TopTop
Begin typing your search above and press return to search.

കൊറോണ കാര്യത്തില്‍ ഇന്ത്യയുടേത് അമിതപ്രതികരണമോ? യൂറോപ്പിലെ പോലെയാണോ ഇന്ത്യയിലെ അവസ്ഥ?

കൊറോണ കാര്യത്തില്‍ ഇന്ത്യയുടേത് അമിതപ്രതികരണമോ? യൂറോപ്പിലെ പോലെയാണോ ഇന്ത്യയിലെ അവസ്ഥ?

കൊവിഡ് 19ന്റെ കാര്യത്തില്‍ (കൊറോണ വൈറസ്) ഇന്ത്യയുടെ പ്രതികരണം അമിതമായ നിലയിലാണോ, ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരാവസ്ഥ ഇക്കാര്യത്തില്‍ ഇന്ത്യ നേരിടുന്നുണ്ടോ - ഇതെല്ലാമാണ് പൊതുജനാരോഗ്യ രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള ഡോ.എന്‍ ദേവദാസന്‍ അന്വേഷിക്കുന്നത്. സ്‌ക്രോളില്‍ (scroll.in) എഴുതിയ ലേഖനത്തിലാണ് ഈ സംശയങ്ങള്‍ ഡോ.ദേവദാസന്‍ ഉന്നയിക്കുന്നത്.

പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ലോകാരോഗ്യ സംഘടനയുടെ നാഷണല്‍ പ്രോഗ്രാം ഓഫീസര്‍ ആയിരുന്നു നേരത്തെ ഡോ.ദേവദാസന്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ രൂപരേഖ തയ്യാറാക്കുന്നതില്‍ വലിയ പങ്കാണ് ഡോ.ദേവദാസനുള്ളത്. കൊവിഡ് 19 വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഇനി 12 ദിവസം കൂടിയുണ്ടാകും. ഈ സാഹചര്യത്തിലാണ് ഡോ.ദേവദാസന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. ബംഗ്ലാദേശിലെ മൂന്ന് നിപ്പ വൈറസ് വ്യാപനങ്ങളടക്കം പകര്‍ച്ച വ്യാധികള്‍ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ഡോ.ദേവദാസന്‍ നടത്തിയിട്ടുണ്ട്്. ഇന്ത്യയിലെ കൊറോണ വ്യാപനം സംബന്ധിച്ച ഡാറ്റ പരിശോധിച്ച് ഡോ.ദേവദാസന്‍ എത്തിയിരിക്കുന്ന നിഗമനം ഇന്ത്യ നടത്തിയത് അമിതമായ പ്രതികരണമാണ് എന്നാണ്. നാല് സാമാന്യ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

1. കൊറണ വൈറസ് ഇന്ത്യയില്‍ ലക്ഷങ്ങളെ ബാധിക്കുമോ?

ചൈനയിലേയോ ഇറ്റലിയിലേയോ സാഹചര്യമല്ല ഇന്ത്യയിലുള്ളത്. മാര്‍ച്ച് മൂന്ന് വരെ ഇന്ത്യയില്‍ മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകളേ ഉണ്ടായിരുന്നുള്ളൂ. കൊവിഡ് 19 രോഗികളുള്ള ലോകത്തെ 195 രാജ്യങ്ങളില്‍, സ്ഥിരീകരിച്ച കേസുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് 41ാം സ്ഥാനമാണുള്ളത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ താരതമ്യേന കുറവ് കേസുകളേ വന്നിട്ടൂള്ളൂ. പകര്‍ച്ചവ്യാധികളുടെ സമയത്ത് വലിയ രാജ്യങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവേണ്ടതാണ്. എന്നാല്‍ ചെറു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 500 മുതല്‍ 2000 മടങ്ങ് വരെ കുറവാണ് ഇന്ത്യയിലെ കൊവിഡ് പോസിറ്റീവ് കേസുകള്‍.

2. കൃത്യമായി ടെസ്റ്റിംഗ് നടക്കാത്തതുകൊണ്ടും റിപ്പോര്‍ട്ടുകള്‍ വരാത്തത് കൊണ്ടുമാണോ ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറവായത്?

3. ഈ പകര്‍ച്ചവ്യാധി ഇന്ത്യയില്‍ അനിയന്ത്രിതമായ നിലയിലെത്തുമോ?

4. കൊറോണ വൈറസ് ഇന്ത്യയില്‍ ലക്ഷങ്ങളെ കൊല്ലുമോ?

കൂടുതൽ വായനയ്ക്ക്:

Did India overreact? Covid-19 outbreak isn't following the trajectory of Europe and China – so far

Next Story

Related Stories