Top

അടുക്കള അതിമനോഹരമാക്കാം

അടുക്കള അതിമനോഹരമാക്കാം
വീട് വൃത്തിയാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള ഒരു ഇടമാണ് അടുക്കള. ഭക്ഷണം ഉണ്ടാക്കുന്നതിനേക്കാള്‍ അടുക്കളയിലെ ബുദ്ധിമുട്ടുള്ള ജോലിയായി പലരും കരുതുന്നത് ക്ലീനിങ് ആണ്.

അടുക്കളയില്‍ പെട്ടെന്ന് വൃത്തിഹീനമാകുന്ന ഇടങ്ങളിലൊന്നാണ് സിങ്കുകള്‍. ഭക്ഷണ അവശിഷ്ടങ്ങളും മറ്റും അടിഞ്ഞ് അഴുക്കുകൂടാന്‍ സാധ്യതയുള്ളതിനാല്‍ മൈക്രോഫൈബര്‍ തുണിയോ പഴയ ടൂത്ബ്രഷോ ഒക്കെ ഉപയോഗിച്ച് വൃത്തിയാക്കുന്നത് കൂടുതല്‍ ഫലം ചെയ്യും.

അതുപോലെ തന്നെ അല്‍പമൊന്ന് അശ്രദ്ധയായാല്‍ പെട്ടെന്ന് അണുക്കള്‍ പടരുന്ന സ്ഥലമാണ് ഫ്രിഡ്ജ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണ സാധനങ്ങളും ഒരുപാടുനാള്‍ വെക്കാതിരിക്കുകയും ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്താല്‍ ഒരുവിധം അണുക്കളെ തുരത്താനാകും.

പാത്രങ്ങള്‍ തേച്ചുരച്ചു കഴുകുന്നതിനിടെ സ്‌ക്രബ്ബറില്‍ ഭക്ഷണ അവശിഷ്ടവും ധാരാളം പിടിച്ചിട്ടുണ്ടാകും. ഇതു പൂര്‍ണമായും നീക്കം ചെയ്യാതെ വീണ്ടും ഉപയോഗിക്കുന്നത് അണുക്കളെ വര്‍ധിപ്പിക്കും. സ്റ്റീല്‍ വൂള്‍, നൈലോണ്‍ സ്‌ക്രബ്ബറുകളൊക്കെ ബാക്ടീരിയയുടെ ഉറവിടമാണ്. അതിനാല്‍ ഓരോ തവണ പാത്രം കഴുകിയതിനു ശേഷവും സ്‌ക്രബ്ബറില്‍ ഡിഷ് വാഷിട്ട് കഴുകുക.

ഭക്ഷണ മാലിന്യങ്ങള്‍ പാത്രങ്ങളില്‍ കൂട്ടിവച്ച് രണ്ടോ മൂന്നോ ദിവസത്തിനുശേഷം മാത്രം കളയുന്നവരുണ്ട്. അത് അടുക്കളയില്‍ ദുര്‍ഗന്ധം പരത്തുന്നതിനൊപ്പം അണുക്കളെയും സൃഷ്ടിക്കും. പച്ചക്കറികളായാലും ഭക്ഷണ അവശിഷ്ടമായാലും ഉപയോഗശൂന്യമായവ പറമ്പില്‍ തന്നെ അന്നന്ന് സംസ്‌കരിക്കുക.

Next Story

Related Stories