TopTop
Begin typing your search above and press return to search.

അംബാനി പുത്രിയുടെ പുതിയ വീട്; വില 425 കോടി

അംബാനി പുത്രിയുടെ പുതിയ വീട്; വില 425 കോടി

ലോകം കണ്ട അപൂര്‍വം അത്യാഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടേത്. വ്യവസായ പ്രമുഖന്റെ മകനായ ആനന്ദ് പിരാമലും ഇഷയും ബോളിവുഡിലെയും ഹോളിവുഡിലെയും രാഷ്ട്രീരംഗത്തെയും പ്രമുഖരെ സാക്ഷി നിര്‍ത്തിയാണ് വിവാഹിതരായത്. അന്റീലിയയില്‍ നടന്ന വിവാഹത്തിനു ശേഷം ഗുലീത എന്ന ബംഗ്ലാവില്‍ വച്ചു വിവാഹസല്‍ക്കാരവും നടന്നു.ഇഷയുടെ ഭര്‍ത്താവ് ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ 452 കോടി മുടക്കി വാങ്ങിയതാണിത്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികള്‍ മുടക്കി 'ഗുലിറ്റ' മോടി പിടിപ്പിച്ചു. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങള്‍.വിവാഹത്തിനു ശേഷം ഇരുവരും സ്ഥിരതാമസമാക്കുന്നതും ഗുലീതയില്‍ തന്നെയാണ്. വ്യാഴാഴ്ച്ചയാണ് ഗുലീതയില്‍ വച്ച് വിവാഹ സല്‍ക്കാര ചടങ്ങുകള്‍ നടത്തിയത്.

അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് ഗുലീതയില്‍ വിരുന്നു സംഘടിപ്പിച്ചത്. വോളി കടലിന് അഭിമുഖമായുള്ള അമ്പതിനായിരം ചതുരശ്ര അടിയിലുള്ള ബംഗ്ലാവാണിത്. അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികള്‍. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാം.ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ മറ്റൊരു വിപുലമായ വിവാഹ സല്‍ക്കാരവും സംഘടിപ്പിക്കുന്നുണ്ട്.

570 അടി ഉയരവും നാലുലക്ഷം ചതുരശ്ര അടിയുമുള്ളതാണ് മുകേഷ് അംബാനിയുടെ ആന്റിലിയ എന്ന മാന്‍ഷന്‍. 2002ല്‍ 1 ബില്യണ്‍ 2 ബില്യണ്‍ ഡോളറിന് ഇടയിലായിരുന്നു ആന്റിലിയയുടെ നിര്‍മാണ ചെലവ്. ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മുന്തിയ സ്വകാര്യ വസതിയാണ്. 400,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. 173 മീറ്റര്‍ ഉയരമുള്ള ആന്റിലയില്‍ 27 നിലകളേയുള്ളൂ. ഇതേ ഉയരമുള്ള കെട്ടിടങ്ങളില്‍ സാധാരണ അറുപതിലധികം നിലകള്‍ ഉണ്ടാകും. വളരെ ഉയരമുള്ള സീലിങ് ഉള്ള മുറികളാണ് ഓരോ നിലയിലും എന്നതാണ് നിലകള്‍ കുറയാന്‍ കാരണം.

അറുനൂറോളം പേരാണ് വീടിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ഏകദേശം 200 കോടി രൂപയാണ് കെട്ടിടത്തിന്റെ മൂല്യം. 2011 ല്‍ വാസ്തു സംബന്ധമായ പിശകുകള്‍ വസതിയില്‍ വാസ്തു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഹരിച്ചാണ് മുകേഷ് അംബാനിയും കുടുംബവും ഇവിടേക്ക് താമസം മാറ്റിയത്. റിക്ടര്‍ സ്‌കെയിലില്‍ 8 കവിയുന്ന ഭൂചലനത്തെപ്പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ള, നിരവധി സുരക്ഷാസംവിധാനങ്ങളുമുണ്ട് വസതിയില്‍. മൂന്നു റൂഫ്ടോപ് ഹെലിപാഡുകളും കാര്‍പാര്‍ക്കിങ്ങിനായി ആറുനിലകളും അനേകം ഗസ്റ്റ് ബെഡ്റൂമുകളും റീക്രിയേഷന്‍ ഫ്ളോറും ഹെല്‍ത്ത് ഫ്ളോറും അമ്പതു സീറ്റോളമുള്ള തിയ്യേറ്റര്‍ റൂമും മെയിന്റനന്‍സ് ഫ്ളോറും കാര്‍ സര്‍വീസ് ഫ്ളോറുമൊക്കെയുള്ള ഇരുപത്തിയേഴു നില കെട്ടിടമാണ് ആന്റിലിയ.


Next Story

Related Stories