വായിച്ചോ‌

“മതവും സ്ത്രീകളുടെ അവകാശവും ഏറ്റുമുട്ടുന്നു”: മല ചവുട്ടിയ സുഹാസിനി രാജ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുന്നു

അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയിലും ചെറിയ തോതിലെങ്കിലും പോസിറ്റീവായ കാര്യങ്ങള്‍ ശബരിമലയില്‍ സംഭവിക്കുന്നുണ്ടെന്നും സുഹാസാനി രാജ് പറയുന്നു. ഒരു പുരുഷന്‍ ഷേക് ഹാന്‍ഡ് തന്നുകൊണ്ട് പറഞ്ഞു – “ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു”

ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ന്യയോര്‍ക്ക് ടൈംസ് ഡല്‍ഹി ബ്യൂറോ ചീഫ് സുഹാസിനി രാജ്, ന്യൂയോര്‍ക്ക് ടൈംസില്‍ തന്റെ അനുഭവം എഴുതിയിട്ടുണ്ട്. സന്നിധാനത്തേയ്ക്കുള്ള വഴില്‍ മരക്കൂട്ടം ഭാഗത്ത് വച്ച് അയ്യപ്പ ഭക്തര്‍ എന്ന് അവകാശപ്പെടുന്ന പ്രതിഷേധക്കാര്‍ അവര്‍ക്ക് മുന്നില്‍ ചാടി വീണ് തെറിയഭിഷേകം നടത്തുകയായിരുന്നു. സുഹൃത്തിനൊപ്പമാണ് സുഹാസിനി ഇവിടെയെത്തിയത്. തനിക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സുഹാസിനി രാജ് ആവശ്യപ്പെട്ടെങ്കിലും ശക്തമായ പ്രതിഷേധം ചൂണ്ടിക്കാട്ടി പൊലീസ് പിന്‍വാങ്ങാന്‍ ഉപദേശിക്കുകയായിരുന്നു.

സുഹാസിനി രാജിന്റെ ലേഖനത്തില്‍ നിന്ന്:

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യന്‍ സ്ത്രീകള്‍ ആരാധനാലയങ്ങളിലെ പ്രവേശന വിലക്ക് അടക്കം വിവേചനപരമായ ചട്ടങ്ങള്‍ക്കും രീതികള്‍ക്കുമെതിര െപ്രക്ഷോഭത്തിലാണ്. പല കോടതി വിധികളും ഇവര്‍ക്ക് അനുകൂലമായി വരുന്നു. എന്നാല്‍ ശബരിമല പോലുള്ള ഇടങ്ങളില്‍ ഇപ്പോളും എതിര്‍പ്പ് ശക്തമായി തുടരുകയാണ്. ആര്‍എസ്്എസിന്റെ കേരളത്തിലെ ജില്ലാ നേതാക്കളില്‍ ഒരാളായ ദേവിദാസ് സേതുമാധവന്‍ പറയുന്നത് ഇന്ത്യയില്‍ ജനങ്ങളുടെ വിശ്വാസങ്ങളാണ് നിയമത്തേക്കാള്‍ വലുതെന്നാണ്.

10നും 50നും വയസിന് ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളേയും സ്ത്രീകളേയും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്ന ചട്ടവും അതുയര്‍ത്തിപ്പിടിച്ച് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന 1991ലെ കേരള ഹൈക്കോടതി വിധിയും സുപ്രീം കോടതി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

മല കയറ്റം തുടങ്ങിയപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. എവിടെ നിന്ന് വരുന്നു, എവിടേയ്ക്ക് പോകുന്നു, വനിത മാധ്യമപ്രവര്‍ത്തകയുടെ ഐഡി കാര്‍ഡ് എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ വരുന്നു. ഗോ ബാക്ക് വിളികള്‍ വരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഞങ്ങളെ അധിക്ഷേപിക്കാന്‍ തുടങ്ങി. പിന്നീട് ആക്രമണം കുറച്ചുകൂടി സംഘടിതവും ശക്തവുമായി. അര്‍ദ്ധനഗ്നനായ ഒരാളും നീണ്ട മറ്റ് പലരും എനിക്ക് നേരെ മൊബൈല്‍ കാമറ തിരിച്ചു. അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു. ഒരു വലിയ ആള്‍ക്കൂട്ടം അലറിവിളിക്കാന്‍ തുടങ്ങി. ഞങ്ങള്‍ തിരിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പിന്ത്ുടര്‍ന്നു. അവര്‍ എനിക്ക് നേരെ കല്ലെറിഞ്ഞു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു സ്ത്രീയും ക്ഷേത്രത്തിന്റെ ഇത്ര അടുത്തെത്തിയിട്ടില്ല എന്നാണ് ഞങ്ങളെ പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ അവര്‍ പറഞ്ഞത്. നവംബറില്‍ സീസണ്‍ തുടങ്ങിയാല്‍ ക്ഷേത്രത്തിലെ തിരക്ക് വലിയ തോതില്‍ വര്‍ദ്ധിക്കും. ആ സമയത്ത് അവിടെ എന്ത് സംഭവിക്കും എന്ന കാര്യത്തില്‍ പൊലീസിന് ആശങ്കയുണ്ട്. പലപ്പോഴും തീര്‍ത്ഥാടകര്‍ 10 മണിക്കൂറോളം മല കയറ്റത്തിന് കാത്തിരിക്കാറുണ്ട്. വലിയ തിരക്കില്‍ ഏതെങ്കിലും സ്ത്രീകള്‍ കയറിയാല്‍ അതത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ഇത്തവണ ആചാര സംരക്ഷരുടെ വലിയ പരിശോധന നടന്നേ്ക്കാം. അതേസമയം എല്ലാ അധിക്ഷേപങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കുമിടയിലും ചെറിയ തോതിലെങ്കിലും പോസിറ്റീവായ കാര്യങ്ങള്‍ ശബരിമലയില്‍ സംഭവിക്കുന്നുണ്ടെന്നും സുഹാസാനി രാജ് പറയുന്നു. ഒരു പുരുഷന്‍ ഷേക് ഹാന്‍ഡ് തന്നുകൊണ്ട് പറഞ്ഞു – ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.

വായനയ്ക്ക്: https://goo.gl/xogTYq

പൊലീസ് സുരക്ഷയില്‍ മല കയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ‘ഭക്ത’ജനങ്ങളുടെ തെറിയഭിഷേകം; സന്നിധാനത്തെത്താനായില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍