TopTop
Begin typing your search above and press return to search.

'ഞാന്‍ നേരിട്ട അപമാനത്തിനും വേദനയ്ക്കും ഹൃത്വിക് റോഷന്‍ മാപ്പ് പറയണം': കങ്കണ

ബോളിവുഡ് ക്യൂന്‍ കങ്കണ റണാവത് ഹൃത്വിക് റോഷനുമായുള്ള കലഹത്തെകുറിച്ച് വീണ്ടും വെളിപ്പെടുത്തി. രജത് ശര്‍മ്മ ആങ്കര്‍ ചെയ്യുന്ന ആപ്പ് കി അദാലത്ത് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍. ഷോയുടെ പ്രൊമോ വീഡിയോയാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. തന്നെ മാനസികമായി വേദനപ്പിച്ചതിനും അപമാനിച്ചതിനും ഹൃത്വിക് റോഷന്‍ മാപ്പ് പറയണമെന്നാണ് താരം പറയുന്നത്.

'ഞാന്‍ അപമാനിതയായി. ഞാന്‍ കരഞ്ഞു. എനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ഞാന്‍ മാനസികമായി തകരുകയും വേദനിക്കുകയും ചെയ്തു. ആ വൃത്തികെട്ട ഇ-മെയില്‍ സന്ദേശങ്ങള്‍ എന്റെ പേരിലാണ് പ്രചരിച്ചത്. ആളുകള്‍ ഇപ്പോഴും ഗൂഗിളില്‍ സെര്‍ച്ച് ആ സന്ദേശങ്ങള്‍ വായിക്കുന്നുണ്ട്. ഇതിന് ഹൃത്വിക് എന്നോട് മാപ്പു പറയണം.'



മുമ്പ് ഹൃത്വിക് തന്റെ മുന്‍ കാമുകനാണെന്നുളള കങ്കണയുടെ വെളിപ്പെടുത്തല്‍ ബി ടൗണിലെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. കങ്കണയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഹൃത്വിക്ക് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. കൂട്ടത്തില്‍ ഹൃത്വികിന് കങ്കണ അയച്ച എന്ന് പറയപ്പെടുന്ന സ്വകാര്യ ഇമെയിലുകള്‍ ചോര്‍ന്ന് വൈറലായി. ഹൃത്വിക്കായിരുന്നു ഇതിന്റെ പിന്നിലെന്ന ആരോപണത്തെ അദ്ദേഹം നിഷേധിച്ചിരുന്നു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/ZpMaf8


Next Story

Related Stories