Top

"ശബരിമലയില്‍ പുരുഷന്മാരെ കയറ്റരുത്": കെആര്‍ മീര

"ശബരിമലയില്‍ പുരുഷന്മാരെ കയറ്റരുത്": കെആര്‍ മീര
ശബരിമലയില്‍ പുരുഷന്മാരേയും സ്ത്രീകളേയും പ്രവേശിപ്പിക്കരുതെന്ന് എഴുത്തുകാരി കെആര്‍ മീര. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കെആര്‍ മീര ഇക്കാര്യം പറഞ്ഞത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കരുത് എന്നായിരുന്നു തന്റെ നേരത്തേയുള്ള അഭിപ്രായമെന്നും വന്യജീവികള്‍ക്ക് സൈ്വരമായി ജീവിക്കാനും പരിസ്ഥിതി നശീകരണം തടയുന്നതിനുമായാണ് ഇത്തരത്തില്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിക്കുന്നതില്‍ പ്രതിഷേധിക്കുന്നതിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്ക് പറയാനുള്ളത് സ്ത്രീകള്‍ പോകട്ടെ എന്നും പുരുഷന്മാര്‍ക്ക് നിരോധനമാകാമെന്നുമാണ് - കെആര്‍ മീര പറഞ്ഞു. ശബരിമല ക്ഷേത്ര സ്വത്ത് തന്നെയാണ് എല്ലാ പ്രശ്‌നങ്ങളുടേയും അടിസ്ഥാന കാരണമെന്ന് കരുതുന്നതായി കെആര്‍ മീര പറഞ്ഞു. ആദ്യം തങ്ങളുടെ മേധാവിത്തം നഷ്ടപ്പെടുമെന്ന ഭീതിയില്‍ തന്ത്രി കുടുംബം മാത്രമാണ് എതിര്‍പ്പുയര്‍ത്തിയിരുന്നത് എന്ന് കെആര്‍ മീര ചൂണ്ടിക്കാട്ടി.

വായനയ്ക്ക്: https://goo.gl/PVaFmV

https://www.azhimukham.com/news-update-sabarimala-women-entry-kr-meera-statement-against-poet-sugathakumari/

Next Story

Related Stories