TopTop
Begin typing your search above and press return to search.

ട്രംപിന് വേണ്ടി ഡാൻസ് ചെയ്തില്ലെങ്കിൽ മോഡലിംഗ് മത്സരത്തിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞു - 28 വർഷം മുൻപ് ന്യൂയോർക്കിൽ പെൺകുട്ടികൾക്ക് സംഭവിച്ചത്

ട്രംപിന് വേണ്ടി ഡാൻസ് ചെയ്തില്ലെങ്കിൽ മോഡലിംഗ് മത്സരത്തിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞു - 28 വർഷം മുൻപ് ന്യൂയോർക്കിൽ പെൺകുട്ടികൾക്ക് സംഭവിച്ചത്

90കളില്‍ ലോകത്തെ ഏറ്റവും വലിയ മോഡലിംഗ് മത്സരങ്ങളിലൊന്ന് സംഘടിപ്പിച്ച ഡോണള്‍ഡ് ട്രംപിനെ അന്ന് അതില്‍ പങ്കെടുത്തവര്‍ എങ്ങനെ ഓര്‍ക്കുന്നു എന്നാണ് ദ ഗാര്‍ഡിയന്‍ പറയുന്നത്. അന്നത്തെ ടീനേജ് മോഡലുകള്‍ ട്രംപിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നാണ് ഇതില്‍ പറയുന്നത്. 1991 സെപ്റ്റംബര്‍ ഒന്നിന് ന്യൂയോര്‍ക്കിലെ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിക്ക് സമീപം ഒരു ആഡംബര ക്രൂയിസ് കപ്പലെത്തി. സായാഹ്ന വസ്ത്രങ്ങളും മിനി സ്‌കേര്‍ട്ടുകളുമണിഞ്ഞ് പെണ്‍കുട്ടികളെത്തി. അന്ന് 45 വയസ് പ്രായമുണ്ടായിരുന്ന ഡോണള്‍ഡ് ട്രംപ് യുവ മോഡലുകള്‍ക്കൊപ്പമാണ് പാര്‍ട്ടിക്കെത്തിയത്. 1992ല്‍ ഈ വാര്‍ഷിക പരിപാടി ട്രംപ് വീണ്ടും സംഘടിപ്പിച്ചിരുന്നു.

ട്രംപിന് വേണ്ടി ഡാന്‍സ് ചെയ്യാന്‍ സംഘാടക ഏജന്‍സിയിലെ സ്ത്രീ ആവശ്യപ്പെട്ടിരുന്നതായി അന്ന് 14 വയസുണ്ടായിരുന്ന ഷാവ്‌ന ലീ പറയുന്നു. ബ്ലേസര്‍ അഴിച്ചുമാറ്റി അങ്ങോട്ട് പോകാന്‍ ആവശ്യപ്പെട്ടു. ട്രംപിന് വേണ്ടിയും കാസബ്ലാങ്കകള്‍ക്ക് വേണ്ടിയും മറ്റ് പുരുഷന്മാര്‍ക്ക് വേണ്ടിയും നടക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായി അന്ന് 15 വയസ്സ് പ്രായമുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥി ഓര്‍ക്കുന്നു. ഇത് ചെയ്യാന്‍ വിസമ്മതിച്ചാല്‍ മോഡലിംഗ് മത്സരത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് ഒരു സംഘാടകന്‍ ഭീഷണിപ്പെടുത്തി. ഞാന്‍ പങ്കെടുക്കുന്ന മോഡലിംഗ് കോംപീറ്റിഷനുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന് എനിക്ക് അറിയാമായിരുന്നു. അത് അവരുടെ വിനോദത്തിന് വേണ്ടി മാത്രമായിരുന്നു.

14നും 24നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും യുവതികളുമാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവര്‍ എല്ലാവരുമായും സംസാരിച്ചാണ് ദ ഗാര്‍ഡിയന്‍ ട്രംപിനെക്കുറിച്ച് ഈ സ്ത്രീകള്‍ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവക്കുന്നതിന്റെ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ മോശം പരാമര്‍ശങ്ങള്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിവാദമായിരുന്നു. ഡോണൾഡ് ട്രംപ് അടക്കം ഉന്നതസ്വാധീനമുള്ള പ്രമുഖർ എങ്ങനെയാണ് പെൺകുട്ടികളേയും സ്ത്രീകളേയും ലൈംഗികമായി ചൂഷണം ചെയ്തത് എന്നത് സംബന്ധിച്ചാണ് ഗാർഡിയൻ പറഞ്ഞത്.

വായനയ്ക്ക്:

Teen models, powerful men and private dinners: when Trump hosted Look of the Year

Next Story

Related Stories