TopTop
Begin typing your search above and press return to search.

ആരാണ് കിം ജോംഗ് ഉന്‍ - ചിത്രങ്ങളിലൂടെ

ആരാണ് കിം ജോംഗ് ഉന്‍ - ചിത്രങ്ങളിലൂടെ

Kim claps as statues of his father and grandfather are unveiled in Pyongyang in April 2012ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന കിമ്മിന്റെ നില ഗുരുതരാവസ്ഥയിലായെന്ന് ചില അമേരിക്കന്‍ ഇന്റലീജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തകളെല്ലാം നിഷേധിച്ചു കൊണ്ട് കുറച്ചു മുമ്പ് രംഗത്തെത്തിയ കിം തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എല്ലാം സാമ്രാജ്യത്വ ഗൂഡാലോചനയുടെ ഫലമാണെന്നുമാണ് പറഞ്ഞത്.

ലോകം പലപ്പോഴും അവിശ്വസനീയതോടെയും അമ്പരപ്പോടെയും അതുപോലെ നിഗൂഡതയായും തുടരുന്ന കിം ജോംഗ് ഇന്നിന്റെ ജീവിതം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സി.എന്‍.എന്‍. ഇതിന് ആമുഖമായി അവര്‍ എഴുതുന്നു. 2011-ല്‍ തന്റെ പിതാവിന്റെ പിന്‍ഗാമിയായി ഉത്തര കൊറിയന്‍ അധിപനായി സ്ഥാനമേല്‍ക്കുമ്പോള്‍ കിമ്മിനെ കുറിച്ച് ലോകത്തിന് യാതൊന്നുമറിയില്ലായിരുന്നു. കെട്ടുകഥകളല്ലാതെ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതലൊന്നും പിന്നീടും പുറത്തു വന്നില്ല.

തങ്ങളുടെ നേതാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു പോകാതെ വളരെ കരുതലോടെയാണ് ഉത്തരകൊറിയയും സൂക്ഷിക്കുന്നത്. കിമ്മിനോട് ഒട്ടൊക്കെ ദൈവത്തിന്റെ മാതിരി ആരാധനയുള്ള ഉത്തര കൊറിയയില്‍ വിവരങ്ങള്‍ ശേഖരിക്കുക ഇന്റലീജന്‍സ് ഏജന്‍സികള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഏപ്രില്‍ 15-ന് നടന്ന മുത്തശ്ശന്റെ പിറന്നാള്‍ ചടങ്ങുകളില്‍ കിമ്മിന്റെ അസാന്നിധ്യമുണ്ടായതാണ് അദ്ദേഹം ഗുരുതരവാസ്ഥയിലാണെന്ന അമേരിക്കന്‍ നിഗമനം ശക്തിപ്പെടാന്‍ കാരണം. ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളില്‍ കിം ഇടയ്ക്ക് പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും അദ്ദേഹത്തന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സാധാരണ പരക്കാറുണ്ട്.

അന്തരിച്ച ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് രണ്ടാമന്റെ മൂന്നാമത്തെ മകനാണ് കിം ജോംഗ് ഉന്‍. യഥാര്‍ത്ഥ ജന്മദിനം എന്നാണ് കൃത്യമായി അറിയില്ലെങ്കിലും കിം ഇപ്പോഴും തന്റെ 30-കളിലാണെന്നാണ് കരുതപ്പെടുന്നത്.

2010-ല്‍ പിതാവിനൊപ്പം സൈനിക പരേഡില്‍ പങ്കെടുക്കുന്നു

2011 - ഡിസംബറില്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ പിതാവിന്റെ ശവസംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട യാത്രയില്‍ അഭിവാദ്യം ചെയ്യുന്നു. ഒക്ടോബാറില്‍ തന്നെ മകന് പിതാവ് അധികാരം കൈമാറിയിരുന്നുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു

മുത്തശ്ശന്റെയും പിതാവിന്റെയും പ്രതിമകള്‍ അനാച്ഛാദനം ചെയ്ത ശേഷം കിം

ഭാര്യ റി സോള്‍ ജൂ-വിനൊപ്പം 2012 ജൂലൈയില്‍ കിം

2014 ജനുവരിയില്‍ കിം ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം ഡെന്നീസ് റോഡ്‌മാനെയും മറ്റ് എന്‍ബിഎ താരങ്ങളെയും ഉത്തര കൊറിയയിലേക്ക് ക്ഷണിക്കുകയും ഒരു പ്രദര്‍ശന മത്സരം നടത്തുകയും ചെയ്തു. ചെറുപ്പം മുതല്‍ വലിയ ബാസ്ക്കറ്റ്ബോള്‍ ഫാനാണ് കിം. ഉത്തര കൊറിയയിലേക്കുള്ള റോഡ്‌മാന്റെ നാലാമത്തെ യാത്രയായിരുന്നു ഇത്

2014 ജൂണില്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട ചിത്രം. കിം സബ്മറീന്‍ സന്ദര്‍ശിക്കുന്നു

കിമ്മും ഭാര്യയും 2017-ല്‍ പ്യോംഗ്യോംഗിലെ ഒരു സ്കൂള്‍ സന്ദര്‍ശിക്കുന്നു

ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തര കൊറിയ തയാറായിക്കഴിഞ്ഞു എന്ന് 2017 ആദ്യം കിം പ്രസ്താവിച്ചതിന് ശേഷമുള്ള ചിത്രം

2017 ല്‍ കൃഷിസ്ഥലം സന്ദര്‍ശിക്കുന്ന കിം

1953 നു ശേഷം ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആ ഉത്തര കൊറിയന്‍ നേതാവായി 2018 ഏപ്രിലിലെ ഈ സന്ദര്‍ശനത്തിലൂടെ കിം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജാ-ഇന്‍ അതിര്‍ത്തി കടന്നെത്തിയ കിമ്മിനെ സ്വീകരിക്കുന്നു

2018 സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്ക് ശേഷം കിമ്മും ട്രംപും കരാറില്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നു

2019 ഏപ്രിലിലെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ കിം

കിമ്മും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും

2019 ജൂണില്‍ കൊറിയയിലെ സൈനിക വിന്യസമില്ലാത്ത സ്ഥലത്ത് കിമ്മും ട്രംപും

കിം കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് ഒദ്യോഗിക വാര്‍ത്താ ഏജന്‍സി 2019 -ല്‍ പുറത്തുവിട്ടത്

കിം തന്റെ സൈനികര്‍ക്കൊപ്പം

കിമ്മും ഭാര്യയും 2019 - ലെ ഒരു പൊതുചടങ്ങില്‍

ബാക്കി ചിത്രങ്ങള്‍ കാണാം: North Korean leader Kim Jong Un


Next Story

Related Stories