TopTop
Begin typing your search above and press return to search.

കണ്ണൂരില്‍ ആദ്യ വിമാനം ഇറക്കിയത് അച്ഛന്‍; ഇന്ന് ആദ്യ യാത്രവിമാനം ഇറക്കിയത് മകന്‍

കണ്ണൂരില്‍ ആദ്യ വിമാനം ഇറക്കിയത് അച്ഛന്‍; ഇന്ന് ആദ്യ യാത്രവിമാനം ഇറക്കിയത് മകന്‍
2016 ഫെബ്രുവരിയില്‍ 28-നാണ് കണ്ണൂരിലെ മണ്ണില്‍ ആദ്യമായി ഒരു വിമാനം ഇറങ്ങിയത്. കണ്ണൂരിലെ വിമാനത്താവളത്തില്‍ വിമാനം പരീക്ഷണമായി ഇറക്കിയത് കണ്ണൂര്‍ കാടാച്ചിറ സ്വദേശിയായ എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാരാണ്. ഡല്‍ഹിയില്‍ നിന്ന് എത്തുന്ന, ഇന്ന് ബംഗളൂരുവിലേക്ക് ആദ്യ യാത്ര നടത്തുന്ന വിമാനത്തിന്റെ പൈലറ്റ് രഘുനാഥ് നമ്പ്യാരുടെ മകന്‍ അശ്വിന്‍ നമ്പ്യാരാണ്.

28-കാരനായ അശ്വിന്‍ വിമാനവുമായി കണ്ണൂരിലെത്തുമ്പോള്‍ വ്യോമയാന ചരിത്രത്തിലേ ഒരു അപൂര്‍വ മുഹൂര്‍ത്തമാവും. കണ്ണൂരില്‍ ആദ്യ വിമാനം ഇറക്കിയത് ആളുടെ മകന്‍ ഇന്ന് ആദ്യ യാത്രവിമാനം ഇറക്കുന്നുവെന്ന് അപൂര്‍വ വേളയ്ക്കും കൂടിയാണ് ഇന്ന് കണ്ണൂര്‍ വിമാനത്താവളം വേദിയാവുക

ഡോണിയര്‍ 228 എന്ന ചെറുവിമാനമായിട്ടാണ് 2 വര്‍ഷം മുമ്പ് ഇന്ത്യന്‍ വ്യോമസേനയുടെ ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കന്‍ മേഖല കമാന്‍ഡിന്റെ മേധാവിയാണ് രഘുനാഥ് നമ്പ്യാര്‍ കണ്ണൂരില്‍ എത്തിയത്. ഉദ്ഘാടന ദിനത്തിലെ ആദ്യ വിമാനം ഗോ എയറിന്റേതാമെന്ന് അറിഞ്ഞപ്പോള്‍ രഘുനാഥ്, മകനോട് അങ്ങോട്ട് ആവിശ്യപ്പെടുകയായിരുന്നു ആദ്യ യാത്രവിമാനത്തിന്റെ പൈലറ്റായി എത്തിക്കൂടെയെന്ന്..?

അച്ഛന്റെ ആഗ്രഹത്തെ തുടര്‍ന്ന് അശ്വിന്‍ മേലുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ അനുവാദം നല്‍കുകയും ചെയ്തു. ഇന്ന് 8.30ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 11.30ന് കണ്ണൂരിലെത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളൂരുവിലേക്ക് യാത്രകാരുമായി വിമാനം പറന്ന് ഉയരും.

സേനയിലെ ഉന്നത തല യോഗം കാരണം കണ്ണൂരിലെ ആദ്യ യാത്ര വിമാനവുമായി മകന്‍ എത്തുന്നതിന് സാക്ഷ്യം വഹിക്കാന്‍ രഘുനാഥ് നമ്പ്യാര്‍ ഉണ്ടാവില്ല. എന്നാല്‍ അശ്വിന്റെ മുത്തശ്ശിയും അമ്മയും കണ്ണൂരിലുണ്ടാവും.

വിശദമായ വായനയ്ക്ക്- https://deccanchronicle.com/nation/current-affairs/091218/son-follows-dad-on-kannur-flight-saga.html

https://www.azhimukham.com/viral-couple-allegedly-poses-naked-for-photo-video-atop-giza-pyramid-probe-on/

https://www.azhimukham.com/yatra-travel-babu-sager-contestant-arctic-expedition-traveller/

https://www.azhimukham.com/newsupdates-j-devika-protest-against-iffk-officials-for-wrong-system/






Next Story

Related Stories