വായിച്ചോ‌

ഇന്ത്യയില്‍ കഞ്ചാവ് നിയമപരമാക്കണമെന്ന് ബാബാ രാംദേവിന്റെ പതഞ്ജലിയും

Print Friendly, PDF & Email

കഞ്ചാവ് ചെടിയുടെ ഔഷധ, വ്യാവസായിക സാധ്യതകളിലാണ് പതഞ്ജലി കണ്ണുവയ്ക്കുന്നത്

A A A

Print Friendly, PDF & Email

ഇന്ത്യയിലെ കഞ്ചാവ് മേഖലയില്‍ കണ്ണുവച്ച് യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയും. കഞ്ചാവ് നിയമപരമാക്കണമെന്ന് ഏതാനും രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാംദേവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് ചെടിയുടെ ഔഷധ, വ്യാവസായിക സാധ്യതകളിലാണ് പതഞ്ജലി കണ്ണുവയ്ക്കുന്നത്.

പുരാതന കാലം മുതല്‍ ആയുര്‍വേദത്തില്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി കഞ്ചാവിന്റെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നതായി പതഞ്ജലി ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ബാല്‍കൃഷ്ണ പറയുന്നു. അതിനാല്‍ തന്നെ വിവിധ തരത്തിലുള്ള സൂത്രവാക്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്. ഹരിദ്വാറില്‍ സ്ഥിതിചെയ്യുന്ന പതഞ്ജലി റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് സെന്ററിലെ 200ഓളം ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് 200ലേറെ വരുന്ന ഇന്ത്യന്‍ സസ്യങ്ങളുടെ ഗുണഫലങ്ങളും അവയുടെ ഔഷധ സാധ്യതകളും പരിശോധിക്കുന്ന പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലൂടെ ടൂത്ത് പേസ്റ്റ്, ഫേസ് വാഷ്, ഹെയര്‍ ഓയില്‍, ഡിയോഡ്രന്റ് എന്നിവയുടെ വിപണിയില്‍ പതഞ്ജലി ഏതാനും നാളായി അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ക്ക് പോലും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ കഞ്ചാവിന് കടുത്ത നിയന്ത്രണമുണ്ടെങ്കിലും അത് നിയമവിധേയമായ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്.

ഏതാനും സംസ്ഥാനങ്ങളില്‍ കഞ്ചാവ് നിയമപരമായ അമേരിക്കയില്‍ പ്രതിവര്‍ഷം എട്ട് മില്യണ്‍ ഡോളറിന്റെ കഞ്ചാവ് വിപണിയാണ് ഉള്ളത്. ഔഷധ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുള്ള കാനഡയില്‍ ജിഡിപിയുടെ 0.2 ശതമാനം ഇതില്‍ നിന്നുമാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വസ്ത്രങ്ങളിലെ ഫൈബറും മറ്റ് ചില ഓയിലുകളും നിര്‍മ്മിക്കാനും കഞ്ചാവ് ഉപയോഗിക്കുന്നു. ലഹരി വിമുക്തമാക്കി കഞ്ചാവിനെ എങ്ങനെ വിപണിയില്‍ ഉപയോഗിക്കാമെന്നാണ് തങ്ങള്‍ പരിശോധിച്ചു വരുന്നതെന്നും ബാലകൃഷ്ണ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍