TopTop
Begin typing your search above and press return to search.

ബ്രാഡ്മാന്റെ കളി കാണാന്‍ ഗാന്ധിജിയുടെ മകന്‍ ജയിലില്‍ പോയതെന്തിന്?

ബ്രാഡ്മാന്റെ കളി കാണാന്‍ ഗാന്ധിജിയുടെ മകന്‍ ജയിലില്‍ പോയതെന്തിന്?

ക്രിക്കറ്റ് ഇതിഹാസം ഡോണള്‍ഡ് ബ്രാഡ്മാന്റെ അവസാന ടെസ്റ്റ് മത്സരം ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലാണ് നടന്നത്. 1948 ജൂലായ് 10 മുതലാണ് ഈ മത്സരം നടന്നത്. അന്ന് കളി കാണാന്‍ മഹാത്മ ഗാന്ധിയുടെ മകന്‍ ദേവദാസ് ഗാന്ധിയും ത്തെിയിരുന്നു. ബ്രാഡ്മാന്‍ ഒരിക്കലും ഇന്ത്യയില്‍ കളിച്ചിട്ടില്ല. ഇതിഹാസ താരം കളിക്കുന്നത് നേരിട്ട് കാണാന്‍ ക്രിക്കറ്റിന്റേയും ബ്രാഡ്മാന്റേയും കടുത്ത ആരാധകനായിരുന്ന ദേവദാസ് ഗാന്ധി ആഗ്രഹിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ദേവദാസ്, റോയിട്ടേഴ്‌സിന്റെ യോഗത്തില്‍ പങ്കെടുക്കാനായി ലണ്ടനിലെത്താനുള്ള അവസരം ബ്രാഡ്മാന്റെ കളി കാണാനും ഉപയോഗിക്കാന്‍ തീരുമാനിച്ചു.

നോട്ടിംഗ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിലുള്ള ടിക്കറ്റെല്ലാം തീര്‍ന്നുപോയിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് ദേവദാസ് പാസ് സംഘടിപ്പിച്ചു. എന്നാല്‍ ഒന്നാം ദിവസത്തെ കളി കണ്ടുകഴിഞ്ഞപ്പോള്‍ രാത്രി താമസിക്കാന്‍ ഇടമില്ല. ഹോട്ടലുകളിലൊന്നും മുറിയില്ല. അവസാനം ദേവദാസ് ഒരു വഴി കണ്ടുപിടിച്ചു. നേരെ നോട്ടിംഗ്ഹാം കൗണ്ടി ജയിലിലേയ്ക്ക് പോയി. രസകരമായ ഈ അനുഭവത്തെക്കുറിച്ച് ദേവദാസിന്റെ മകന്‍ രാജ്‌മോഹന്‍ ഗാന്ധിയില്‍ നിന്നറിഞ്ഞ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ വിന്‍ഡ്‌സര്‍ മാഗസിനില്‍ ഇതേക്കുറിച്ച് എഴുതി.

മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചാണ് ദേവദാസ് നോട്ടിംഗ്ഹാം ജയിലിലെത്തിയത്. ജയില്‍ വാര്‍ഡനുമായി സംസാരിച്ച് ജയിലില്‍ രാത്രി തങ്ങാനുള്ള അനുമതി വാങ്ങി. ഇംഗ്ലണ്ട് 165 റണ്‍സിന് ഓള്‍ ഔട്ട് ആയി. ആദ്യ ദിവസം ഓസ്‌ട്രേലിയ ബാറ്റിംഗ് അവസാനിപ്പിച്ചത് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സ് എന്ന നിലയിലാണ്. പിറ്റേ ദിവസം രാവിലെ ജയിലില്‍ നിന്നിറങ്ങിയ ദേവദാസ് ഗാന്ധി നേരെ ട്രെന്റ്ബ്രിഡ്ജ് സ്റ്റേഡിയത്തിലേയ്ക്ക് നടന്നു. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഗാലറിയിലിരുന്നു. 32 ഓവറുകള്‍ നിന്ന 73 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന് ശേഷം വണ്‍ ഡൗണ്‍ ആയി ബ്രാഡ്മാന്‍ ക്രീസിലെത്തി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ബ്രാഡ്മാന് 130 റണ്‍സ്. ഓസ്ട്രേലിയ നാല് വിക്കറ്റിന് 293 എന്ന നിലയില്‍. ബ്രാഡ്മാന്റെ കളി കാണുക എന്ന മോഹം സഫലമായ ദേവദാസ് ഗാന്ധി, ലണ്ടനിലേയ്ക്ക് ട്രെയിന്‍ പിടിച്ചു. ബ്രാഡ്മാന്‍ 138 റണ്‍സ് നേടി പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 509 റണ്‍സ് നിലയില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 441 റണ്‍സെടുത്തു. ഓസ്‌ട്രേലിയ ചേസ് ചെയ്ത് അവരെ തോല്‍പ്പിച്ചു. രണ്ട് വിക്കറ്റ് മാത്രം നഷ്ടമായി. ബ്രാഡ്മാന്‍ ഡക്ക് ആയി പവലിയനിലേയ്ക്ക് മടങ്ങി. ഹിന്ദുസ്ഥാൻ ടൈംസ് മാനേജിംഗ് എഡിറ്റർ ആയിരുന്നു എം കെ ഗാന്ധിയുടേയും കസ്തൂർബയുടേയും ഏറ്റവും ഇളയ മകനായ ദേവദാസ് ഗാന്ധി.

വായനയ്ക്ക്: When Mahatma Gandhi's son slept in jail to watch Don Bradman's batting


Next Story

Related Stories