TopTop

സോഷ്യല്‍മീഡിയകളില്‍ ഇനി 'രക്തത്തുള്ളികളും'; 'ആര്‍ത്തവ ഇമോജി'യുടെ ചിത്രം പുറത്തുവിട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍

സോഷ്യല്‍മീഡിയകളില്‍ ഇനി
ഒരു ഇമോജിയിലോക്കെ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർ  യു കെ പ്ലാൻ ഇന്റർനാഷനലിന്റെ ആർത്തവ ഇമോജി പോരാട്ടങ്ങളുടെ കഥ കേൾക്കണം. ചിരിയും കരച്ചിലും പൊട്ടിച്ചിരിയും കുസൃതിനോട്ടവും അമ്പരപ്പും ചുംബനവും പോലെ സ്ത്രീകൾക്ക് ആർത്തവം വളരെ സ്വാഭാവികമാണെന്ന് മനസിലാക്കിയ ഈ കമ്പനി 2017  മുതൽ ആർത്തവ ഇമോജികൾ യുണികോഡിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു. പല ഡിസൈനുകളും തള്ളിക്കളഞ്ഞിട്ടും, പലയിടത്തുനിന്നും ആക്ഷേപങ്ങൾ വന്നിട്ടും തളരാതെ ഒടുവിൽ അവർ തങ്ങളുടെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്തു. 2019 മാർച്ചിൽ ആർത്തവ ഇമോജികൾ പുറത്തിറങ്ങും…!

ആർത്തവ രക്തം പറ്റിയ ഒരു അടിവസ്ത്രം, ആർത്തവം സൂചിപ്പിക്കുന്ന ഒരു കലണ്ടർ താള്, പുഞ്ചിരിക്കുന്ന ഒരു രക്തത്തുള്ളി, ഗർഭപാത്രം മുതലായവയുടെയൊക്കെ മാതൃകയിലാണ് ഇമോജികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏതു സമയത്തും സുഹൃത്തുകൾക്ക് ഇനി മടിക്കാതെ ,വളരെ സ്വാഭാവികമായി ആർത്തവത്തെ സൂചിപ്പിക്കുന്ന ഇമോജികൾ അയച്ചുകൊടുക്കും. ആർത്തവമെന്നത് പുറത്തു പറയാൻ മടിക്കേണ്ട ഒരു കാര്യമേയല്ല എന്ന് ആവർത്തിച്ച് ഉറപ്പിക്കാനാണ് ഈ കമ്പനി ഇത്തരത്തിലുള്ള ഇമോജികൾ ആവിഷ്കരിച്ചത്. ഇത് ഒരു ഇമോജി വിപ്ലവമാണെന്ന് ആക്ടിവിസ്റ്റുകളും മെഡിക്കൽ രംഗത്തെ പ്രമുഖരും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ആർത്തവ രക്തം പറ്റിയ അടിവസ്ത്രത്തിന്റെ മാതൃകയിലുള്ള ഇമോജി യൂണികോഡ് തള്ളിക്കളഞ്ഞപ്പോൾ," പൈൽ ഓഫ് പൂ" ഇമോജി ആകാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകളുടെ സ്വാഭാവിക ജൈവിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിസർജ്യത്തെ സൂചിപ്പിക്കുന്ന ആർത്തവ ഇമോജി ആയിക്കൂടാ എന്ന് നിരവധി സ്ത്രീപക്ഷ ചിന്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. "ഒരു ഇമോജി എന്നത് പലർക്കും നിസ്സാരമായി തോന്നാം, ഇത് ഇവിടെ ഒരു സംവാദം തുടങ്ങിവെക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്" ഫ്ലോ കോഡ് സന്നദ്ധ സംഘടനയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ലാമണ്ഡ ബല്ലാർഡ് പറയുന്നു.

സോഷ്യല്‍മീഡിയകളില്‍ 'ആര്‍ത്തവ ഇമോജി'യുമായി പ്ലാന്‍ ഇന്റര്‍നാഷണല്‍. ആര്‍ത്തവം സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്നും മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം സമൂഹത്തിന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ ഇമോജി അവതരിപ്പിച്ചിട്ടുള്ളത്. ആര്‍ത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ഈ ഇമോജികളിലൂടെ കൂടുതല്‍ ജനകീയമാകുമെന്നാണ് കരുതുന്നത്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രമാണ് ഇമോജിയായി അവതരിപ്പിച്ചിരിക്കുന്നത്.

#PeriodEmoji എന്ന ഹാഷ് ടാഗോടെ പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെ ഫെബ്രുവരി ആറിനാണ് ഇമോജയുടെ ചിത്രം പുറത്തുവിട്ടത്. ആര്‍ത്തവത്തെ സൂചിപ്പിക്കുന്ന ചുവന്ന രക്തത്തുള്ളിയുടെ ചിത്രം ഇമോജിയായി വേണമെന്ന് ആവശ്യപ്പെട്ട് പ്ലാന്‍ ഇന്റര്‍നാഷണല്‍ യുകെയുടെ നേതൃത്വത്തില്‍ 55000 പേര്‍ പിന്തുണച്ച ക്യാംപയിന്റെ ഫലമാണ് പുതിയ ഇമോജി.

ഇമോജിയ്ക്കായി പ്ലാന്‍ ഇന്റര്‍നാഷണലിന്റെ വോട്ടെടുപ്പില്‍ 5 ചിത്രങ്ങളായിരുന്നു അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചുവന്ന രക്തത്തുള്ളി, ചുവന്ന രക്തത്തുള്ളികള്‍, ചുവന്ന രക്തത്തുള്ളിയോട് കൂടിയ സ്ത്രീകളുടെ അടിവസ്ത്രം, സ്ത്രികളുടെ ജനനേന്ദ്രിയം, സാനിട്ടറി നാപ്കിന്‍ തുടങ്ങിയവയായിരുന്നു ഏറ്റവും വോട്ട് കിട്ടിയ ഇമോജികള്‍.യൂണികോഡ് കോഡിങ് കണ്‍സോര്‍ഷ്യമാണ് ഇമോജി വിതരണം ചെയ്യുക. ഈ മാര്‍ച്ചില്‍ ഇമോജി പുറത്തിറക്കും.

കൂടുതല്‍ വായനയ്ക്ക് - https://www.theguardian.com/technology/2019/feb/09/period-emoji-menstruation-blood-donation

Next Story

Related Stories