വായിച്ചോ‌

2020ല്‍ യുഎസിനെ നയിക്കാന്‍ ഓപ്ര വിന്‍ഫ്രി വരുമോ? ആദ്യ വനിത പ്രസിഡന്റ് ആയി

Print Friendly, PDF & Email

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങിലെ മികച്ച പ്രസംഗമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്ത് വരുമെന്ന വിലയിരുത്തലിലേയ്ക്ക് നയിച്ചിരിക്കുന്നത്.

A A A

Print Friendly, PDF & Email

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമോ തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങിലെ മികച്ച പ്രസംഗമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്ത് വരുമെന്ന വിലയിരുത്തലിലേയ്ക്ക് നയിച്ചിരിക്കുന്നത്. ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുള്ള ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം സദസിനെ ഏറെ വൈകാരികമാക്കിയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശതകോടീശ്വരനായ ബിസിനസുകാരനും ടെലിവിഷന്‍ താരവുമായിരുന്ന ട്രംപിനെ നേരിടാന്‍ എന്തുകൊണ്ടും യോഗ്യയാണ് ഓപ്ര വിന്‍ഫ്രി എന്നുള്ള വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. #Oprahforpresident, #Oprah2020 എന്നീ ഹാഷ് ടാഗുകളിലാണ് കാംപെയിന്‍ മുന്നോട്ട് പോകുന്നത്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഓപ്ര മത്സരിക്കണം എന്നാണ് ആവശ്യം. Oprah Winfrey Show എന്ന ടിവി ടോക്ക് ഷോയുടെ അവതാരക (1986-2011), നടി, പ്രൊഡ്യൂസര്‍, OWN (Oprah Winfrey Network) ചാനലിന്റെ സിഇഒയും ചെയര്‍പേഴ്‌സണും എന്നീ നിലകളിലെല്ലാം ശ്രദ്ധേയയും യുഎസില്‍ ജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുള്ള വ്യക്തിയുമാണ് ഓപ്ര വിന്‍ഫ്രി.

തനിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യാതൊരു പദ്ധതിയുമില്ലെന്നാണ് ഓപ്ര വിന്‍ഫ്രി, ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഓപ്ര വിന്‍ഫ്രി വളരെ കാര്യമായി തന്നെ ഇതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍ ചാനല്‍ പറയുന്നത്. പേര് പറയാത്ത, ഓപ്രയുടെ രണ്ട് അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓപ്ര വിന്‍ഫ്രിയുടെ ജീവിത പങ്കാളിയായ സ്റ്റെഡ്മാന്‍ ഗ്രഹാം ഇങ്ങനെ പറഞ്ഞതായി ലോസ് ഏഞ്ചലസ് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു – “അവര്‍ അത് തീര്‍ച്ചയായും ചെയ്യും. ജനങ്ങളാണ് ഇനി തീരുമാനിക്കേണ്ടത്”.

ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം വായിക്കാം: https://goo.gl/M4uEpg

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍