കിയ വന്‍ കുംഭകോണത്തിലെ കൂടുതല്‍ വിവരങ്ങാളാണ് ഇതുവഴി പുറത്തു വരുന്നതും. 1990-കളിലാണ് അതുല്‍, അജയ്, രാജേഷ് എന്ന ഗുപ്ത സഹോദരങ്ങള്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജേക്കബ് സുമയുടെ സഹായത്തോടെ നികുതിദായകരുടെ ചെലവില്‍ രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നു ഗുപ്ത സഹോദരങ്ങള്‍ എന്നാണ് കേസ്. ആരോപണങ്ങള്‍ ശക്തമായതോടെ ഈ മാസം 14-ന് സുമ രാജി വയ്ക്കുകയും അന്നു തന്നെ ഗുപ്തമാരുടെ ജോഹന്നാസ്ബര്‍ഗിലുള്ള ബംഗ്ലാവ് പോലീസ് റെയ്ഡ് ചെയ്യുകയും ചെയ്തു. അജയ് ഗുപ്തയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഇവരും കൂട്ടു പ്രതിയായ സുമയുടെ മകന്‍ ഡുഡുസെയ്‌നും അന്നു മുതല്‍ ഒളിവിലാണ്. അവര്‍ ദുബായില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

http://www.azhimukham.com/india-gupta-family-connection-with-ousted-south-african-president-jacob-zuma/

ഡുഡുസെയ്‌നയാണ് ഗുപ്ത കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളിലെ മുഖ്യകണ്ണി. സുമ വഴിവിട്ട നീക്കങ്ങള്‍ക്ക് തന്റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഇവിടെയാണ് ബാങ്ക് ഓഫ് ബറോഡയുടെ പങ്കാളിത്തവും പുറത്തു വരുന്നത്. സംശാസ്പദമായ ഇടപാടുകളിലുടെ വന്ന ദശലക്ഷക്കണക്കിന് ഡോളറുകള്‍ സൂക്ഷിച്ചിരുന്നത് ബാങ്ക് ഓഫ് ബറോഡയിലായിരുന്നു എന്നാണ് രേഖകള്‍ തെളിയിക്കുന്നതും.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/RJzGPE

http://www.azhimukham.com/edit-another-rich-indian-family-is-in-the-dock-after-nirav-modi/

http://www.azhimukham.com/opinion-what-is-the-national-security-in-modi-s-corruption-in-rafale-deal-by-pramod-puzhankara/

http://www.azhimukham.com/india-nirav-modi-and-indian-plutocracy-pnb-scam/

http://www.azhimukham.com/india-pnb-fraud-expands-rs-3000-crore-more-from-17-banks-money-laundering-evidence/

http://www.azhimukham.com/national-who-is-nikhil-merchant-and-his-relation-with-bjp-government/

http://www.azhimukham.com/foreign-what-anc-should-learn-from-inc-edit/

Next Story

Related Stories