വായിച്ചോ‌

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പട്ടികജാതി – പട്ടിക വര്‍ഗ സംവരണം വേണം: കേന്ദ്രമന്ത്രി രാംദാസ് അതാവാലെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രകടനം കുറച്ച് കൂടി മെച്ചപ്പെട്ടതാകുമായിരുന്നു എന്ന് രാംദാസ് അതാവാലെ അഭിപ്രായപ്പെട്ടു. എസ് സി – എസ് ടി വിഭാഗക്കാര്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്ന കളിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അതാവാലെ. അന്താരാഷ്ട്ര കായികരംഗത്ത് തുല്യത ഉറപ്പ് വരുത്തുന്നതിനായി ബിസിസിഐ ഇത്തരത്തിലൊരു തീരുമാനം എടുക്കണമെന്നാണ് അതാവാലെയുടെ ആവശ്യം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ പ്രകടനം കുറച്ച് കൂടി മെച്ചപ്പെട്ടതാകുമായിരുന്നു എന്ന് രാംദാസ് അതാവാലെ അഭിപ്രായപ്പെട്ടു. എസ് സി – എസ് ടി വിഭാഗക്കാര്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനോട് തോറ്റതില്‍ ദുരൂഹതയുണ്ടെന്നും ഒത്തുകളി നടന്നതായി സംശയമുണ്ടെന്നും പറഞ്ഞ അതാവാലെ ബിസിസിഐ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

വായനയ്ക്ക്: https://goo.gl/noZunu

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍