TopTop
Begin typing your search above and press return to search.

മനുഷ്യരിലെ പരീക്ഷണം വിജയിക്കും മുന്‍പ് ദശകോടിക്കണക്കിന് വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനി; ആഗോള കോവിഡ് വാക്സിന്‍ പന്തയത്തെ നയിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

മനുഷ്യരിലെ പരീക്ഷണം വിജയിക്കും മുന്‍പ് ദശകോടിക്കണക്കിന് വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനി; ആഗോള കോവിഡ് വാക്സിന്‍ പന്തയത്തെ നയിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

മെയ് മാസത്തിന്റെ തുടക്കത്തില്‍ സുരക്ഷിതമായി സീല്‍ ചെയ്യപ്പെട്ട ഒരു സ്റ്റീല്‍ പെട്ടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോള്‍ഡ് റൂമിലെത്തി. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാവാണ് ഈ ഇന്ത്യന്‍ സ്ഥാപനം. ഈ പെട്ടിയില്‍ ഡ്രൈ ഐസില്‍ പായ്ക്ക് ചെയ്ത നിലയില്‍ കൊറോണ വൈറസ് വാക്സിനാണ് ഉണ്ടായിരുന്നത്. ലോകം അത്യാകാംക്ഷയോടെയും പ്രതീക്ഷയോടെയും കാക്കുന്ന വാക്സിനുകളിലൊന്നിന്റെ 1 മില്ലിലിറ്റര്‍ വയല്‍ ആണ് പെട്ടിക്കുള്ളില്‍.

വെളുത്ത ലാബ് കോട്ടുകളണിഞ്ഞ ശാസ്ത്ര‍‌ജ്ഞര്‍ അത് ബില്‍ഡിങ് 14-ലേക്ക് കൊണ്ടുവന്നു. അതീവശ്രദ്ധയോടെ അതിലെ ഉള്ളടക്കം ഒരു ഫ്ലാസ്കിലേക്ക് ഒഴിച്ചു. അവയില്‍ ചില ഘടകങ്ങള്‍ ചേര്‍ത്തു. ദശലക്ഷക്കണക്കിന് സെല്ലുകളിലേക്ക് പെരുപ്പിച്ചു. ലോകം നേരിടുന്ന മഹാമാരിയെ നേരിടാനുള്ള അന്വേഷണങ്ങളെ ഒരു വലിയ ചൂതാട്ടമാക്കി മാറ്റുന്ന ഒരു പ്രക്രിയയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു അവിടെ.

ഇന്ത്യയിലെ ഒരു ചെറിയ കുടുംബമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്. അതീവസമ്പന്നരായ ഇവര്‍ ഈ സ്ഥാപനം 1966ലാണ് തുടങ്ങിയത്. വാക്സിന്‍ നിര്‍മാണം നടത്തുന്ന കമ്പനികളിലൊന്നു പോലും ഒരുമ്പെടാന്‍ ധൈര്യം കാണിക്കാത്ത ഒരു നീക്കമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓക്സ്ഫോര്‍ഡിന്റെ വാക്സിന്‍ ദശകോടിക്കണക്കിന് ഡോസുകള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും പരീക്ഷണത്തിലിരിക്കുന്ന, ഒരുപക്ഷെ പരാജയപ്പെടാന്‍ പോലും സാധ്യതയുള്ള ഒരു വാക്സിന്റെ ഡോസുകളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കപ്പെടുന്നത്.

എന്നാല്‍, ഈ വാക്സിന്‍ വിജയകരമായിത്തീര്‍ന്നാല്‍ കഥ മാറും. ലോകം മുഴുവന്‍ ആ സന്ദര്‍ഭത്തില്‍ അദാര്‍ പൂനവാല എന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒയുടെ ചുറ്റും കറങ്ങിത്തുടങ്ങും. ലോകത്തിലെ ഓരോ മനുഷ്യനും ആവശ്യമായ ഒരു മരുന്നിനു മേല്‍ ഇദ്ദേഹത്തിനുള്ള അധികാരം വലുതായിരിക്കും.

ക്ലിനിക്കല്‍ ട്രയലുകള്‍ അവസാനിക്കുന്നതിനു മുമ്പു തന്നെ വാക്സിന്‍ നിര്‍മാണം തുടങ്ങുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു പൂനവാല. അദ്ദേഹത്തിന്റെ വാക്സിന്‍ അസംബ്ലി ലൈനുകളില്‍ ഇപ്പോള്‍ ഓരോ മിനിറ്റിലും 500 ഡോസ് കോവിഡ് വാക്സിന്‍ നിര്‍മിക്കപ്പെടുന്നു.

ലോകത്തെമ്പാടു നിന്നും പൂനവാലയ്ക്ക് കോളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമെല്ലാം ഇതില്‍പ്പെടും. ഏതെല്ലാം രാഷ്ട്രങ്ങളുടെ തലവന്മാര്‍ തന്നെ വിളിച്ചെന്ന് പറയാന്‍ അദ്ദേഹം തയ്യാറല്ല.

കൂടുതല്‍ വായിക്കാം


Next Story

Related Stories