പശുക്കള്‍ക്ക് സുരക്ഷയൊരുക്കുകയും സ്ത്രീകള്‍ക്ക് രക്ഷയില്ലാതാവുകയും ചെയ്യുന്ന നാട്ടില്‍ പശുത്തല മുഖം മൂടിയാക്കി തെരുവുകളില്‍ ഇടം നേടുകയാണ് ചില സ്ത്രീകള്‍. ഇതുമായി ബന്ധപ്പെട്ട ഫോട്ടോസീരീസിലുടെ ശ്രദ്ധ നേടുകയാണ് സുജാത്രോ ഘോഷ് എന്ന കൊല്‍ക്കത്ത സ്വദേശി. ദാദ്രി കൊലപാതകവും ഗോവധത്തിന്റെ പേര് പറഞ്ഞുള്ള അതിക്രമങ്ങളുമാണ് ഇത്തരമൊരു ആശയത്തിന് പിന്നിലെന്ന് സുജാത്രോ ഘോഷ് പറയുന്നു.
കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഫോട്ടോഷൂട്ട് നടത്തി. ഇന്ത്യാഗേറ്റ്, റെയ്‌സിന ഹില്‍സ് (രാഷ്ട്രപതി ഭവന്‍ മേഖല) എല്ലായിടത്തും പശുത്തലയുമായി യുവതികളെത്തി. ഗോരക്ഷയ്ക്ക് നല്‍കുന്ന പ്രാധാന്യം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നല്‍കേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് സുജാത്രോ ഷോഷ് പറഞ്ഞു.
ചിത്രങ്ങള്‍ കാണാം:
വായനയ്ക്ക്: https://goo.gl/4tmhnR