TopTop
Begin typing your search above and press return to search.

ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നപ്പോള്‍ ബോട്ടില്‍ ഒരു 14കാരനുമുണ്ടായിരുന്നു, കൂടെയുണ്ടായിരുന്നവർ വെടിയേറ്റ് വീഴുന്നത് കണ്ട കുട്ടി

ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നപ്പോള്‍ ബോട്ടില്‍ ഒരു 14കാരനുമുണ്ടായിരുന്നു, കൂടെയുണ്ടായിരുന്നവർ വെടിയേറ്റ് വീഴുന്നത് കണ്ട കുട്ടി

2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധന ബോട്ടിലെ രണ്ട് തൊഴിലാളികളെ എന്‍ റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ നാവികര്‍ വെടിവച്ച് കൊന്നത്. കേസില്‍ ഇറ്റലി ഇന്ത്യക്ക് നഷ്ടപരിഹാരം നല്‍കണമന്നും അതേസമയം നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നും അന്താരാഷ്ട്ര കോടതി (ഹേഗിലെ പെര്‍മനന്‌റ് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍) ജൂലായ് രണ്ടിന് വിധിച്ചിരുന്നു. കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ സാല്‍വത്തോറെ ജിറോണും മാസിമിലിയാനോ ലത്തോറെയും സെന്റ് ആന്റണി എന്ന ബോട്ടിന് നേരെയാണ് വെടിവച്ചത്. കടല്‍ക്കൊള്ളക്കാരെന്ന് കരുതിയാണ് വെടിവച്ചത് എന്നായിരുന്നു നാവികരുടെ വാദം. ജലാസ്റ്റിന്‍, അജീഷ് ബിങ്കി എന്നീ മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇവരോടൊപ്പം പ്രിജിന്‍ എന്ന, അന്ന് 14 വയസ്സ് പ്രായമുണ്ടായിരുന്നയാളുമുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷം ഈ വിവരം പ്രിജിന്റെ കുടുംബം പുറത്തുപറയുമ്പോള്‍ പ്രിജിന്‍ ജീവിച്ചിരിപ്പില്ല.

2012 ഫെബ്രുവരി 15നുണ്ടായ വെടിവയ്പില്‍ തനിക്കൊപ്പമുണ്ടായിരുന്നവര്‍ കൊല്ലപ്പെട്ടതിലെ ആഘാതവും ഭയവും എന്നും ഒപ്പമുണ്ടായിരുന്ന പ്രിജിന് യാതൊരു നഷ്ടപരിഹാരവും ലഭിച്ചില്ല. ഔദ്യോഗിക രേഖകള്‍ പ്രകാരം പ്രിജിന്‍ അന്ന് ആ ബോട്ടിലുണ്ടായിരുന്നില്ല. 2019ന് ജൂലായ് രണ്ടിന് പ്രിജിന്‍ ജീവനൊടുക്കി. കന്യാകുമാരി ജില്ലയിലെ കാഞ്ചംപുരം സ്വദേശിയായ എ പ്രിജിന്‍ സെന്റ് ആന്റണിയില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. അജീഷ് പിങ്കു വെടിയേറ്റ് വീഴുന്നത് പ്രിജിന്‍ നേരിട്ട് കണ്ടിരുന്നു. പ്രിജിന്റെ അമ്മയും ഏഴ് സഹോദരിമാരും ചേര്‍ന്ന് ജൂലായ് ആറിന് ഒരു കത്ത് കേന്ദ്ര സര്‍ക്കാരിന് ഏഴുതിയിരുന്നു. അന്താരാഷ്ട്ര ബാലാവകാശ നിയമങ്ങളും ഇന്ത്യന്‍ ഭരണഘടന പ്രകാരവും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഇറ്റലിയില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം വാങ്ങണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇറ്റലി നഷ്ടപരിഹാരം നല്‍കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിട്ടുണ്ട്.

കൂടുതൽ വായനയ്ക്ക്:14-year-old was on boat when Italian marines shot 2 dead


Next Story

Related Stories