വായിച്ചോ‌

ഡ്രൈവിംഗ് സീറ്റില്‍ വോഗ് അറേബ്യയുടെ കവര്‍ഗേളായി സൗദി രാജകുമാരി: ചൂടുപിടിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച

സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതടക്കം കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ പുരോഗമന നടപടികളെ പുകഴ്ത്തുകയാണ് വോഗ് അറേബ്യ മാഗസിന്‍.

വോഗ് അറേബ്യ മാഗസിന്റെ കവര്‍ഗേളായി കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന സൗദി രാജകുമാരി ഹാഫിയ ബിന്‍ത് അബ്ദുള്ള അല്‍ സൗദ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. സൗദിയില്‍ നിരവധി വനിതാവകാശ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിന് പിന്നാലെയാണ് വോഗ് അറേബ്യ മാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്. തസ്‌നീം അല്‍ സുല്‍ത്താന്‍ ആണ് ഹാഫിയ ബിന്‍ത് അബ്ദുള്ളയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി ഈ മാസം മുതല്‍ നല്‍കാന്‍ സൗദി ഭരണകൂടം തയ്യാറെടുക്കുന്നതിനിടെയാണ് വോഗ് മാഗസിന്റെ കവറില്‍ സൗദി രാജകുമാരി പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതടക്കം കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ പുരോഗമന നടപടികളെ പുകഴ്ത്തുകയാണ് വോഗ് അറേബ്യ മാഗസിന്‍. A celebration of Trailblazing women of Saudi Arabia എന്നാണ് പറയുന്നത്.

ഞങ്ങളുടെ രാജ്യത്ത് ചില യാഥാസ്ഥിതികര്‍ മാറ്റത്തെ ഭയക്കുന്നു. പലര്‍ക്കും ഇതൊക്കെയാണ് അറിയാവുന്നത് – അന്തരിച്ച മുന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകളായ ഹാഫിയ പറയുന്നു. ഞാന്‍ വ്യക്തിപരമായി ഈ മാറ്റങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു – ഹാഫിയ പറഞ്ഞു. ജിദ്ദക്ക് സമീപമുള്ള മരുഭൂമിയിലാണ് ഹാഫിയയുടെ ഫോട്ടോ ഷൂട്ട് നടത്തിയത്.

ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് നീക്കാനാണ് സൗദി ഗവണ്‍മെന്റിന്റെ തീരുമാനം. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധം സംഘടിപ്പിച്ച വനിത സംഘടന പ്രവര്‍ത്തകരായ 11 പേരെ അറസ്റ്റ് ചെയ്ത നടപടി വലിയ പരിഷ്‌കരണങ്ങള്‍ക്കിടയിലും സല്‍മാന്റെ സ്വേച്ഛാധിപത്യം വെളിവാക്കുന്നതാണ് എന്ന ആരോപണം ശക്തമാണ്. അറസ്റ്റ് ചെയ്തവരില്‍ നാല് പേരെ മാത്രമാണ് വിട്ടയച്ചിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.

വായിച്ചോ: https://goo.gl/Aam58i

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍