വായിച്ചോ‌

എന്തുകൊണ്ട് സിംഗപ്പൂരിലെ ഒറ്റപ്പെട്ട ‘ആനന്ദ ദ്വീപ്’ ട്രംപും കിമ്മും തിരഞ്ഞെടുത്തു?

Print Friendly, PDF & Email

സിംഗപ്പൂരിലെ ‘ആനന്ദ ദ്വീപ്’ സെന്‍റോസയില്‍ സമീപകാലചരിത്രത്തിലെ ഏറ്റവും കാത്തിരുന്ന ഒരു കൂടിക്കാഴ്ച്ചയാണ് ഇന്ന് നടന്നത്

A A A

Print Friendly, PDF & Email

സിംഗപ്പൂരിലെ കാപ്പെല്ലാ ഹോട്ടലിന് പുറത്തു കഴിഞ്ഞ വെള്ളിയാഴ്ച്ച, പൂച്ചെടികള്‍ വീണ്ടും നടുന്നതിന്റെയും വഴിയടയാളങ്ങള്‍ മിനുക്കുന്നതിന്റെയും തിരക്കിലായിരുന്നു കത്തുന്ന ഉച്ചവെയിലില്‍ തൊഴിലാളികള്‍. വാക്കി ടോക്കികളുമായി നിന്ന യൂണിഫോമിട്ട രണ്ടു പേര്‍ കൌതുകത്തോടെ നോക്കുന്ന കാഴ്ച്ചക്കാരെ നീക്കിനിര്‍ത്തുന്നു. “ഇവിടെ ഒരു സ്വകാര്യ യോഗമുണ്ട്,” അതിലൊരാള്‍ പറഞ്ഞു.

സ്വകാര്യമാണ്, എന്നാല്‍ അത്ര രഹസ്യമല്ല. സിംഗപ്പൂരിലെ ‘ആനന്ദ ദ്വീപ്’ സെന്‍റോസയില്‍ സമീപകാലചരിത്രത്തിലെ ഏറ്റവും കാത്തിരുന്ന ഒരു കൂടിക്കാഴ്ച്ചയാണ് ഇന്ന് നടന്നത്. നീന്തല്‍ക്കുളത്തിനരികിലും കൂറ്റന്‍ കൊളോനിയല്‍ കെട്ടങ്ങള്‍ക്കിടയിലും മയിലുകള്‍ വിഹരിക്കുമ്പോള്‍ ഇരുനേതാക്കളും ആണവനിരായുധീകരണവും കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സമാധാനവും ചര്‍ച്ച ചെയ്തു എന്നു കരുതുന്നു. വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും.

രണ്ടു ചതുരശ്ര മൈലുകളുള്ള സെന്‍റോസ സിംഗപ്പൂരിനു പുറത്തുള്ളവര്‍ക്ക് അത്ര പരിചയമില്ല. മലായ് ഭാഷയില്‍ ‘ശാന്തിയും സമാധാനവും’ എന്നാണ് ഈ വാക്കിനര്‍ത്ഥം. എന്നാല്‍ നാട്ടുകാരില്‍ പലരും പറയുന്നത് Sentosa എന്നാല്‍ So Expensive and Nothing to See Also എന്നാണ്.

സുരക്ഷിതവും ഒറ്റപ്പെട്ടതുമാണ് എന്നതുകൊണ്ടാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. സിംഗപ്പൂര്‍ സര്‍ക്കാരാകട്ടെ നഗര കേന്ദ്രത്തിന്റെ മിക്ക ഭാഗവും സുരക്ഷാ വലയിലാക്കുന്നു, കിം ജോങ് ഉന്നിന്റെ അപരനെ വിമാനത്താവളത്തില്‍ തടയുന്നു. യാത്രക്കാരുടെ വേവലാതി ഗതാഗതത്തെക്കുറിച്ചാണ്. സിംഗപ്പൂരിലെ പ്രസിദ്ധമായ ഭക്ഷണശാലകള്‍ പോത്തിറച്ചിയും കിംച്ചിയും ചേര്‍ന്ന വിഭവങ്ങള്‍ ഉച്ചകോടിയുടെ എരിവുചേര്‍ത്ത് വില്‍ക്കുന്നുണ്ട്.

ചര്‍ച്ചകള്‍ നടക്കുന്ന ഏക്കറുകളിലായി പരന്നുകിടക്കുന്ന പച്ചപ്പുനിറഞ്ഞ കാപ്പെല്ല ഉയര്‍ന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക് യോജിച്ച തരത്തിലുള്ള ഒരു വേദിയല്ല. പക്ഷേ ഈ സ്ഥലത്തേകുറിച്ച് കൂടുതല്‍ അറിയുന്തോറും അത് ട്രംപിന് കൂടുതല്‍ യോജിച്ചതാണെന്ന് തോന്നും.

രണ്ടു ഗോള്‍ഫ് മൈതാനങ്ങള്‍, നിരവധി കടല്‍ത്തീര ഹോട്ടലുകള്‍. 2009-ല്‍ തുറന്ന 112 മുറികളുള്ള കാപ്പെല്ലയാണ് അതില്‍ ഏറ്റവും കേമം. കാപ്പെല്ലയിലെ ഭക്ഷണപ്പട്ടികയില്‍ $33 വിലയുള്ള Grilled Angus Beef Ribeye യുണ്ട്. മൂന്നു കിടപ്പുമുറിയുള്ള ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു താമസസ്ഥലത്തിന് $10,000-യാണ് ഒരു രാത്രിക്ക്.

ഏഷ്യയിലെത്തന്നെ ഏറ്റവും സുരക്ഷിതമായ, അണുവിമുക്തമായ കടല്‍ത്തീരമാണ് സെന്‍റോസയില്‍. രോഗാണുക്കളോട് ഒരു വിട്ടുവീഴ്ച്ചയുമില്ല. ഇറക്കുമതി ചെയ്ത ടണ്‍ കണക്കിന് മണലുപയോഗിച്ചാണ് അര്‍ദ്ധചന്ദ്രാകൃതിയില്‍ സുന്ദരമായ ഈ കടല്‍ത്തീരങ്ങള്‍ നിര്‍മ്മിച്ചത്.

ഭൂമിക്കച്ചവടത്തിന്റെ ഊഹവ്യാപാരകേന്ദ്രം കൂടിയാണത്. 2000-ത്തില്‍ ചതുപ്പ് നികത്തിയെടുത്ത സ്ഥലത്തുണ്ടാക്കിയ ദ്വീപിലെ മാളികകള്‍ ധനികരായ വിദേശികളെ ആകര്‍ഷിക്കാനാണ്. ഉദാഹരണത്തിന് 9500 ചതുരശ്ര അടിയുള്ള കോപ്പര്‍ ഹൌസ്, $36 ദശലക്ഷത്തിനാണ് ഈയടുത്ത് വില്‍പ്പനയ്ക്ക് വെച്ചത്.

സിംഗപ്പൂരില്‍ താമസിക്കുന്നവര്‍ക്ക് സെന്‍റോസ അല്പം കുറ്റബോധം കലര്‍ന്ന ആനന്ദമാണ്: അത് തീര്‍ത്തൂം കൃത്രിമമാണ്, ചെലവേറിയതാണ്, അത്രയൊന്നും സുന്ദരവുമല്ല. കടല്‍തീരത്തുനിന്നും നോക്കിയാല്‍ കാണുക, തെക്കന്‍ ചൈന കടലില്‍ ഒഴുകി നടക്കുന്ന ചരക്ക് കപ്പലുകളാണ്.

കഴിഞ്ഞയാഴ്ച്ച ഇവിടം ഉച്ചകോടി നടത്താനായി പ്രഖ്യാപിച്ചപ്പോള്‍, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന്റെ ‘കടല്‍ക്കൊള്ള’യുടെ കഥകള്‍ നിരത്തിത്തുടങ്ങി. ഒരു പക്ഷേ സിംഗപ്പൂരിന്റെ പഴയ കറുപ്പ് വ്യാപാര കേന്ദ്രങ്ങളും മറ്റും ഓര്‍ത്തായിരിക്കും, അല്ലെങ്കില്‍ “Pirates of the Caribbean” ചലച്ചിത്രങ്ങളില്‍ അത് ഇടയ്ക്കൊക്കെ കാണിക്കുന്നതുകൊണ്ടും. പക്ഷേ ഇപ്പോള്‍ ഈ അച്ചടക്കമുള്ള ദ്വീപിന്റെ കഥ കടല്‍ക്കൊള്ളയുടെതല്ല.

എന്നാല്‍ എല്ലായ്പ്പോഴും ഇതായിരുന്നില്ല സ്ഥിതി. 1980-കളില്‍ തന്റെ കൌമാരക്കാലത്ത് അവിടെക്കു നടത്തിയ യാത്രകള്‍ പ്രാദേശിക വ്യാപാരി പാങ്ങ് ടെക് ബൂന്‍ ഓര്‍ക്കുന്നുണ്ട്. അന്നൊക്കെ സെന്റോസ, സിംഗപ്പൂരിന്റെ ബ്രിട്ടീഷ് കൊളോനിയല്‍ കാലത്തിന്റെ എല്ലാ അവശിഷ്ടങ്ങളും പേറിയിരുന്നു. സൈനിക കെട്ടിടങ്ങളും ഒരു പട്ടാളക്കോട്ടയും ഉണ്ടായിരുന്നു. അതിപ്പോള്‍ Resorts World Sentosa എന്ന ഒരു കൂറ്റന്‍ ചൂതാട്ട സമുച്ചയത്തിന് പിറകില്‍ മറഞ്ഞിരിക്കുന്നു.

ഒരു പഴയ വഞ്ചിയിലാണ് പോയതും -പുതിയ പാലം വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്- ദ്വീപിലെ വനങ്ങളില്‍ ദിവസങ്ങളോളം ആഹ്ലാദത്തോടെ ചുറ്റിക്കയറിയതും പാങ്ങ് ഓര്‍ക്കുന്നുണ്ട്.

എന്നാല്‍ അന്നും ഒരു ഗോള്‍ഫ് മൈതാനം ഉണ്ടായിരുന്നതായി പാങ്ങ് ഓര്‍ത്തെടുക്കുന്നു. “സത്യം പറഞ്ഞാല്‍, അതുകൊണ്ടാകും ട്രംപ് സെന്റോസ തെരഞ്ഞെടുത്തതെന്ന് എനിക്കു തോന്നുന്നു,” പാങ്ങ് പറഞ്ഞു. “ഗോള്‍ഫിന് വേണ്ടിയാകും”

കൂടുതല്‍ വായിക്കാന്‍: nytimes.com

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

സമാധാനത്തിനുവേണ്ടി ചിയേഴ് പറയുന്ന മൂന്നു നേതാക്കള്‍; ഒരു മാംഗ സ്റ്റൈല്‍

ട്രംപും കിമ്മും ഹസ്തദാനം ചെയ്യുമ്പോള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് എന്തുചെയ്യുകയായിരുന്നു?

വടക്കന്‍ കൊറിയയുടെ ആണവ നിരായുധീകരണം വ്യാമോഹം മാത്രമോ? ട്രംപ്-കിം കൂടിക്കാഴ്ച ഉയര്‍ത്തുന്ന പ്രതീക്ഷകള്‍

കിമ്മിന്റെ മേശപ്പുറത്തുള്ള ‘ആണവായുധ സ്വിച്ച്’ ഇപ്പോള്‍ നിയന്ത്രിക്കുന്നതാര്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍