വീടും പറമ്പും

ബോളിവുഡ് സിനിമ പോലൊരു വീട്

സഞ്ചയ് ദത്തിന്റെ ഭാര്യ മായായത ദത്താണ് ആഢംബരം നിറഞ്ഞു നില്‍ക്കുന്ന വീടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മുംബൈ, ഇന്ത്യയുടെ വ്യവസായ നഗരം. ബോളിവുഡിന്റെ ഗ്ലാമറാണ് നഗരത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. മുംബയിലെ ബാന്ദ്രയാണ് ബോളിവുഡ് താരങ്ങളുടെ പ്രധാന കേന്ദ്രം . സല്‍മാന്‍ ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, പരിണീതി ചോപ്ര, കത്രീന കൈഫ്, സോയ അക്തര്‍, ബിപാഷ ബസു, കരണ്‍ജോഹര്‍, സയ്ഫ് അലിഖാന്‍, കരീന കപുര്‍ ഖാന്‍ തുടങ്ങിയ നിവധി താരങ്ങള്‍ക്ക് ഇവിടെ വസതികളും സ്വന്തമായിട്ടുണ്ട്.

എന്നാല്‍ ആഡംബരം കൊണ്ടും മികവു കൊണ്ടും വ്യത്യസ്ഥമാവുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സഞ്ചയ് ദത്തിന്റെ ബാന്ദ്ര പാലി ഹില്ലിലെ വസതി. സഞ്ചയ് ദത്തിന്റെ ഭാര്യ മായായത ദത്താണ് ആഢംബരം നിറഞ്ഞു നില്‍ക്കുന്ന വീടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മക്കള്‍ ഷഹരാന്‍ ഇഖ്‌റാ എന്നിവര്‍ ഉള്‍പ്പെടെയുള്ളരെ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോകളാണ് മായായത ദത്ത് പുറത്തു വിട്ടത്.

വിശാലവും വിലകൂടിയ ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ചതുമായ ഗ്ലാസ് വിന്‍ഡോകള്‍, തടിയിലും, മാര്‍ബിള്‍ ഫലങ്ങളും പതിച്ച തറ, സ്‌ളേറ്റ് ഗ്രേ കോണ്‍ക്രീറ്റ് ടെക്‌സ്ച്വര്‍ ചെയ്ത ചുവരുകള്‍ എന്നിവയുടെ മികച്ച വിന്യാസമാണ് വീടിന്റെ ഉള്‍വശത്തെ ഗംഭീരമാക്കുന്നത്. സ്വര്‍ണ നിറം, ഐവറി, ഇരുണ്ട മരം എന്നിവയുടെ ഷേഡുകളിലാണ് വീടിന്റെ 80 ശതമാനവും. ദത്തിന്റെ ബോളിവുഡ് ഗ്ലാമറിന്റെ പതിപ്പാണ് ഇവരുടെടെന്നാണ് പൊതുവെയുള്ള അഭിപ്രായം.

സഞ്ചയ് ദത്തിന്റെ വീടിന്റെ ഉള്‍വശം കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍