വായിച്ചോ‌

സിഐഎയിലേയ്ക്ക് കൂറുമാറിയ ഇന്ത്യന്‍ ചാരന്‍ രബീന്ദര്‍ സിംഗ് 2016ല്‍ മരിച്ചിരുന്നു

അഭയാര്‍ത്ഥിയായി യുഎസില്‍ തന്നെ കഴിയുകയായിരുന്നു രബീന്ദര്‍ സിംഗ്. രാഷ്ട്രീയ അഭയം തേടി, യുഎസ് പൗരത്വവും നേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. യുഎസില്‍ ജോലി നേടാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രബീന്ദര്‍.

സിഐഎയുടെ കെണിയിലകപ്പെട്ട മുന്‍ റോ ചാരന്‍ രബീന്ദര്‍ സിംഗ് യുഎസില്‍ 2016ല്‍ തന്നെ മരിച്ചിരുന്നതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍. മേരിലാന്‍ഡില്‍ ഒരു റോഡ് അപകടത്തിലായിരുന്നു രബീന്ദര്‍ സിംഗിന്റെ മരണം എന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു വഴിയാണ് ഡബിള്‍ ഏജന്റ് ആയിരുന്നു രബീന്ദര്‍ സിംഗിനെ സിഐഎ, യുഎസിലേയ്ക്ക് കൊണ്ടുപോയത്. രബീന്ദര്‍ സിംഗ് യുഎസിലേയ്ക്ക് കൂറ് മാറുകയും ചെയ്തു. എന്നാല്‍ പിന്നീട് രബീന്ദര്‍ സിംഗിനെ അവര്‍ ഉപേക്ഷിച്ചു.

അഭയാര്‍ത്ഥിയായി യുഎസില്‍ തന്നെ കഴിയുകയായിരുന്നു രബീന്ദര്‍ സിംഗ്. രാഷ്ട്രീയ അഭയം തേടി, യുഎസ് പൗരത്വവും നേടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. യുഎസില്‍ ജോലി നേടാനുള്ള ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു രബീന്ദര്‍. നല്‍കിവന്ന സാമ്പത്തികസഹായം സിഐഎ നിര്‍ത്തിവച്ചിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ ആയിരുന്ന രബീന്ദര്‍ സിംഗ് 1980കളിലാണ് ഡെപ്യൂട്ടേഷനില്‍ റോയില്‍ ചേര്‍ന്നത്. പിന്നീട് സിഐഎയുടേയും ഭാഗമായി.

വായനയ്ക്ക്: https://goo.gl/by1NNm

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍