വീടും പറമ്പും

ചുവരിനെ മനോഹരമാക്കാം ; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കു

വീട്ടിലെ ചുവരില്‍ പെയിന്റിങ്ങോ അതുപോലുള്ള കലാപരമായ ഡിസൈനുകളോ ചെയ്യും മുമ്പ് ചിലകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ചില വീടുകളിലെ ചുവരുകളില്‍ ചെയ്തിരിക്കുന്ന ആര്‍ട്ട് വര്‍ക്കുകള്‍ കണ്ടാല്‍ തന്നെ കൗതുകം തോന്നും, ചില വീടുകളിലാകട്ടെ അരോചകം തോന്നുമാറ് അമിതവുമായിരിക്കും. വീട്ടിലെ ചുവരില്‍ പെയിന്റിങ്ങോ അതുപോലുള്ള കലാപരമായ ഡിസൈനുകളോ ചെയ്യും മുമ്പ് ചിലകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.

ചുവരിനു വേണ്ടതു മാത്രം

വെറുതെ ഒരു ചുവരില്‍ എന്തെങ്കിലും ആര്‍ട്ട് വര്‍ക്ക് ചെയ്യുകയല്ല വേണ്ടത്, മറിച്ച് ആ ചുവരിനു വേണ്ടത് എന്താണെന്ന് തിരിച്ചറിയണം. മുറിയെ പൂര്‍ണമാക്കുന്ന ഒന്നാണ് ആര്‍ട്ട് വര്‍ക്കുകള്‍. മുറിയില്‍ താമസിക്കുന്നവരുടെ ഇഷ്ടങ്ങളും സ്വഭാവവുമൊക്കെ പ്രതിഫലിക്കുന്ന വിധത്തിലുള്ള പെയിന്റിങ്ങുകളോ സ്റ്റിക്കറുകളോ ചുവരില്‍ പതിക്കാം. അതല്ലെങ്കില്‍ മനോഹരമായ ഷെല്‍ഫുകളും സെറ്റ് ചെയ്യാം, ഇത് മുറിയെ സ്‌റ്റൈലിഷ് ആക്കുക മാത്രമല്ല ഉപയോഗപ്രദവുമാകുന്നു.

കളര്‍ തിരഞ്ഞെടുക്കുമ്പോള്‍

ചുവരില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്യും മുമ്പ് കളറിനെക്കുറിച്ചു കൂടി വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. വീടിന്റെ പെയിന്റിനും ഫര്‍ണിച്ചറുകള്‍ക്കുമൊക്കെ ചേരുന്നതായിരിക്കണം ആര്‍ട്ട്. റൂമിന്റെ ആകൃതിയും ആര്‍ക്കു വേണ്ടിയുള്ള റൂം ആണെന്നതും പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലെ മുതിര്‍ന്നവരുടെ മുറിയാണെങ്കില്‍ അധികം ബഹളമില്ലാത്ത ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നതാകും ഉചിതം.

വലിപ്പത്തിലുമുണ്ട് കാര്യം

അടുത്തതായി ശ്രദ്ധിക്കേണ്ടത് ചുവര്‍ ചിത്രത്തിന്റെ സൈസാണ്. തീരെ ചെറിയ ആര്‍ട്ട് വര്‍ക്കാണെങ്കില്‍ ആ മുറിയിലുള്ള ഫര്‍ണിച്ചറുള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് കൂടുതല്‍ വലിപ്പം തോന്നും. ചുവരിന്റെ വലിപ്പവും മുറിയിലെ വസ്തുക്കളുടെ വലിപ്പവുമൊക്കെ കണക്കിലെടുത്തു വേണം ആര്‍ട്ട് വര്‍ക്ക് ചെയ്യാന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍