TopTop
Begin typing your search above and press return to search.

'രാഹുൽ ഗാന്ധി പെറ്റുവീണത് ഈ കൈകളിലേക്ക്'; 49 വർഷം പഴക്കമുള്ള ഓര്‍മകളുമായി വയനാട്ടുകാരി രാജമ്മ

ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ നഴ്സായിരുന്നു അന്ന് 23 കാരിയായിരുന്ന രാജമ്മ വാവാട്ടിൽ. 1970 ജൂൺ 19 ആശുപത്രിയില്‍ ഒരു വിഐപി പേഷ്യന്റ് ഉണ്ടായിരുന്നു. എന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയും മരുമകൾ സോണിയ ഗാന്ധി. അന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ജനനം. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുൻപ്, ചേർത്തുപിടിച്ച വ്യക്തി. അവരാണ് രാജമ്മ വാവാട്ടിൽ. 70 കാരിയായ അവർ ഇപ്പോൾ ആവേശത്തിലാണ്, ' തന്റെ മകൻ' രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വയനാട്ടിൽ മൽസരിക്കുമ്പോൾ.

ദേശീയ മാധ്യമായ ഔട്ട് ലുക്കിന് വേണ്ടി പ്രീതി നായരാണ്  രാഹുല്‍ ഗാന്ധി പെറ്റുവീണ കൈകളെ അന്വേഷിച്ച് കണ്ടെത്തിയത്. അത് വയനാട്ടിൽ ആയെന്നത് തീർത്തും ആഗസ്മികമായിരിക്കാം. 49 വർഷങ്ങൾ‌ക്കിപ്പുറവും രാഹുൽ ഗാന്ധിയുടെ ജനനത്തെ ഓർമിച്ചുവയ്ക്കുന്നുണ്ട് രാജമ്മ വാവാട്ടിൽ. അവരുടെ വാക്കുകളിലേക്ക്.

തന്റെ ഓർമ ശരിയാണെങ്കില്‍ അന്ന് 1970 ജൂൺ 19, ആശുപത്രിയിൽ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഗാന്ധി കുടുംബത്തിലെ പുതിയ അംഗത്തെ. വെളുത്ത കുർത്തയണിഞ്ഞ് രാജീവ് ഗാന്ധിയും, സഞ്ചയ് ഗാന്ധിയും ലേബർ പുറത്ത് കാത്തിരുന്നു. ലേബർ റൂമിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും അവർ പുറത്ത് കാത്തിരുന്നു. ഞങ്ങളെല്ലാവരും ആഹ്ലാദത്തിലായിരുന്നു, പ്രധാനമന്ത്രിയുടെ പേരക്കുട്ടിയുടെ ജനനം, കുഞ്ഞിനെ ആദ്യമായി കാണാനുള്ള അവസരം. സുന്ദരനായിരുന്നു ആ ആൺ കുഞ്ഞ്, തന്റെ മാതാവു പിതാവും കാണുന്നതിന് മുന്‍പേ അവനെ കണ്ടതും എടുത്തതും തങ്ങളാണ്, സാധാരണ പ്രസവമായിരുന്നു സോണിയാ ഗാന്ധിയുടെത്. രാഹുൽ തന്റെ കൊച്ചു മകനാണെന്ന് പറയാനാണ് ഇഷ്ടം-
 അവർ പറയുന്നു.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരുമകൾ ആയിരുന്നിട്ട് പോലും സുരക്ഷാ കാര്യങ്ങൾ ആശുപത്രിയെ അന്ന് അലട്ടിയിരുന്നില്ലെന്ന് രാജമ്മ ഓർമ്മിക്കുന്നു.  ആശുപത്രി നിയമങ്ങൾ ആ വിഐപി കുടുംബം കാര്യക്ഷമമായി പാലിച്ചിരുന്നു. ചെറുമകൻ ജനിച്ച് മുന്നാം ദിവസം മാത്രമാണ് ഇന്ദിരാ ഗാന്ധി അവനെ കാണുന്നത്. ഒരു സാധാരണകാരിയെ പോലെ അവർ ആശുപത്രി മര്യാതകൾ പാലിച്ചു. കുഞ്ഞിനെ തൊടാൻ‌ സന്ദർശകർക്ക് അനുവാദം ഉണ്ടായിരുന്നില്ല, ഇന്ദിരാ ഗാന്ധിയും അത് പാലിച്ചു. രാജമ്മ പറയുന്നു.

താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല രാഹുൽ വയനാട്ടില്‍ സ്ഥാനാർത്ഥിയാവുമെന്ന് എന്നാണ് രാജമ്മ പറയുന്നത്. 49 വർഷങ്ങൾക്കിപ്പുറം അത് സംഭവിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വയനാട്ടിലെത്തിയപ്പോൾ കാണാനായില്ലെന് വിഷമത്തിലാണ് അവർ. എന്നാൽ അദ്ദേഹം വയനാട്ടിൽ നിന്ന് വൻ വിജയം നേടുമെന്ന് അവർ ഉറപ്പിച്ച് പറയുന്നു. വീണ്ടും വയനാട്ടിൽ എത്തുമ്പോൾ കാണാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. അമ്മയും മുത്തശ്ശിയും പറയാത്ത ഒരു പാട് കഥകൾ അദ്ദേഹത്തോട് പറയാൻ ഉണ്ടെന്നും അവർ പറയുന്നു.

രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്തോ എന്ന ചോദ്യത്തിന് 'തന്റെ ചെറുമകനല്ലാതെ താൻ ആർക്ക് വോട്ട് ചെയ്യും' എന്നായിരുന്നു രാജമ്മയുടെ മറുപടി. രാഹുൽ അടുത്ത പ്രധാനമന്ത്രിയാവുമെന്നും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ അദ്ദേഹത്തെ വീണ്ടും കണ്ടാൽ എന്ത് സംസാരിക്കുമെന്ന് പോലും തനിക്കറിയില്ല. വയനാട്ടിലെ ആശുപത്രി സൗകര്യങ്ങളുടെ അവസ്ഥ ബോധിപ്പിക്കാൻ ശ്രമിക്കും. ആദ്യകുടിക്കാഴ്ചയിൽ ഒന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നില്ല, രണ്ടാമത് അവസം ലഭിച്ചാല്‍ വയനാടിന്റെ പ്രശ്നങ്ങൾക്ക് തന്നെ ആയിരിക്കും മുൻഗണന നൽകുക എന്നും രാജമ്മ പറയുന്നു.



കൂടുതൽ വായനയ്ക്- https://bit.ly/2ISzeZu


Next Story

Related Stories