TopTop
Begin typing your search above and press return to search.

"മോദിയുടെ കീഴില്‍ ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായിക്കഴിഞ്ഞു": ദി ന്യൂ യോര്‍ക്ക് ടൈംസ്

"മോദിയുടെ കീഴില്‍ ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യം ഇല്ലാതായിക്കഴിഞ്ഞു": ദി ന്യൂ യോര്‍ക്ക് ടൈംസ്

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ചരമം പ്രഖ്യാപിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദി ന്യൂ യോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തിന്റെ ചില ഭാഗങ്ങള്‍ ഇവിടെ വായിക്കാം.

മാര്‍ച്ച് ആറാംതിയ്യതിയായിരുന്നു അത്. മീഡിയ വണ്‍ അവതാരകനായ വിനേഷ് കുഞ്ഞിരാമന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ വായിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ബ്രോഡ്കാസ്റ്റ് തുടങ്ങി കുറച്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മാനേജിങ് എഡിറ്റര്‍ ധൃതിയില്‍ കടന്നുവന്നു. 'എന്തോ പ്രശ്നമുണ്ട്,' അദ്ദേഹം പറഞ്ഞു.

സ്റ്റേഷനില്‍ നിന്നുള്ള അപ്‌ലിങ്ക് പെട്ടെന്ന് തടസ്സപ്പെട്ടു. വിനേഷിന്റെ മുഖം സ്ത്രീനില്‍ മാഞ്ഞു. ഒരു നീലനിറം പ്രത്യക്ഷമായി. "സിഗ്നല്‍ ലഭ്യമല്ല. ഈ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു" എന്നൊരു സന്ദേശമാണ് കാണികള്‍ക്കു മുമ്പിലെത്തിയത്.

ഇതൊരു സാങ്കേതിക പ്രശ്നമായിരുന്നു. മീഡിയ വണ്‍ സ്റ്റേഷനില്‍ നിന്നുള്ള അപ്‌ലിങ്കിങ് ഇന്ത്യയുടെ വിവരവിനിമയ മന്ത്രാലയം ഛേദിച്ചതായിരുന്നു സംഭവം. 48 മണിക്കൂര്‍ നേരത്തേക്ക് ചാനലിനെ ബ്ലോക്ക് ചെയ്യാമെന്ന് അവര്‍ തീരുമാനിച്ചതായിരുന്നു. ഫെബ്രുവരി മാസത്തിലെ ഒരു വലിയ വാര്‍ത്ത കവര്‍ ചെയ്തതായിരുന്നു പ്രശ്നത്തിനു പിന്നില്‍. ഡല്‌‍ഹിയില്‍ മുസ്ലിങ്ങള്‍ക്കു നേരെ നടന്ന ഒരു ആക്രമണവും അതെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകളുമായിരുന്നു വാര്‍ത്തകള്‍ക്കാധാരമായ സംഭവം. ഈ വാര്‍ത്തകള്‍ ഒരു തരത്തില്‍ ഡല്‍ഹി പൊലീസിനും ആര്‍എസ്എസ്സിനുമെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്നതായിരുന്നെന്ന് ചാനലിനെ ബ്ലോക്ക് ചെയ്തുള്ള ഉത്തരവ് പറഞ്ഞു.

ആര്‍എസ്എസ് ഒരു ഹിന്ദു ദേശീയവാദി പ്രസ്ഥാനമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഭാരതീയ ജനതാ പാര്‍ട്ടിയുമായും അടുത്ത ബന്ധമുള്ള സംഘടനയാണിത്.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത് ഞെട്ടലുണ്ടാര്രിയെന്ന് മീഡിയ വണ്‍ എഡിറ്റര്‍മാരിലൊരാളായ ആര്‍ സുഭാഷ് പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ഒരു ആക്രമണമായിരുന്നു അത്.

1947ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ സ്വതന്ത്രമായ മാധ്യമരംഗം വഹിച്ച പങ്ക് നിര്‍ണായകമാണ്. പക്ഷെ, ഇപ്പോള്‍ മാധ്യമപ്രവര്‍‍ത്തകര്‍ എപ്പോഴും ആക്രമണം ഭയക്കുന്നു.

2014ല്‍ അദികാരത്തില്‍ വന്നതുമുതല്‍ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതായി അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദശകങ്ങളിലൊന്നും ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത വിധത്തില്‍ മോദി മാധ്യമങ്ങളെ ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിക്കുന്നു. തന്നെ രാജ്യത്തിന്റെ നിസ്വാര്‍ത്ഥനായ രക്ഷകനായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ അദ്ദേഹം വളര്‍ത്തിയെടുത്തു.

സര്‍‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമസ്ഥാപനങ്ങളില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ തുടങ്ങി. എ‍ഡിറ്റര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചു. പരസ്യം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടാക്കി. നികുതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ സ്ഥാപനങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ചു. ഇന്ത്യയെ അതിന്റെ സഹിഷ്മുതയും മതനിരപേക്ഷതയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ സംസ്കാരത്തില്‍ നിന്നും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ വാര്‍ത്തയാക്കാതിരിക്കുക എന്നതായിരുന്നു മോദിയുടെ ആവശ്യം.

ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

Next Story

Related Stories