വീടും പറമ്പും

ഇന്റീരിയറിന് പച്ചപ്പ് നല്‍കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍

ഇന്‍ഡോര്‍ പ്ലാന്റുകള്‍ നാം ശ്വസിച്ച് തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഇവ അന്തരീക്ഷത്തില്‍ ഓക്സിജന്‍ നിറയ്ക്കും.

ഇന്റീരിയറിന് ഹരിതശോഭ പകരുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ കണ്ണിനു കുളിര്‍മയും മനസിന് ഉന്മേഷവും പകരും, അതിനൊപ്പം അവ അകത്തെ വായുവും ശുദ്ധമാക്കും. വീടിനുള്ളില്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ വെയ്ക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം നാം ശ്വസിച്ച് തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഇവ അന്തരീക്ഷത്തില്‍ ഓക്സിജന്‍ നിറയ്ക്കും. അതുകൊണ്ട്, വീടിനകത്ത് ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൊണ്ട് പച്ചപ്പിന്റെ ചെറുതുരുത്തുകള്‍ ഒരുക്കാന്‍ ഒട്ടും മടിക്കേണ്ട.എങ്ങനെയാണ് വീടിനുള്ളില്‍ ചെടികള്‍ വെയ്ക്കുന്നത് എന്നും അവയെ പരിചരിക്കേണ്ടത് എങ്ങനെയാണ് എന്നൊക്കെ നമുക്ക് നോക്കാം.

ബിഗോണിയ, ഓര്‍ക്കിഡ്, ആന്തൂറിയം, ഫേണ്‍സ്, ക്രോട്ടണ്‍, മണിപ്ലാന്റ്, ബോണ്‍സായ് തുടങ്ങിവയെല്ലാം വീട്ടിനുള്ളില്‍ വയ്ക്കാവുന്ന ചെടികളാണ്. മണ്ണുകൊണ്ടും പ്ലാസ്റ്റിക്കുകൊണ്ടുമുള്ള ചെടിച്ചട്ടികളിലും കൂജകളിലും ചെടികള്‍ വയ്ക്കാം. ഇന്റീരിയറിന് കൂടുതല്‍ ഭംഗിപകരണമെങ്കില്‍ ഈ ചെടിച്ചട്ടികള്‍ ചെമ്പുപാത്രങ്ങളിലോ പറയ്ക്കുള്ളിലോ എടുത്തുവയ്ക്കാം. ജനലില്‍, അലമാരയ്ക്കു മുകളില്‍, ഫ്രിഡ്ജിനു മുകളില്‍ അങ്ങനെ നമ്മുടെ ഭാവനയ്ക്ക് അനുസരിച്ച് എവിടെയും ഇന്‍ഡോര്‍ പ്ലാന്റുകള്‍ നല്‍കാം. അവ താഴെത്തന്നെ വയ്ക്കണമെന്നുമില്ല. സീലിങ് ഹുക്കിലും തൂക്കിയിടാം.

ചെറിയ മുറിയില്‍ ചെറിയ ചെടികള്‍ വയ്ക്കുന്നതാണ് ഭംഗി. വലിയ മുറിയില്‍ കൂടുതല്‍ ഇടമുള്ള ഭാഗത്ത് വലിയ ചെടികള്‍ ക്രമീകരിക്കാം. ഓരോ മുറിയിലും വെളിച്ചം കിട്ടുന്ന ഭാഗത്തു വേണം ചെടികള്‍ വയ്ക്കാന്‍. എന്നാല്‍, ചെടികളില്‍ ചൂടുതട്ടുന്ന വിധത്തില്‍ ലൈറ്റുകള്‍ക്ക് താഴെ വയ്ക്കരുത്. ചെടിക്കുചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉണ്ടായിരിക്കണം.

അതുപേലെ തന്നെ കിടപ്പുമുറികളില്‍ വയ്ക്കാന്‍ നല്ലത് മണിപ്ലാന്റുകളാണ്. കാരണം അവയ്ക്ക് അധികം വെയില്‍ വേണ്ട, പരിചരണവും ആവശ്യമില്ല. എന്നാല്‍ ഇടയ്ക്ക് അവയുടെ വേരുകളും ഇലകളും മുറിച്ചുകളയാന്‍ ശ്രദ്ധിക്കണം.അല്ലെങ്കില്‍ അവ ഒരുപാട് വളരും.ഇന്‍ഡോര്‍ പ്ലാന്റുകള്‍ സ്ഥിരമായി വീട്ടിനുള്ളില്‍ വയ്ക്കരുത്. ആഴ്ചയില്‍ ഒരിക്കല്‍ അവ പുറത്തെടുത്ത് വെയില്‍ കൊള്ളിക്കണം. ചെടികളുടെ ഇലകള്‍ ഇടയ്ക്ക് കഴുകുന്നതും നല്ലതാണ്. നല്ല വെള്ളം കൊണ്ട് സ്പ്രേ ചെയ്താലും മതി. അപ്പോള്‍ ഇലകളിലെ പൊടി പോകും, സുഷിരങ്ങള്‍ തുറക്കപ്പെടും, അവയ്ക്ക് കൂടുതല്‍ ഉന്മേഷം കിട്ടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍