TopTop
Begin typing your search above and press return to search.

സ്ത്രീകളെ, നിങ്ങള്‍ നിങ്ങളുടെ യോനിയെ മനസിലാക്കൂ; എന്തുകൊണ്ട് ‘വജൈന ബൈബിള്‍’ വായിക്കണം

സ്ത്രീകളെ, നിങ്ങള്‍ നിങ്ങളുടെ യോനിയെ മനസിലാക്കൂ; എന്തുകൊണ്ട് ‘വജൈന ബൈബിള്‍’ വായിക്കണം

സ്ത്രീ ശരീരത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ പൊളിച്ചെഴുത്തുന്ന പുസ്തകമാണ് ജെൻ ഗുണ്ടറിന്റെ 'വജൈന ബൈബിൾ'. സ്വന്തം ശരീരത്തെ പറ്റിയുള്ള വസ്‌തുതകളെ കുറിച്ച് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള യോനി സംബന്ധമായ വിവരങ്ങൾ അടങ്ങിയ ഒരു സർവ്വവിജ്ഞാനകോശമണത്. സ്ത്രീകളുടെ പ്രത്യുത്പാദന തിരഞ്ഞെടുപ്പിനെതിരായ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട്, ഇന്റർനെറ്റ് വെൽനസ് ഗുരുക്കന്മാർ പെൽവിക് ചികിത്സകൾ നടത്തുന്ന കാലഘട്ടത്തിൽ നിന്നുകൊണ്ട് സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിവരണം നൽകുക എന്നത് വലിയ വെല്ലുവിളി ആയിരുന്നെന്ന് ഗുണ്ടർ പറയുന്നു.

ഗർഭച്ഛിദ്ര രാഷ്ട്രീയം മുതൽ പ്രസവശേഷം പ്ലാസെന്‍റ കഴിക്കുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന അപകടസാധ്യതകൾ വരെ ഗുണ്ടർ ‘വെൽഡിംഗ് ദി ലാസോ ഓഫ് ട്രൂത്ത്’ എന്ന തന്‍റെ ബ്ലോഗിലൂടെ നിരന്തരം എഴുതാറുണ്ട്. ഇപ്പോൾ ന്യൂയോർക്ക് ടൈംസില്‍ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് കോളം എഴുതുകയാണ് അവര്‍.

യുഎസിലെ സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം ഒരു വലിയ രാഷ്ട്രീയ പ്രശ്നമായ സമയത്തുതന്നെയാണ് വജൈന ബൈബിൾ പുറത്തുവരുന്നത്. എന്നിട്ടും ഈ പുസ്തകം രാഷ്ട്രീയത്തേക്കാൾ ചികിത്സാവിധി സംബന്ധിയായ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സ്ത്രീകള്‍ക്ക് ആദ്യം വേണ്ടത് അവരുടെ ലിംഗപരമായ സവിശേഷതകളെ കുറിച്ചും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമൊക്കെയുള്ള ശാസ്ത്രീയമായ അവബോധമാണ് എന്ന തോന്നലാണ് അത്തരമൊരു സമീപനം സ്വീകരിക്കാന്‍ കാരണണമെന്ന് ഗുണ്ടർ പറയുന്നു.

യോനീ സംബന്ധമായ അസ്വസ്ഥതകളെ കുറിച്ച് പ്രത്യേക പഠനം നടത്തിയ ആളാണ് ഗുണ്ടർ. പലപ്പോഴും ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്ന ചികിത്സാ മുറകള്‍ക്ക് വലിയ ശാസ്ത്രീയമായ തെളിവുകളൊന്നും ഉണ്ടാവാറില്ലെന്ന് അവര്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഉദാഹരണത്തിന്, യോനീ സംബന്ധമായ അസ്വസ്ഥതകളുമായി വരുന്ന രോഗികളോട് വെളുത്ത കോട്ടൺ അടിവസ്ത്രം ധരിക്കാൻ ഡോക്ടർമാര്‍ നിര്‍ദേശിച്ചേക്കാം. അത് ‘എനിക്കറിയില്ല’ എന്ന് പറയാന്‍ ഡോക്ടർമാർക്ക് ശരിക്കും ബുദ്ധിമുട്ടുള്ളതിനാലാവാം എന്നാണ് ഞാന്‍ കരുതുന്നത്’ എന്നാണ് ഗുണ്ടറിന്‍റെ പക്ഷം.

ഉത്കണ്ഠയും വിഷാദവും വേദന വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. പലപ്പോഴും ചെറിയ കാര്യങ്ങള്‍കൊണ്ട് മറികടക്കാനായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പോലും നമ്മുടെ അത്തരം വികാരങ്ങള്‍ കാരണം സങ്കീര്‍ണ്ണമായേക്കാം. തുടര്‍ന്ന് സങ്കീര്‍ണ്ണമായ ചികിത്സാ രീതികള്‍ പിന്തുടരേണ്ടിയും വന്നേക്കാം. ‘പുരുഷാധിപത്യം എല്ലായിടത്തും ഉണ്ട്. സ്വാഭാവികമായും ആരോഗ്യ രംഗവും അക്കാര്യത്തില്‍ വത്യസ്ഥമല്ല. പരമ്പരാഗതമായ രീതികളില്‍നിന്നും ആരോഗ്യരംഗം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ലൈംഗികത, ബന്ധങ്ങൾ, സമ്മർദ്ദം തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിച്ചുകൊണ്ടുള്ള ചികിത്സാ രീതികളിലേക്ക് നാം കടന്നിട്ട് കുറച്ച് കാലമേ ആയിട്ടൊള്ളൂ’.

ലൈംഗികതയെക്കുറിച്ച് ഈ പുസ്തകത്തിൽ ധാരാളം കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നുണ്ട്. ഗൈനക്കോളജിസ്റ്റുകള്‍ സാധാരണയായി സ്ത്രീകളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കില്ല. ‘നിങ്ങൾക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമുണ്ട്. പക്ഷെ, നിങ്ങളുടെ ഡോക്ടർ നിങ്ങളെ ശ്രദ്ധിക്കുന്നില്ലെങ്കിൽ, മറ്റാരെയെങ്കിലും കണ്ടെത്താൻ ശ്രമിക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല’.

ലൈംഗീകതയുമായും യോനി സംബന്ധമായും പ്രസവ സംബന്ധമായുമൊക്കെയുള്ള പല മിഥ്യാധാരണകളേയും പൊളിച്ചെഴുതുന്നുണ്ട് വജൈന ബൈബിൾ. എന്തുകൊണ്ട് ഈ പുസ്തകം വായിക്കണം, അതിലെന്താണ് പറയുന്നത്, അതിന്‍റെ കാലിക പ്രസക്തിയെന്താണ്, എത്രത്തോളം ആധികാരികമാണ് അതില്‍ പറഞ്ഞ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ പറ്റി ജെൻ ഗുണ്ടര്‍ അമേരിക്കന്‍ നാഷണല്‍ പബ്ലിക് റേഡിയോ (എന്‍.പി.ആര്‍) വിശദമായി സംസാരിക്കുന്നുണ്ട്.

അഭിമുഖം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: 'Vagina Bible' Tackles Health And Politics In A Guide To Female Physiology


Next Story

Related Stories