വായിച്ചോ‌

“മോദിയെ തോല്‍പ്പിക്കാന്‍ രണ്ടുണ്ട് വഴികള്‍, മഹാസഖ്യം അതിലൊന്നല്ല”…

1977ല്‍ ഇന്ദിര ഗാന്ധിയും അവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും 1989ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും തോല്‍ക്കാന്‍ കാരണം അവരുടെ രാഷ്ട്രീയ എതിരാളികള്‍ ആയിരുന്നില്ലെന്നും അവര്‍ തന്നെയായിരുന്നുവെന്നും ശേഖര്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

കരുത്തനായ നേതാവിനെ മറ്റൊരു നേതാവ് വെല്ലുവിളി ഉയര്‍ത്തി തോല്‍പ്പിക്കുക എന്നത് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അന്യമെന്ന് ദ പ്രിന്റിലെ ലേഖനത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് മുന്നില്‍ രണ്ട് വഴികളുണ്ടെന്ന് ശേഖര്‍ ഗുപ്ത പറയുന്നു. എന്നാല്‍ അതില്‍ ദേശീയ തലത്തിലെ മഹാസഖ്യം എന്ന ഓപ്ഷന്‍ ഇല്ലെന്ന് ഗുപ്ത അഭിപ്രായപ്പെടുന്നു.

1977ല്‍ ഇന്ദിര ഗാന്ധിയും അവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും 1989ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും തോല്‍ക്കാന്‍ കാരണം അവരുടെ രാഷ്ട്രീയ എതിരാളികള്‍ ആയിരുന്നില്ലെന്നും അവര്‍ തന്നെയായിരുന്നുവെന്നും ശേഖര്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു. 2004ല്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തില്‍ ബിജെപിക്ക് സംഭവിച്ചതും അതുതന്നെ. വാജ്‌പേയ് എന്ന ശക്തനായ നേതാവിന് സമാനമായ ജനപിന്തുണയുള്ള മറ്റൊരു നേതാവ് എതിര്‍ചേരിയിലുണ്ടായിരുന്നില്ല. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന അതിര് കടന്ന ആത്മവിശ്വാസവും അഹങ്കാരവും അന്ന് ബിജെപിക്ക് വിനയായി. ഇത്തവണ എല്ലാ അഭിപ്രായ സര്‍വേകളും ചൂണ്ടിക്കാണിക്കുന്നത് ബിജെപിക്കും എന്‍ഡിഎയ്ക്കും വലിയ സീറ്റ് നഷ്ടമുണ്ടാകുമെന്നാണ്.

മോദിയുടെ ജനപിന്തുണ ദിനംപ്രതി കുറയുന്നതായാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഇത് മുതലെടുക്കുക തന്നെയാണ് ഒരു വഴി. രണ്ടാമത്തേത് ദേശീയ തലത്തിലെ സഖ്യം എന്ന ദിവാസ്വപ്‌നം ഉപേക്ഷിച്ച് ഓരോ സംസ്ഥാനങ്ങളിലേയും മോദിവിരുദ്ധ, ബിജെപി വിരുദ്ധ വികാരത്തെ എതിര്‍ വോട്ടുകളായി ഏകോപിപ്പിക്കുക എന്നതാണ്. തെലങ്കാനയിലും ആന്ധ്രപ്രദേശിലും ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഇതാണ്. ഇരു സംസ്ഥാനങ്ങളിലും കൂടി 42 സീറ്റുകളാണുള്ളത്. രണ്ടിടത്തും സഖ്യകക്ഷികളില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുന്ന ബിജെപിക്ക് കാര്യമായൊന്നും പ്രതീക്ഷിക്കാനില്ല. ഏറ്റവുമധികം സീറ്റുകളുള്ള യുപിയിലും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ബിഹാറിലും തമിഴ്‌നാട്ടിലുമൊന്നും ബിജെപിക്ക് അമിതമായ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താന്‍ കഴിയില്ല.

വായനക്ക്: https://goo.gl/tnKbCN

കൈരാന നേടിയത് എന്തുകൊണ്ട് പാല്‍ഗഡിന് സാധിച്ചില്ല? കോണ്‍ഗ്രസിനേക്കാള്‍ സിപിഎമ്മിന് വോട്ടുള്ള മഹാരാഷ്ട്ര മണ്ഡലത്തില്‍ സംഭവിച്ചത്

“എത്ര കാലം അവരുടെ കളത്തില്‍ കളിക്കും”? കൈരാന പറയുന്നത്

കൈരാന അരക്കിട്ടുറപ്പിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത; മോദിയുടെ ‘ഫിറ്റ്‌നസ് ചാലഞ്ച്’ ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു

പണ്ടോരയുടെ പെട്ടി അമിത് ഷായുടെ കയ്യിലുണ്ടോ? എന്താണ് 2014നേക്കാള്‍ വന്‍വിജയമെന്ന അതിമോഹത്തിന് പിന്നില്‍?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍