വായിച്ചോ‌

ക്ലിന്റനുമായുള്ള ലൈംഗിക ബന്ധം സമ്മത പ്രകാരമെങ്കിലും അതില്‍ അധികാര ദുര്‍വിനിയോഗമുണ്ട്: മോണിക്ക ലെവിന്‍സ്‌കി

Print Friendly, PDF & Email

2017 ഒക്ടോബറില്‍ #metoo കാംപെയ്ന്‍റെ ഭാഗമായി, താന്‍ ലൈംഗിക ചൂഷണം അനുഭവിച്ചതായി മോണിക്ക ലെവിന്‍സ്കി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വിശദീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല.

A A A

Print Friendly, PDF & Email

1995ല്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി പരസ്പര സമ്മത പ്രകാരം സ ലൈംഗിക ബന്ധം പുലര്‍ത്തുമ്പോള്‍ 22 വയസായിരുന്നു വൈറ്റ് ഹൗസിലെ ഇന്റേണ്‍ ആയി ജോലി ചെയ്തിരുന്ന മോണിക്ക ലെവിന്‍സ്‌കിക്ക്. 1998ല്‍ മോണിക്ക ലെവിന്‍സ്‌കി ലോകത്തിന് മുന്നില്‍ ഉയര്‍ന്നുവന്നു. മാര്‍ച്ചില്‍ അവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. അത് ബില്‍ ക്ലിന്റനെതിരായ ഇംപീച്ച്‌മെന്റ് നടപടികളിലേയ്ക്ക് നീങ്ങി.

വാനിറ്റി ഫെയര്‍ മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ മോണിക്ക ലെവിന്‍സ്‌കി ഇങ്ങനെ എഴുതിയിരിക്കുന്നു – 20 വര്‍ഷമായിരിക്കുന്നു. ഞാന്‍ കൂടി ഭാഗമായ ആ വിഖ്യാത അന്വേഷണത്തിന് 20 വയസ് തികയാന്‍ പോകുന്നു. എന്നെ ലോകം അറിയാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായിരിക്കുന്നു. ക്ലിന്റന്റെ പ്രസിഡന്റ് പദവി തെറിക്കുന്നതിന്റെ തൊട്ടടുത്ത് വരെ എത്തിച്ച, എന്റെ ജീവിതം മാറ്റിയ ആ ഭീകര വര്‍ഷം 20 വര്‍ഷം മുമ്പായിരുന്നു. സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണ് താനെന്ന് മോണിക്ക ലെവിന്‍സ്‌കി പറയുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിലേയ്ക്കാണ് വലിച്ചെറിയപ്പെട്ടത്. ഒരു തരം ഒളിവ് ജീവിതമായിരുന്നു പിന്നീട്. എന്നാല്‍ ഇന്ന് സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രചാരണം നടത്തുന്ന ആക്ടിവിസ്റ്റ് ആണ് മോണിക്ക ലെവിന്‍സ്‌കി.

2017 ഒക്ടോബറില്‍ #metoo കാംപെയ്ന്‍റെ ഭാഗമായി, താന്‍ ലൈംഗിക ചൂഷണം അനുഭവിച്ചതായി മോണിക്ക ലെവിന്‍സ്കി പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വിശദീകരിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. വാനിറ്റി ഫെയര്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ മോണിക്ക പറയുന്നത്, ബില്‍ കക്ലിന്റനുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് സമ്മത പ്രകാരം തന്നെ ആയിരുന്നെങ്കിലും തന്നേക്കാള്‍ 27 വയസ് പ്രായ കൂടുതലുള്ള ക്ലിന്‍ന്റന്‍ പ്രസിഡന്റ് പദവില്‍ ഇരുന്ന് നടത്തിയത് അധികാര ദുര്‍വിനിയോഗം ആണ് എന്നാണ്. അദ്ദേഹം വലിയ അനുഭവ പരിചയമുള്ള, വലിയ അധികാരമുള്ള, പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുള്ള, ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന്‍ ആയിരുന്നു. ഞാന്‍ ആണെങ്കില്‍ 22 വയസ് മാത്രം പ്രായമുണ്ടായിരുന്ന കോളേജ് കഴിഞ്ഞ് ആദ്യ ജോലിക്ക് കയറിയ പെണ്‍കുട്ടിയും – മോണിക്ക ലെവിന്‍സ്കി പറയുന്നു.

വായനയ്ക്ക്: https://goo.gl/HN23x9

എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും

‘മീടൂ എന്നു പറഞ്ഞാല്‍ എന്നെക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിട്ടുണ്ടേ എന്നല്ല’: റാണി ലക്ഷ്മി പറയുന്നു

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍