വായിച്ചോ‌

‘ഞങ്ങള്‍ ഞങ്ങളുടെ യോനീച്ഛദം പോലെ ഒളിച്ചിരിക്കുന്നു’: നാന്‍സി ഫ്രൈഡേ സ്ത്രീ കാമനകളെ സ്വതന്ത്രമാക്കിയത് എങ്ങനെയാണ്?

Print Friendly, PDF & Email

ലൈംഗിക ചിന്തകളുള്ളത് മോശം സ്ത്രീകള്‍ക്ക് മാത്രമാണെന്ന ചിന്താഗതി നിലനില്‍ക്കുന്ന ഒരു കാലത്താണ് നാന്‍സി ഫ്രൈഡേ ജീവിച്ചിരുന്നതും മരിച്ചതുമെന്നത് ശ്രദ്ധേയമാണ്

A A A

Print Friendly, PDF & Email

സ്ത്രീകാമനകളെ കുറിച്ച് തുറന്നെഴുത്ത് നടത്തിയ എഴുത്തുകാരിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച നാന്‍സി ഫ്രൈഡേ. അശ്ലീലമെഴുത്തുകാരിയെന്ന് അറിയപ്പെട്ടുവെങ്കിലും ശക്തമായ ആ തുറന്നെഴുത്തുകള്‍ ഫെമിനിസത്തില്‍ ഒരു പുതിയ രീതിയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. അതേസമയം മുഖ്യധാര ഫെമിനിസത്തില്‍ നിന്നും അവര്‍ അകന്നു നില്‍ക്കുകയും ചെയ്തു. ‘മൈ സീക്രട്ട് ഗാര്‍ഡന്‍: വുമന്‍സ് സെക്ഷ്വല്‍ ഫാന്റസീസ് (എന്റെ രഹസ്യ പൂന്തോട്ടം: സ്ത്രീ ലൈംഗിക കല്‍പ്പനകള്‍) എന്നതാണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി.

അള്‍ഷിമേഴ്‌സ് രോഗബാധിതയായി 84-ാം വയസ്സിലാണ് നാന്‍സി ഫ്രൈഡേയുടെ മരണം സംഭവിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലായിരുന്നു അന്ത്യം. 1973ല്‍ മൈ സീക്രട്ട് ഗാര്‍ഡന്‍ പുറത്തിറങ്ങുമ്പോള്‍ പുരുഷ സമൂഹം ഒരു സ്ത്രീയുടെ ലൈംഗിക തുറന്നു പറച്ചിലിനെതിരെ ശക്തമായി രംഗത്തെത്തി. ലൈംഗിക ചിന്തകളുള്ളത് മോശം സ്ത്രീകള്‍ക്ക് മാത്രമാണെന്ന ചിന്താഗതി നിലനില്‍ക്കുന്ന ഒരു കാലത്താണ് നാന്‍സി ഫ്രൈഡേ ജീവിച്ചിരുന്നതും മരിച്ചതുമെന്നത് ശ്രദ്ധേയമാണ്. സ്വയം വെളിപ്പെടുത്തുന്ന സ്ത്രീ ഏത് തരത്തിലുള്ളയാളാണെന്നാണ് അവര്‍ തന്റെ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ ചോദിക്കുന്നത്.

തനിക്ക് ലഭിക്കുന്ന കത്തുകളും ഫോണ്‍ റെക്കോഡുകളുമെല്ലാം സൂക്ഷിച്ച് വച്ച് അതില്‍ നിന്നായിരുന്നു അവരുടെ പുസ്തകങ്ങള്‍ പിറന്നിരുന്നത്. ഡോക്ടര്‍-രോഗി ബന്ധങ്ങളും പട്ടിക്കുട്ടിയും മുഖമില്ലാത്ത മനുഷ്യനുമെല്ലാം അത്തരത്തില്‍ അവരുടെ അനുഭവക്കുറിപ്പുകളുടെ ഭാഗമായി. 1933ലില്‍ പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗിലാണ് നാന്‍സി ഫ്രൈഡേ ജനിച്ചത്. വെല്ലെസ്ലീ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷം അവര്‍ ഒരു ട്രാവല്‍ റിപ്പോര്‍ട്ടറായി ജോലി ആരംഭിച്ചു. പിന്നീട് എഡിറ്ററുടെയും പബ്ലിക് റിലേഷന്‍ ജോലികളും ചെയ്തു.

സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ താല്‍പര്യമില്ലെന്ന വിശ്വാസത്തെയാണ് ഇവരുടെ മൈ സീക്രട്ട് ഗാര്‍ഡന്‍ എന്ന ആദ്യ പുസ്തകം പൊളിച്ചെഴുതിയത്. വളരെ പെട്ടെന്ന് തന്നെ ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍ ആയി മാറി. രണ്ട് വര്‍ഷത്തിന് ശേഷം ഫോര്‍ബിഡന്‍ ഫ്‌ളവേഴ്‌സ്: മോര്‍ വിമന്‍സ് സെക്ഷ്വല്‍ ഫാന്‍സീസ് എന്ന പുസ്തകവും അതിന് പിന്നാലെ സ്ത്രീകളുടെ ബന്ധങ്ങളെയും വ്യക്തിപരവും ലൈംഗികപരവുമായ ചിന്തകളെയും കുറിച്ച് ആറ് പുസ്തകങ്ങള്‍ കൂടി ഇവര്‍ എഴുതുകയും ചെയ്തു.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍