Top

തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായി; മതവിലക്കുകള്‍ ലംഘിച്ചു പാക് വനിതകളുടെ തുറന്നുപറച്ചില്‍

തങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായി; മതവിലക്കുകള്‍ ലംഘിച്ചു പാക് വനിതകളുടെ തുറന്നുപറച്ചില്‍
തങ്ങളും ബാലപീഡനത്തിന്റെ ഇരകളായിരുന്നുവെന്ന് പ്രഖ്യാപിച്ച് പാക് വനിതകള്‍. യാഥാസ്ഥിതിക രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തുറന്നുപറച്ചില്‍ ഉണ്ടാവുന്നത്. എഴു വയസ്സുകാരിയുടെ ബലാൽസംഗ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥ പുറത്ത് വന്നതിനു പിന്നാലെ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. സിനിമാതാരം നാദിയാ ജെമീൽ, പ്രമുഖ ഡിസൈനർ ആയ മഹീൻ ഖാൻ, പി ആര്‍ ഗുരു ഫ്രീഹ അൽത്താഫ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്.

ഒരു ലക്ഷം ഫോളോവെഴ്സ് ഉള്ള ജമീൽ ശനിയാഴ്ച്ച വെളിപ്പെടുത്തിയത്, “നാലാമത്തെ വയസ്സു മുതൽ താൻ ശരീരികമായി പീഡിപ്പിക്കപ്പെട്ടു തുടങ്ങി...” എന്നായിരുന്നു. “എന്റെ കുടുംബത്തിന്റെ മാന്യതയെ ഓർത്ത് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുവാൻ എല്ലാവരും എന്നെ ഉപദേശിച്ചിരുന്നു. എന്റെ ശരീരത്തിലാണോ കുടുംബത്തിന്റെ മാന്യത പൊതിഞ്ഞു വച്ചിരിക്കുന്നത്..? ഞാൻ അഭിമാനിയും, ശക്തയും, സ്നേഹം നിറഞ്ഞവളും, ഇതിനെയെല്ലാം അതിജീവിച്ചവളുമാണ്. ഇത് തുറന്നു പറയുന്നതിൽ എനിക്കോ എന്റെ മക്കൾക്കോ യതൊരു നാണക്കേടുമില്ല.”

സ്നൊവൈറ്റ്, ഹണ്ട്സ്മാൻ തുടങ്ങിയ വമ്പൻ കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള മഹീൻ ഖാൻ തുറന്നടിച്ചത് “ഖുറാൻ പഠിപ്പിക്കാൻ വന്ന മുല്ല തന്നെ ശാരീരിക മായി ദുരുപയോഗം ചെയ്തിരുന്നു. ദിവസവും ഭയം കൊണ്ട് ഞാൻ മിണ്ടാതിരുന്നു..”എന്നാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഫ്രീഹ അൽത്താഫ് ഇട്ട പൊസ്റ്റിൽ പറയുന്നു “ആറു വയസ്സുള്ളപ്പോൾ ഞങ്ങളുടെ പാചകക്കാരന്‍ തന്നെ പീഡിപ്പിച്ചു. അന്നു നിശബ്ദയായിരുന്നു, എന്നതാണ് നാണക്കേട്..”

ഏഴു വയസ്സുകാരി സൈനാബ് അൻസാരിയുടെ കൊലപാതവുമായി ബന്ധപ്പെട്ട് കൊലപാതകിയെ കണ്ടെത്താന്‍ പോലീസ് കസൂർ നഗരത്തിൽ അന്വേഷണം തുടരുന്നതിനിടേയാണ് ഈ വാർത്തകൾ പൊങ്ങിവന്നത്. ഡി.എൻ.എ ഫിംഗർ പ്രിന്റുകൾ നൽകുന്ന സൂചനകൾ ശരിവച്ചാൽ രണ്ടു മൈല്‍ വ്യാപ്തിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് പതിനൊന്നോളം കുട്ടികളുടെ മരണങ്ങള്‍ക്ക് ഘാതകന്‍ ഉത്തരവാദിയാണ് എന്നാണ്. പോലീസിന്റെ അവഗണനയിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് ജനങ്ങൾ.

ട്വിറ്ററിൽ ‘ജസ്റ്റിസ് ഫോർ സൈനബ്“ എന്ന ഹാഷ് ടാഗ് ഇവര്‍ മൂന്നു പേരും ഉപയോഗിച്ചിരുന്നു. 'ഹാർവീ വീന്‍സ്റ്റീന്‍ സ്കാന്‍ഡൽ' പോലെ അന്തരാഷ്ട്ര ശ്രദ്ധ കിട്ടുവാൻ #MeToo ഹാഷ് ടാഗ് പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കൂടുതല്‍ വായിക്കൂ: https://goo.gl/K3w4SZ

Next Story

Related Stories