ഇറ്റലിയിലെ വെനീസില്‍ ഇന്ത്യന്‍ പുരാതന ആഭരണശേഖരം കൊള്ളയടിക്കപ്പെട്ടു. വെനീസിലെ ഡോഗെസ് പാലസില്‍ (പാലസോ ഡുകേല്‍) സൂക്ഷിച്ചിരുന്ന, ഖത്തര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആഭരണ ശേഖരമാണ് മോഷ്ടിക്കപ്പെട്ടത്. രണ്ട് മോഷ്ടാക്കളാണ് ആഭരണങ്ങള്‍ കൊള്ളയടിച്ചതെന്നാണ് പൊലീസ് പറയുന്നത്. മ്യൂസിയത്തിലെ അലാം സംവിധാനം പ്രവര്‍ത്തനരഹിതമാക്കിയ ശേഷമായിരുന്നു കൊള്ളയടി.
ഖത്തര്‍ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ അബ്ദുള്ള അല്‍ താനിയുടേതാണ് ശേഖരം. അഞ്ച് നൂറ്റാണ്ട് കാലത്തെ ഇന്ത്യന്‍ ആഭരണ ശേഖരമാണ് ഇവിടെ പ്രദര്‍ശനത്തിന് വച്ചിരുന്നത്. ഇതുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു ശേഖരം ലോകത്തില്ലെന്നാണ് ഫോബ്‌സ് മാഗസിന്‍ പറയുന്നത്.
270 ഇന്ത്യന്‍ ആഭരണങ്ങളാണ് നാല് മാസം നീളുന്ന പ്രദര്‍ശനത്തിലുണ്ടായിരുന്നത്. മുഗള്‍ ഭരണാധികാരികള്‍ അടക്കമുള്ള രാജാക്കന്മാരുടെ ആഭരണ ശേഖരമാണ് പ്രദര്‍ശനത്തിന് വച്ചിരുന്നത്. സ്വര്‍ണം, വജ്രം തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങളുണ്ടായിരുന്നു. ലക്ഷക്കണക്കിന് യൂറോ വില മതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.
വായനയ്ക്ക്: https://goo.gl/kmZ7YV